

കാൻസറിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും പുതിയ പഠനങ്ങളും ഗവേഷണങ്ങളും നിരന്തരം നടക്കുന്നുണ്ട്. എന്നിരുന്നാലും ഇന്നും എല്ലാവർക്കും താങ്ങാവുന്ന നിലയിലേക്ക് മരുന്നും ചികിത്സയും എത്തിയിട്ടില്ലെന്നത് വാസ്തവമാണ്. ശരിയായ ചികിത്സ ലഭിക്കാതത് മൂലം മരണത്തിന് തോറ്റുകൊടുക്കുന്ന അർബുദ രോഗികൾ നിരവധിയാണ്. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കാൻ കൂടുതൽ പരിശ്രമം വേണം.
കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ക്രൂസിഫറസ് പച്ചക്കറികൾ
കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഈ പച്ചക്കറികളിൽ കാണപ്പെടുന്ന ചില രാസവസ്തുക്കൾ ചിലതരം കാൻസറുകൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പഴങ്ങൾ
സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിൽ ഗണ്യമായ അളവിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റിഓക്‌സിഡന്റ് സവിശേഷത കാൻസർ സാധ്യത കുറയ്ക്കും.
തക്കാളി
തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് കാൻസറിനെ, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസറിനെ തടയാൻ സഹായിക്കും. പച്ച തക്കാളിയിലും വേവിച്ച തക്കാളിയിലും ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
നട്ട്സ്
നട്ട്സ് കഴിക്കുന്നത് ചില കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അർബുദത്തെ തടയുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണമായാണ് ഇത് അറയിപ്പെടുന്നത്. കപ്പലണ്ടി, ബദാം, വാൾനട്ട് എന്നിവയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
കൊഴുപ്പുള്ള മീൻ
എല്ലാ ആഴ്ചയും ഭക്ഷണത്തിൽ മീൻ വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നതാണ്. മീനിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡിൽ ആന്റി -ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. സാൽമൺ, അയല തുടങ്ങിയ മീനുകൾ ഇതിന് ഉചിതമാണ്.
ധാന്യങ്ങൾ
മുഴുവൻ ഗോതമ്പ് കൊണ്ടുള്ള ബ്രെഡ്, ബ്രൗൺ റൈസ്, ഓട്‌സ് എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ വൻകുടൽ, പാൻക്രിയാറ്റിക് കാൻസറുകളും സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങളുടെ വളർച്ചയെയും തടയും.
വെളുത്തുള്ളിയും ഉള്ളിയും
വെളുത്തുള്ളി, ഉള്ളി എന്നിവ കാൻസർ കോശങ്ങൾ വളരുന്നത് തടയും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
