ആര്‍ഡിഎക്സില്‍ നിന്ന് ദാവീദ് വരെയുള്ള ദൂരം, 23 കിലോ കുറച്ച് പെപ്പെയുടെ കിടിലന്‍ ട്രാന്‍ഫോര്‍മേഷന്‍, ആന്‍റണി വര്‍ഗീസിന്‍റെ ഡയറ്റ് പ്ലാന്‍

ആര്‍ഡിഎക്‌സ് ചെയ്യുമ്പോള്‍ ശരീരഭാരം 96 കിലോ ആയിരുന്നു.
peppe Antony Varghese diet
Antony Varghese dietInstagram
Updated on
1 min read

ദാവീദ് എന്ന ചിത്രത്തില്‍ ബോക്സറായാണ് ആന്‍റണി വര്‍ഗീസ് എത്തുന്നത്. ബോക്സറുടെ ശരീരഘടനയ്ക്ക് വേണ്ടി കടുത്ത ഡയറ്റിങ്ങാണ് പിന്തുടരുന്നതെന്ന് താരം പറയുന്നു.

പൊതുവെ നല്ല ഫുഡിയായ ആളാണ് താന്‍. കിട്ടുന്നതൊക്കെ കഴിക്കും. ആര്‍ഡിഎക്‌സ് ചെയ്യുമ്പോള്‍ ശരീരഭാരം 96 കിലോ ആയിരുന്നു. സിനിമകള്‍ക്ക് വേണ്ടി ഡയറ്റ് ചെയ്യണമെന്ന് പറഞ്ഞാലും പലപ്പോഴും അത് തെറ്റാറുണ്ടായിരുന്നുവെന്നും ആന്റണി വര്‍ഗീസ് പറയുന്നു. എന്നാല്‍ ദാവീദ് എന്ന ചിത്രത്തിന് വേണ്ടി ഇപ്പോള്‍ കടുത്ത ഡയറ്റിങ്ങിലാണ് താരം.

96 കിലോയില്‍ നിന്ന് 73 കിലോ ആയി ശരീരഭാരം കുറച്ചു. സിനിമ തുടങ്ങുന്നതിന് മുന്‍പ് ആറ് മാസം ബോക്സിങ് പരിശീലനം ഉണ്ടായിരുന്നു. കൂടാതെ വര്‍ക്ക്ഔട്ട് നിര്‍ബന്ധമായിരുന്നു. വെയ്‌റ്റ് ട്രെയിനിങ് ആണ് പ്രധാനം. ഉച്ച കഴിഞ്ഞും വർക്ഔട്ടുണ്ടാകും. കാർഡിയോ വ്യായാമങ്ങളാണ് ഉൾപ്പെടുന്നത്.

peppe Antony Varghese diet
'വയറുവേദന കാന്‍സര്‍ ആകാമെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷെ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ല'-നഫീസ അലി

ചിട്ടയായ ഡയറ്റ്

ആദ്യ രണ്ട് മൂന്ന് മാസം ഉച്ചയ്ക്കും അത്താഴത്തിലും ചോറ് ഉള്‍പ്പെടുത്തിയിരുന്നു. ചോറ് 150 ഗ്രാം വീതം കഴിക്കും അതിനൊപ്പം അച്ചിങ്ങാ ഉലർത്തു കഴിക്കും. സിനിമ ഷൂട്ട് അവസാനത്തോടെ ഡയറ്റും കഠിനമായി. ചോറ് പൂര്‍ണമായും ഒഴിവാക്കി. ആദ്യമൊക്കെ ഡയറ്റിനോട് പൊരുത്തപ്പെടാന്‍ കുറച്ചു ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറയുന്നു. ഡയറ്റീഷന്റെ നിർദേശപ്രകാരമായിരുന്നു ഡയറ്റ്. ഇപ്പോഴും ഡയറ്റ് പിന്തുടരുന്നുണ്ട്.

peppe Antony Varghese diet
വൺ, ടൂ, ത്രീ, ഫോർ; ബ്ലാക്ക് ഹെഡ്സ് ഇനി സിംപിളായി ഒഴിവാക്കാം

രാവിലെ മൂന്നു മുട്ട, ഒപ്പം കുറച്ചു പച്ചക്കറികൾ, കൂൺ, തക്കാളി, കാപ്സിക്കം അങ്ങനെ. ഒപ്പം ഒരു സ്ലൈസ് ചീസ്. യോഗർട്ടും കഴിക്കും. ഉച്ചയ്ക്കു കൊഴുപ്പു നീക്കിയ 200 ഗ്രാം ചിക്കൻ, ഗ്രില്ലു ചെയ്തോ അൽപം എണ്ണ ഉപയോഗിച്ചോ പച്ചക്കറികൾ ചേർത്തോ കഴിക്കും. വേവിക്കാത്ത പച്ചക്കറികൾ ചേർത്തു സാലഡായും കഴിക്കും. ഉച്ച കഴിഞ്ഞു സ്നാക്കായി പൈനാപ്പിൾ കഴിക്കും. ഇടയ്ക്കു ഗ്രീക്ക് യോഗർട്ടും. കൊഴുപ്പു നീക്കിയ ചിക്കനും പച്ചക്കറികളും മൂന്നു മുട്ടയും അത്താഴത്തിലും ഉൾപ്പെടും.

Summary

Actor Antony Varghese fitness and body transformation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com