മൈഗ്രേയിന്‍ ആണെന്ന് കരുതി, പരിശോധിച്ചപ്പോള്‍ തലച്ചോറില്‍ ട്യൂമര്‍; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

രോ​ഗിയിൽ തലവേദനയ്ക്കൊപ്പം, നടത്തത്തിൽ അസ്ഥിരത പോലുള്ള സൂക്ഷ്മമായ ലക്ഷണങ്ങൾ കണ്ടെത്തപ്പെട്ടു.
Man having severe headaches
headaches, MigraineMeta AI Image
Updated on
1 min read

ലവേദനകളെ പലപ്പോഴും നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്നാൽ എല്ലാ തലവേദനകളെയും അങ്ങനെ ഒരുപോലെ തള്ളരുതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡൽഹി എയിംസിലെ ന്യൂറോളജിസ്റ്റ് ഡോ. രാഹുൽ ചൗള. തുടർച്ചയായ അല്ലെങ്കിൽ കഠിനമായ ചില മൈ​ഗ്രേയിൻ തലവേദനകൾ ചിലപ്പോൾ അടിയന്തര ചികിത്സ ആവശ്യമുള്ള ബ്രെയിൻ ട്യൂമർ പോലുള്ള ഗുരുതരമായ രോഗാവസ്ഥകളുടെ ലക്ഷണങ്ങളായിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം 45 വയസായ ഒരു രോ​ഗി തന്നെ സമീപിച്ചിരുന്നു. 20 വർഷമായി അദ്ദേഹത്തിന് മൈ​ഗ്രേയിൻ ഉണ്ടായിരുന്നു. മരുന്നുകളുടെ സഹായത്തോടെയായിരുന്നു വേദന നിയന്ത്രിച്ചിരുന്നത്. തലവേദന കുറഞ്ഞതോടെ ആറ് മുൻപ് അദ്ദേഹം മൈ​ഗ്രേയിനുള്ള മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കി.

എന്നാൽ കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹത്തിന് വിട്ടുമാറാത്ത തലവേദന വീണ്ടും അനുഭവപ്പെട്ടു. മൈ​ഗ്രേയിൻ ആണെന്ന് കരുതി, ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സിച്ചു. തലവോദന വിട്ടുമാറാതെ വന്നതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

Man having severe headaches
'അറിയാതെ മൂത്രം പോകുമോ എന്ന ഭയം, യാത്രകള്‍ ഇഷ്ടമായിരുന്ന സ്ത്രീകള്‍ പിന്നീട് വീടിനു പുറത്തിറങ്ങാതെയാവും'

രോ​ഗിയിൽ തലവേദനയ്ക്കൊപ്പം, നടത്തത്തിൽ അസ്ഥിരത പോലുള്ള സൂക്ഷ്മമായ ലക്ഷണങ്ങൾ കണ്ടെത്തപ്പെട്ടു. എംആർഐ പരിശോധനയിൽ തലച്ചോറിൽ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതായും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ അദ്ദേ​ഹം പറഞ്ഞു.

Man having severe headaches
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്; ചില പാർശ്വഫലങ്ങൾ

മൈ​ഗ്രേയിൻ തലവേദനയാണെന്ന് കരുതിയാൽ തെറ്റി!

മൈഗ്രേയിൻ വേദനയിൽ പെട്ടെന്ന് വർധനവുണ്ടായാൽ ശ്രദ്ധിക്കണം. അത് തലച്ചോറിലെ ഘടനാപരമായ ഒരു പ്രശ്നത്തിൻ്റെ സൂചനയാകാം. വേദനയോടുകൂടിയ കഠിനമായ ഛർദ്ദി, അപസ്മാരം, കാഴ്ചയിലെ പ്രശ്നങ്ങൾ, ശബ്ദത്തിലെ മാറ്റങ്ങൾ, കയ്യിലോ കാലിലോ തരിപ്പ് അല്ലെങ്കിൽ ബലഹീനത, നടക്കുമ്പോൾ വേച്ചുപോകുന്നത് തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങളേയും കരുതുക. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടുക.

Summary

AIIMS Doctor says not all migraine headaches are migraine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com