'ആകെ മൊത്തം ഒരു പുകമറ!', തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെ 'ട്രോമ' സ്വാധീനിക്കുന്നതെങ്ങനെ

പലരും തീരുമാനങ്ങൾ എടുക്കാൻ വൈകുന്നതിന് പിന്നിൽ ഇത്തരം ട്രോമകളുടെയും സ്വാധീനമുണ്ടാകാം.
Trauma
TraumaPexels
Updated on
1 min read

കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങൾ ചിലരിൽ ട്രോമയായി വളരെക്കാലം നീണ്ടും നിൽക്കും. അത് തലച്ചോറിനെ സങ്കീർണമാക്കുകയും തീരുമാനം എടുക്കാനുള്ള നിങ്ങളുടെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. പലരും തീരുമാനങ്ങൾ എടുക്കാൻ വൈകുന്നതിന് പിന്നിൽ ഇത്തരം ട്രോമകളുടെയും സ്വാധീനമുണ്ടാകാം.

കൃത്യമായ തീരുമാനത്തിലെത്തുന്നതിനോ, എന്താണ് വേണ്ടതെന്നോ അറിയാത്ത അവസ്ഥ!

ഹൈപ്പറൗസൽ, ഇമോഷണൽ ഡിസ്‌റെഗുലേഷൻ: തിരുമാനം എടുക്കേണ്ട സാഹചര്യത്തിൽ നിങ്ങൾക്കുള്ളിലെ ട്രോമ തലച്ചോറിലെ നാഡി സംവിധാനത്തിൽ സ്വാധീനം ചെലുത്തും. സമ്മർദവും ഉത്കണ്ഠയും വർധിപ്പിക്കും. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ കൂടുതൽ ഉൽപാദനത്തിലേക്ക് നയിക്കുകയും നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെ സങ്കീർണമാക്കുകയും ചെയ്യുന്നു. അനാവശ്യമായ വെപ്രാളം കാണിക്കുക, ഹൃദയമിടിപ്പ് കൂടുക, ഇവയൊക്കെ ഹൈപ്പറൗസൽ ലക്ഷണങ്ങളാണ്.

പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് വൈകല്യം: സിമ്പതെറ്റിക്, പാരസിമ്പതെറ്റിക് നാഡീവ്യവസ്ഥകൾ തമ്മിലുള്ള സ്വാഭാവിക സന്തുലാവസ്ഥയെ സ്ഥിരമായ ട്രോമ തകർക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. തലച്ചോറിൽ തീരുമാനങ്ങളെ രൂപപ്പെടുത്തുന്ന കേന്ദ്രമായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിൽ ഇവ ഉയർന്ന സമ്മർദത്തിന് കാരണമാകുന്നു.

Trauma
'ഇറുകിയ ബ്രാ സ്തനാര്‍ബുദം ഉണ്ടാക്കും!' 1995-ൽ എഴുതിയത് ആളുകൾ ഇന്നും വിശ്വസിക്കുന്നു

ഹൈപ്പർവിജിലൻസ്: ജീവിതത്തിൽ എപ്പോഴെങ്കിലും ആഘാതമനുഭവിച്ചവരുടെ മനസ് എപ്പോഴും 'ഹൈപ്പർവിജിലൻസ്' എന്ന അവസ്ഥയിലേക്ക് പോകുന്നു. എപ്പോഴും ഭയപ്പെടുകയും, ഈ ഭയാശങ്കകൾ സാഹചര്യങ്ങൾ ശരിയായി വിലയിരുത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. ഒരു തീരുമാനമെടുക്കൽ കൂടുതൽ സങ്കീർണമാകും.

ഫ്ലാഷ്‌ബാക്ക് ഓർമകൾ: ട്രോമ പലപ്പോഴും മനസിലെ റീപ്ലേ ബട്ടൺ പ്രസ് ചെയ്യും. അത് നമ്മെ ആ സമയത്തേക്കു തിരികെ പോകാൻ പ്രേരിപ്പിക്കും. അന്ന് അനുഭവിച്ച അതെ തീവ്രത നമ്മൾക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. അത് നമ്മുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നു.

Trauma
കുടവയറ് മറയ്ക്കാൻ 'എയർ പിടിക്കം', പതിവായാൽ ആരോ​ഗ്യത്തിന് ഹാനികരം

സ്വയം വിശ്വസിക്കാനുള്ള ബുദ്ധിമുട്ട്: ട്രോമയിൽ നിന്നുണ്ടാകുന്ന വിട്ടുമാറാത്ത സമ്മർദം ആത്മവിശ്വാസം നഷ്ടമാക്കുന്നു. സ്വന്തം കഴിവുകളെ വിശ്വസിക്കാതെയും സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുറ്റബോധവും നാണക്കേടും ട്രോമയുമായി എപ്പോഴും ഇഴച്ചേർന്ന് കിടക്കുന്നു. അത് ആരോ​ഗ്യകരമായ തീരുമാനം എടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു.

Summary

Trauma will influence people's decision making skills

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com