ചോറ് ഒഴിവാക്കിയാല്‍ കുടവയർ കുറയുമോ?

കാർബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന് ഊർജ്ജ ലഭ്യതയ്ക്ക് ഇത് പ്രധാനമാണ്.
Boiled rice in a plate
Boiled RiceMeta AI Image
Updated on
1 min read

ചോറ് ഒഴിവാക്കിയാല്‍ മലയാളിയുടെ കുടവയർ കുറയുമോ? അരിയിൽ അടങ്ങിയ കാർബോഹൈഡ്രേറ്റാണ് വില്ലൻ. ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കൂടുമ്പോൾ അത് കൊഴുപ്പായി വയറ്റിൽ അടിഞ്ഞു കൂടാം, ഇതാണ് കുടവയറിന് കാരണമാകുന്നത്. ഇനി ചോറ് മുഴുവനായി ഡയറ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വെച്ചാലും കുടവയർ കുറയണമെന്നില്ല.

കാർബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന് ഊർജ്ജ ലഭ്യതയ്ക്ക് ഇത് പ്രധാനമാണ്. കലോറി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉണ്ടെങ്കിൽ അമിതവണ്ണം കുറയണമെന്നില്ല. അതുകൊണ്ട് ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല.

കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. തവിടോട് കൂടിയ അരി അല്ലെങ്കിൽ കുത്തരി കഴിക്കുന്നതാണ് വെള്ളയരിയെക്കാൾ നല്ലത്. വെള്ളയരി പ്രോസസ് ചെയ്യുമ്പോൾ അവയുടെ പോഷക​ഗുണം നഷ്ടനമാകാനും കാർബോഹൈഡ്രേറ്റ് മാത്രമാകാനും സാധ്യതയുണ്ട്.

Boiled rice in a plate
'ആകെ മൊത്തം ഒരു പുകമറ!', തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെ 'ട്രോമ' സ്വാധീനിക്കുന്നതെങ്ങനെ

പ്രോട്ടീൻ, പച്ചക്കറികൾ എന്നിവയോടൊപ്പം മിതമായ അളവിൽ ചോറ് കഴിക്കുന്നതു കൊണ്ട ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ല, പ്രമേഹ രോ​ഗികൾക്കും ഇത് സുരക്ഷിതമാണ്. അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

Boiled rice in a plate
പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ?

രാത്രിയിൽ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റിൻ്റെ അളവ് അരിയിൽ കൂടുതൽ ആയതിനാൽ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവർത്തനം കുറവുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.

Summary

Can boiled rice increase belly fat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com