ദേഷ്യപ്പെടണ്ട, കുട്ടികളെ പേടിപ്പിക്കാതെയും വളർത്താം; ക്ഷമ പരിശീലിക്കാൻ നാല് വഴികൾ 

ക്ഷമയോടെ കുട്ടികളോട് ഇടപെടാൻ സ്വയം പരിശീലിക്കണം. ഇതാ നാല് പരിശീലനഘട്ടങ്ങൾ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

രു പുതിയ അതിഥി ജീവിതത്തിലേക്ക് വരുന്നു എന്ന വാര്‍ത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്. എന്നാല്‍ ആ സന്തോഷത്തിനപ്പുറം അത് ആവശ്യപ്പെടുന്ന ഉത്തരവാദിത്വം കൂടി അറിയണം. കുട്ടികളെ വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ മാതാപിതാക്കള്‍ ആശങ്കയിലാകുന്ന അവസരങ്ങളുണ്ട്. നമ്മുടെ ചുറ്റുപാടുകള്‍ സംയമനത്തോടെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ പാകതപ്പെടുത്തിയെടുക്കാൻ അനുകൂലമല്ലെങ്കിലും അവരോട് തന്മയത്വത്തോടെ ഇടപെടേണ്ടത് അനിവാര്യമാണ്. 

മാതാപിതാക്കൾ പലപ്പോഴും നേരിടുന്ന ബുദ്ധിമുട്ടാണ് ദേഷ്യം പിടിച്ചുനിർത്തുക എന്നത്. ക്ഷമയോടെ കുട്ടികളോട് ഇടപെടുന്നതിൽ പലരും പരാജയപ്പെടാറുണ്ട്. എന്നാലിത്  സ്വയം പരിശീലിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യണം. ഇതിനായി നാല് പരിശീലനഘട്ടങ്ങൾ വിശദീകരിക്കുകയാണ് മനശാസ്ത്ര വിദഗ്ധര്‍. 

  • കുട്ടികളോട് ഇടപെടുമ്പോള്‍ പതിവായി നിങ്ങളെ അലട്ടുന്ന സാഹചര്യം അല്ലെങ്കില്‍ കാരണം എന്താണെന്ന് മനസ്സിലാക്കുക. ദേഷ്യമുണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിയുന്നതാണ് അത് പരിഹരിക്കുന്നതിനുള്ള ആദ്യഘട്ടം.
  • എന്തുകൊണ്ടാണ് ദേഷ്യം വരുന്നത് അല്ലെങ്കില്‍ നിയന്ത്രണം വിടുന്നത് എന്ന് കണ്ടെത്തിയാൽ ഇനിയൊരു തവണ ആ സാഹചര്യം ഉണ്ടാകുമ്പോള്‍ ബോധപൂര്‍വം ഓര്‍ത്ത് സ്വയം നിയന്ത്രിക്കുക. ഈ സമയത്ത് സംസാരമടക്കം എല്ലാ കാര്യങ്ങളും ഒന്ന് നിർത്തിവയ്ക്കുന്നതാണ് നല്ലത്. അതുകഴിഞ്ഞ് ഇതുവരെ ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി ആ സാഹചര്യത്തെ കൈകാര്യം ചെയ്തുനോക്കാം. ഇങ്ങനെ ഒരു തവണ മനസ്സിൽ ചെയ്തുനോക്കുന്നതും നല്ലതാണ്. 
  • കുട്ടികള്‍ക്ക് മുമ്പില്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ സ്വയം പരിശീലിക്കണം. ദേഷ്യം കുറയ്ക്കാനായി വ്യായാമം, യോഗ, കൗണ്‍സിലിംഗ് പോലുള്ളവ സഹായിക്കും. മുന്നിലുള്ള കാര്യങ്ങളെ കുറച്ചുകൂടി ലഘുവായി സമീപിക്കാൻ സ്വയം പാകപ്പെടുത്തണം. 
  • കുട്ടികളോട് സംസാരിക്കുമ്പോഴും നിർദേശങ്ങൾ നൽകുമ്പോഴും അവരെ തിരുത്തുമ്പോഴും ശാസിക്കുമ്പോഴുമെല്ലാം നിങ്ങളുടെ സ്നേഹവും കരുതലും അതില്‍ പ്രതിഫലിക്കണം. അല്ലാത്തപക്ഷെ കുട്ടികളുടെ മനസ്സിൽ അത് തെറ്റായ രീതിയിലായിരിക്കും പ്രതിഫലിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com