ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മുൻപ് ബ്രേക്ക്ഫാസ്റ്റ് ആയി അവക്കാഡോ ടോസ്റ്റ് കഴിച്ചിരുന്നു, ഡയറ്റീഷ്യന്റെ നിർദേശ പ്രകാരം അത് പിന്നീട് ഒഴിവാക്കിയെന്നും രശ്മിക പറയുന്നു.
Rashmika Mandanna
Rashmika Mandanna dietInstagram
Updated on
1 min read

ക്ഷിണേന്ത്യയിൽ മാത്രമല്ല, അങ്ങ് ബോളിവുഡിൽ വരെ ആരാധകരുടെ മനം കവർന്ന നായികയാണ് രശ്മിക മന്ദാന. രശ്മികയുടെ തിളക്കമുള്ള ചർമവും ഫിറ്റ്നസും ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. കഠിനമായ ഡയറ്റുകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയാണ് ചെയ്യാറെന്നും അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ രശ്മിക പറയുന്നു.

രാവിലെ വെള്ളം കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ഏകദേശം ഒരു ലിറ്റർ വെള്ളം ഒറ്റയടിക്കല്ലാതെ ഇടവിട്ട് കുടിച്ചു തീർക്കും. കൂടാതെ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ആപ്പിൾ വിനി​ഗർ കുടിക്കാറുണ്ടെന്നും രശ്മിക പറയുന്നു. ഡയറ്റിൽ കൂടുതലും വെജിറ്റേഷൻ ഭക്ഷണങ്ങളാണ് ചേർക്കുന്നത്. മുട്ട ഉൾപ്പെടുത്താറുണ്ട്. വർക്ക്ഔട്ടിന് ശേഷമാണ് മുട്ട കൂടുതലും കഴിക്കുന്നതെന്നും രശ്മിക പറയുന്നു.

തന്റെ ഭക്ഷണരീതികളിൽ കാലക്രമേണ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മുൻപ് ബ്രേക്ക്ഫാസ്റ്റ് ആയി അവക്കാഡോ ടോസ്റ്റ് കഴിച്ചിരുന്നു, ഡയറ്റീഷ്യന്റെ നിർദേശ പ്രകാരം അത് പിന്നീട് ഒഴിവാക്കിയെന്നും രശ്മിക പറയുന്നു. ഭക്ഷിണേന്ത്യൻ ഭക്ഷണങ്ങളാണ് കൂടുതലും കഴിക്കുന്നത് എന്നാലും ചോറ് കഴിക്കുന്നത് കുറവാണ്. പല കറികൾ യോജിപ്പിച്ച് കഴിക്കാനാണ് ഇഷ്ടമെന്നും രശ്മിക പറയുന്നു.

Rashmika Mandanna
കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല

അത്താഴം എപ്പോൾ സിംപിളാക്കാനാണ് ശ്രമിക്കാറ്. എങ്കിലും സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകുമ്പോൾ നല്ല രീതിയിൽ കഴിക്കാറുണ്ടെന്നും താരം പറയുന്നു. മിതമായ ഭക്ഷണരീതിയാണെങ്കിൽ മധുരപലഹാരങ്ങളോട് വലയി കൊതി തോന്നാറുണ്ടോന്നും രശ്മിക സമ്മതിക്കുന്നു.

Rashmika Mandanna
'പിത്തദോഷം ബാലൻസ് ചെയ്യാൻ കാപ്പി ഒഴിവാക്കി, രാവിലെ കുതിർത്ത ഉണക്കമുന്തിരിയാണ് കഴിക്കുന്നത്'

കൂടാതെ തനിക്ക് ചില പച്ചക്കറികളോട് അലർജിയുണ്ടെന്നും താരം വെളിപ്പെടുത്തി. തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, കാപ്സിക്കം എന്നിയോട് അലർജിയാണ്. ഭക്ഷണ കാര്യത്തിൽ പുലർത്തുന്ന ഈ അച്ചടക്കവും കൃത്യമായ വർക്ക് ഔട്ടുമാണ് രശ്മികയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം.

Summary

Health Care tips: Actress Rashmika Mandanna diet secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com