മീൻ കറിയിൽ ഉലുവ ഇടുന്നതെന്തിന്?

പ്രധാനമായും മീൻകറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേർക്കുന്നത്.
Kerala Fish Curry
Kerala Fish CurryMeta AI Image
Updated on
1 min read

ലുവ ചേർക്കാതെ നമ്മുടെ മീൻ കറി, കറിയാവില്ല. ഉലുവയുടെ നേരിയ കയ്പ്പ് മീൻകറിയിലെ കുടുംപുളിയോട് ചേരുമ്പോൾ കറിക്കൊരു പ്രത്യേക രുചിയും മണവുമാണ്. ഇത് മാത്രമല്ല, ചില ആരോ​ഗ്യ കാരണങ്ങളുമുണ്ട്, മീൻ കറിയിൽ ഉലുവ ചേർക്കുന്നതിന് പിന്നിൽ.

പ്രധാനമായും മീൻകറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേർക്കുന്നത്. ഉലുവ വറുത്ത് വറുത്തുടുക്കുമ്പോൾ ഒരു പ്രത്യേക മണമാണ്. ഉലുവ ചൂടായ വെളിച്ചെണ്ണയിലേക്ക് കറിവേപ്പിലയും മറ്റ് മാസലകൾ കൂടിയാകുമ്പോൾ നാടൻ മീൻ കറിയും പ്രൗഢി കൂടും.

Kerala Fish Curry
സോഷ്യൽമീഡിയിലെ വൈറൽ കോമ്പിനേഷൻ, ഏത്തയ്ക്കയിൽ കുരുമുളക് ചേർത്ത് കഴിച്ചിട്ടുണ്ടോ?

മുളകിട്ട മീൻ കറി ചിലരിൽ ദഹനപ്രശനങ്ങൾ ഉണ്ടാക്കാനിടയാക്കും. അത് ഒഴിവാക്കാൻ മീൻ കറിയിലെ ഉലുവ സഹായിക്കുമത്രേ. ഉലുവ ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നതിനാൽ, കറി എളുപ്പത്തിൽ ദഹിക്കാനും സഹായിക്കും.

Kerala Fish Curry
ട്രെന്‍ഡ് മാറിയപ്പോള്‍ മറന്നോ? ദഹനത്തിനും കൊളസ്ട്രോളിനും ഈ സൂപ്പർ ഫുഡ്

മാത്രമല്ല, മീൻകറി ഒന്ന് രണ്ട് ദിവസം കൂടുതൽ ഇരിക്കാനും കറിയിൽ ഉലുവ ചേർക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ. ഒമേഗ-3 ധാരാളമായുള്ള മത്സ്യത്തിലും ഉലുവയിലും വീക്കം തടയുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോൾ സന്ധി വേദന, നീര്, ശരീരത്തിലെ വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

Summary

why fenugreek puts in Kerala Fish Curry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com