'അറിയാതെ മൂത്രം പോകുമോ എന്ന ഭയം, യാത്രകള്‍ ഇഷ്ടമായിരുന്ന സ്ത്രീകള്‍ പിന്നീട് വീടിനു പുറത്തിറങ്ങാതെയാവും'

60 കഴിഞ്ഞ സ്ത്രീകളിൽ നാലിൽ മൂന്നു പേർക്ക് അറിയാതെ മൂത്രം പോകും.
kerala woman sitting inside a bus
urinary incontinenceMeta AI Image
Updated on
2 min read

മൂത്ര ശങ്ക എല്ലാവർക്കും ഒരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍. urinary incontinence എന്ന ഒരു അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതായത്, മൂത്രം പിടിച്ചുവെയ്ക്കാൻ കഴിയാതെ വരിക. അറുപതു കഴിഞ്ഞ സ്ത്രീകളിൽ ഇത് വളരെ സാധാരണ പ്രശ്നമാണ്. ബുദ്ധിമുട്ട് നേരിട്ടാലും മടി കാരണം പലരും ഇത് തുറന്ന് പറയാറില്ല. എന്നാല്‍ അത്ര നിസാരമാക്കി കാണേണ്ട കാര്യമല്ലയിതെന്ന് ഓര്‍മിപ്പിക്കുകയാണ് കൃഷി വകുപ്പ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥയുമായ ഡോ. അദീല അബ്ദുല്ല.

കുറിപ്പു വായിക്കാം:

മൊബിലിറ്റിയും മൂത്രവും

രണ്ടും തമ്മില് എന്ത് ബന്ധമാണന്നല്ലേ, പറയാം .

ഒരു പ്രായം കഴിയുമ്പോ സ്ത്രീകൾ ചെലപ്പൊ വീട്ടിൽ നിന്ന് പുറത്തിറങ്ങാണ്ടാവുന്നത് കണ്ടിട്ടുണ്ടോ . പുറത്തോട്ടു പോകാൻ വിളിച്ചാൽ ഒരു മടി . യാത്രക്കാണ് എങ്കിൽ വയ്യേ വയ്യ . പണ്ട് യാത്രകളൊക്കെ വലിയ ഇഷ്ടമായിരുന്നു ആൾക്ക് . പക്ഷേ ഇന്ന് മടി . ഏയ് , ഞാനില്ല . നിങ്ങൾ പോയിട്ട് വാ എന്ന് പറയും . കാരണം മൂത്ര' ശങ്ക' ആകാം .

അതായത് 60 കഴിഞ്ഞ സ്ത്രീകളിൽ നാലിൽ മൂന്നു പേർക്ക് അറിയാതെ മൂത്രം പോകും.

അറിയാതെ മൂത്രം പോകുക എന്നതിനെ urinary incontinence എന്ന് പറയും. രണ്ടു തരമുണ്ട്.

stress urinary incontinence , അതായത് ചുമ , തുമ്മൽ , ഓടുക , ചാടുക ഈ അവസ്ഥയിലൊക്കെ മൂത്രം അറിയാതെ പോകും .

പിന്നെ urge urinary incontinence , മൂത്രം പിടിച്ചു വെക്കാൻ പറ്റൂല . ഒഴിക്കണം എന്ന് കരുതുമ്പോഴേക്കും അറിയാതങ്ങ് ഒഴിച്ച് പോകും .

ഇത് രണ്ടും വന്നാലും മൊബിലിറ്റിയെ ബാധിക്കും . വീട്ടിൽ നിന്ന് പുറത്തിറങ്ങി ,അറിയാതെ മൂത്രം പോകുമ്പോൾ നമ്മളെ മൂത്രം മണക്കാൻ തുടങ്ങും . നല്ല വൃത്തിയിൽ നടക്കുന്ന ആളുകളാണ് നമ്മൾ പൊതുവെ . അത് കൊണ്ട് തന്നെ ഇത് വലിയ മാനസിക പ്രയാസം ഉണ്ടാക്കും . പിന്നെ എന്ത് ചെയ്യും . പുറത്തിറങ്ങൂല . ഓട്ടം ചാട്ടം യാത്ര ഇവയൊക്കെ nice ആയങ്ങു ഒഴിവാക്കും .

നമ്മളുടെ ഒരു കൂട്ടുകാരന്റെ ഉമ്മ 15 വര്ഷം മുൻപ് മരിച്ചു . ഇന്ന് ജീവിച്ചിരുന്നെങ്കി അവർക്കു ഒരമ്പത്തെട്ടു പ്രായമേ കാണൂള്ളൂ , മരിക്കുമ്പോ 43 വയസ്സ് . അവനും ഉമ്മയും തമ്മൽ 18-20 വയസ്സ് വ്യത്യസമേ ഉള്ളൂ . വാപ്പ മരിച്ചു ഒരു വര്ഷമായപ്പോഴേക്കും ഉമ്മയും മരിച്ചു . ചെറിയ ഇൻഫെക്ഷൻ വന്നതാണ് . പുറത്തു കാണാത്ത സ്ഥലത്തു . ആരോടും പറഞ്ഞില്ല. സെപ്സിസ് വന്നാണ് മരിച്ചത് . രോഗം വന്നതങ്ങു രഹസ്യമാക്കി വച്ചു.

ചെലപ്പൊ പെണ്ണുങ്ങൾ അങ്ങനെയാ . വല്ലാതെ രഹസ്യം സൂക്ഷിക്കും . ആന്റിയെ ഞാൻ ഓർത്തു , ഈയിടെ ഓർക്കുന്നു പലപ്പോഴായി , അതാണ് ഈ മൂത്ര രഹസ്യം പരസ്യമാക്കാൻ പ്ലാൻ ചെയ്തത്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ 75 ശതമാനം പേർക്കും ഈ ബുദ്ധിമുട്ടുണ്ടാവുമത്രെ.. 40 വയസ്സ് കഴിഞ്ഞാൽ 50 ശതമാനം പേരിൽ , രണ്ടിൽ ഒരാൾക്ക് . കഷ്ടം അതല്ലാ , നോർമലാണെന്നു കരുതും ഇത്. പ്രായമാവുമ്പോളാണ് ബുദ്ധിമുട്ടു കൂടുക.

kerala woman sitting inside a bus
ചോറ് ഒഴിവാക്കിയാല്‍ കുടവയർ കുറയുമോ?

ഇനി വീട്ടിൽ മുതിർന്ന സ്‌ത്രീകളുണ്ടെങ്കിൽ പുറത്തിറങ്ങാൻ മടിയുണ്ടെങ്കിൽ

  • ആദ്യം ഒന്ന് ചോദിചു നോക്കുക , അറിയാതെ മൂത്രം

  • പോകുന്നുണ്ടോ എന്ന്

  • ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ പറ്റി സംസാരിക്കുക .

  • യാത്ര ചെയ്യുമ്പോൾ ഇടക്കിടക്ക് ബ്രേക്ക് എടുക്കുക. comfortable ആക്കുക

  • ഈ പ്രശ്നം ഉണ്ടെങ്കിൽ ചികത്സ തേടുക.

kerala woman sitting inside a bus
സ്ത്രീകൾ പ്രോട്ടീൻ പൗഡർ കഴിച്ചാൽ എന്തു സംഭവിക്കും?

ചികത്സ diaper ഉപയോഗിക്കുന്നത് തൊട്ട് ഓപ്പറേഷൻ വരെയുണ്ട്. പേശി ബലം കൂട്ടാൻ ഉതകുന്ന exercise ' kiegel ''സ് exercise' . യൂട്യൂബിൽ വീഡിയോ കിട്ടും , net സെർച്ച് ചെയ്താലും കിട്ടും. പേശി ബലം കൂട്ടാൻ kiegel's exercise നന്നായി സഹായിക്കും. വിഷയം ഗൗരവമായി എടുക്കുമല്ലോ .

10 വര്ഷം കൊണ്ട് കേരളത്തിൽ നാലിൽ ഒരാൾ 90 വയസ്സ് വരെ ജീവിക്കും. ഇതിൽ പാതിയും സ്ത്രീകളാകും. അത് കൊണ്ട് തന്നെ ആരോഗ്യത്തോടെ നമ്മളുടെ സ്ത്രീകൾ ജീവിക്കണം . മൊബൈൽ ആയി ജീവിക്കണം . മൂത്രം മൊബിലിറ്റിയെ തകർക്കരുത്. അത്രമാത്രം. ശ്രദ്ധിക്കുമല്ലോ .

Summary

Dr. Adeela Abdulla IAS facebook post about women after 60 facing urge urinary incontinence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com