

മുഖക്കുരുവിനെക്കാള്‍ ഒരുപക്ഷെ പലരെയും അലട്ടുന്ന ചര്‍മപ്രശ്നങ്ങളില്‍ ഒന്ന് ബ്ലാക്ക് ഹെഡ്‌സ് ആകാം. മൂക്കിന്‍റെ വശങ്ങളിലും മുകളിലും താടിയിലുമൊക്കെയായി പ്രത്യേക്ഷപ്പെടുന്ന ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുക ശ്രമകരമാണ്. മുഖം കഴുകിയതു കൊണ്ട് മാത്രം ബ്ലാക്ക് ഹെഡ്‌സ് മാറണമെന്നില്ല.
ഹെയര്‍ ഫോളിക്കിള്‍സ് അടയുമ്പോഴാണ് ചര്‍മത്തില്‍ ബ്ലാക്ക് ഹെഡ്‌സ് രൂപപ്പെടുന്നത്. മൃതകോശങ്ങള്‍ അമിതമാകുമ്പോഴും അമിതമായി മുഖത്ത് എണ്ണമയം നിലനിന്നാലും ഇത് ചര്‍മത്തില്‍ ബ്ലാക്ക് ഹെഡ്‌സ് വരുന്നതിലേക്ക് നയിക്കും. ചിലര്‍ക്ക് ബാക്ടീരിയ ബാധ മൂലവും ബ്ലാക്ക് ഹെഡ്‌സ് വരാം. ചര്‍മം വൃത്തിയായി സംരക്ഷിക്കുക എന്നതാണ് ബ്ലാക്ക് ഹെഡ്സിനെ തുരത്താനുള്ള ഒരു പ്രധാന മാര്‍ഗം.
ചര്‍മം വൃത്തിയാക്കുക
ചര്‍മസംരക്ഷണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് മുഖം വൃത്തിയായി കഴുകുക എന്നത്. രാവിലെയും വൈകുന്നേരവും ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കാം.
ഇത് ചര്‍മത്തില്‍ അടിഞ്ഞു കൂടുന്ന എണ്ണമയവും അഴുക്കും പൊടിയുമെല്ലാം നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരു ഉള്ള ചര്‍മക്കാരാണെങ്കില്‍ സാലിസിക് ആസിഡ് അല്ലെങ്കില്‍ ബീറ്റാ-ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയ ക്ലെന്‍സര്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
സ്‌ക്രബ്
മുഖം ക്ലെന്‍സ് ചെയ്തതു കൊണ്ട് മാത്രം ആയില്ല. ഇടവിട്ടുള്ള ദിവസങ്ങളില്‍ ചര്‍മം മിതമായ ഒരു സ്ക്രബ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാനും മറക്കരുത്. ഇത് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടഞ്ഞതു ഒഴിവാക്കാനും സഹായിക്കും. ബ്ലാക്ക് ഹെഡ്സ് രൂപപ്പെടാനും പ്രധാന കാരണമാണിത്.
സ്കിന്‍ മാസ്ക്
ചര്‍മത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്‌കിന്‍ മാസ്‌ക് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയ അമിതമായ എണ്ണമയത്തെയും അഴുക്കിനെയും പുറന്താള്ളാന്‍ സഹായിക്കും. ഇത് ബ്ലാക്ക് ഹെഡ്‌സ് രൂപപ്പെടുന്നത് തടയുന്നു.
റെക്റ്റിനോയ്ഡുകള്‍
വിറ്റാമിൻ എ അടങ്ങിയ റെറ്റിനോയിഡുകൾ ബ്ലാക്ക്‌ഹെഡ്‌സ് തടയാന്‍ മികച്ചതാണ്. അവ കോശങ്ങളെ മെച്ചപ്പെടുത്താനും ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞു പോകുന്നത് തടയുകയും ചെയ്യുന്നു. രാത്രി കിടക്കുന്നതിന് മുന്‍പ് വീര്യം കുറഞ്ഞ റെറ്റിനോയിഡുകൾ ഉപയോഗിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates