സോഷ്യൽമീഡിയിലെ വൈറൽ കോമ്പിനേഷൻ, ഏത്തയ്ക്കയിൽ കുരുമുളക് ചേർത്ത് കഴിച്ചിട്ടുണ്ടോ?

വട്ടത്തിൽ അരിഞ്ഞ പഴത്ത ഏത്തയ്ക്കയിലേക്ക് അൽപം കുരുമുളകു കൂടി വിതറിയ ശേഷം ഒന്ന് കഴിച്ചു നോക്കാം
Banana with black pepper
BananaMeta AI Image
Updated on
1 min read

ഴുത്ത ഏത്തയ്ക്ക പുഴുങ്ങിയും അല്ലാതെയുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. അതിൽ അടങ്ങിയ നാരുകളും പോഷകങ്ങളും ദഹനത്തിന് മികച്ചതാണ്. എന്നാൽ ഇനി ഏത്തയ്ക്കയിൽ ഒരു പുതിയ വെറൈറ്റി പരീക്ഷിച്ചലോ? കുരുമുളകാണ് താരം.

വട്ടത്തിൽ അരിഞ്ഞ പഴത്ത ഏത്തയ്ക്കയിലേക്ക് അൽപം കുരുമുളകു കൂടി വിതറിയ ശേഷം ഒന്ന് കഴിച്ചു നോക്കാം. ഇത് രുചിയിൽ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിൽ നല്ലതാണെന്നാണ് 'എൻഡ്ബാക്ക്പെയിൻ' എന്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പേജിൽ പറയുന്നത്.

ഈ കോമ്പിനേഷൻ കരളിന്‍റെ വിഷവിമുക്ത പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വയറു വീര്‍ക്കുന്നതു കുറയ്ക്കാനും സഹായിക്കുമെന്നാണ് വാദം. ഏത്തയ്ക്കയില്‍ പൊട്ടാസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. അതേസമയം കുരുമുളകില്‍ അടങ്ങിയ പൈപ്പറിൻ കരളിന്റെ പ്രവർത്തനത്തെയും ദഹനത്തെയും പിന്തുണയ്ക്കും.

Banana with black pepper
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്; ചില പാർശ്വഫലങ്ങൾ

കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിൻ, കരളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വാഴപ്പഴത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി6, സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും കരൾ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ശരീരത്തിലെ വിഷവിമുക്തമാക്കൽ പ്രക്രിയകളെ സഹായിക്കുന്നതിനും ആവശ്യമായ പോഷകങ്ങളും ഏത്തപ്പഴം നൽകുന്നു.

Banana with black pepper
മൈഗ്രേയിന്‍ ആണെന്ന് കരുതി, പരിശോധിച്ചപ്പോള്‍ തലച്ചോറില്‍ ട്യൂമര്‍; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

ഏത്തയ്ക്കയും കുരുമുളകും കൂടാതെ തണ്ണിമത്തനും ഉപ്പും, അവേക്കാഡോയും കൊക്കോ പൊടിയും തുടങ്ങി വെറൈറ്റി കോമ്പിനേഷനുകളും അവയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Summary

Social Media Viral food Combinations: Banana with black pepper health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com