അമിത രക്തസ്രാവം, കഠിനമായ വേദന; ആർത്തവ സങ്കീർണതകളായി മാത്രം കണ്ട് തള്ളരുത്, എന്താണ് അഡിനോമയോസിസ്?

അഡിനോമിയോസിസ് ഒന്നുകിൽ ആർത്തവ സങ്കീർണതകളുമായോ എന്‍ഡോമെട്രിയോസിസുമായോ തെറ്റിദ്ധരിക്കപ്പെടാം
periods pain
എന്താണ് അഡിനോമയോസിസ്
Updated on
1 min read

ർത്തവ സമയം അതികഠിനമായ വേദനയും രക്തസ്രാവവും, ഇത് സ്വാഭാവികമല്ലെയെന്ന് വിലയിരുത്താൻ വരട്ടെ. സ്ത്രീകളിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു രോ​ഗാവസ്ഥയാണ് അഡിനോമയോസിസ്. ഗർഭാശയത്തിൻ്റെ അകത്തെ പാളിയായ എൻഡോമെട്രിയം പേശികളുടെ ഭിത്തിയിലേക്ക് വളരുന്ന അവസ്ഥയാണ് അഡിനോമിയോസിസ്. ഇത് ഗര്‍ഭാശയത്തെ വലുതാക്കുകയും ആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം, മലബന്ധം, വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

അഡിനോമിയോസിസ് ഒന്നുകിൽ ആർത്തവ സങ്കീർണതകളുമായോ എന്‍ഡോമെട്രിയോസിസുമായോ തെറ്റിദ്ധരിക്കപ്പെടാം. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. അഡിനോമിയോസിസിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, പ്രസവം, ഗര്‍ഭാശയ ശസ്ത്രക്രിയ എന്നിവ അഡിനോമിയോസിസ് സംഭവിക്കാനുള്ള ഘടകങ്ങളായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അഡിനോമയോസിസും എന്‍ഡോമെട്രിയോസിസും തമ്മിലുള്ള വ്യത്യാസം

ചില സന്ദര്‍ഭങ്ങളില്‍ അഡിനോമയോസിസിനെ എന്‍ഡോമെട്രിയോസിസുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് രണ്ടും വ്യത്യസ്ഥ അവസ്ഥകളാണ്. ഗര്‍ഭാശയത്തിന്റെ പേശി ഭിത്തിയില്‍ എന്‍ഡോമെട്രിയല്‍ പോലുള്ള ടിഷ്യു വളരുമ്പോഴാണ് അഡിനോമിയോസിസ് ഉണ്ടാകുന്നത്. എന്നാല്‍ എന്‍ഡോമെട്രിയോസിസ് എന്നത് ഗര്‍ഭാശയത്തിന് പുറത്ത് സമാനമായ ടിഷ്യു വളരുന്നതും പലപ്പോഴും അണ്ഡാശയങ്ങളെയോ ഫാലോപ്യന്‍ ട്യൂബുകളെയോ മറ്റ് പെല്‍വിക് അവയവങ്ങളെയോ ബാധിക്കുന്നതുമാണ്.

രോ​ഗനിർണയം

ശാരീരിക പരിശോധന, ട്രാൻസ്‌വാജിനൽ (ആന്തരിക) അൾട്രാസൗണ്ട് സ്കാൻ, അല്ലെങ്കിൽ പെൽവിക് എംആർഐ എന്നിവ അടിസ്ഥാനമാക്കി ഈ അവസ്ഥ നിർണയിക്കാനും ഉചിതമായ ചികിത്സ നിർദ്ദേശിക്കാനും കഴിയും.

ലക്ഷണങ്ങള്‍

അമിതമായ രക്തസ്രാവം, ആർത്തവസമയത്ത് അനുഭവപ്പെടുന്ന അമിതമായ വേദന, നീണ്ട ആര്‍ത്തവം, ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന (ഡിസ്പാരൂനിയ), വയറുവേദന, തീവ്രമായ പെല്‍വിക് വേദന, വിളര്‍ച്ച് അല്ലെങ്കില്‍ ഇരുമ്പിന്‍റെ അഭാവം (കഠിനമായ രക്തസ്രാവത്തെ തുടര്‍ന്നുണ്ടാകുന്നത് ), ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.

അഡിനോമിയോസിസും വന്ധ്യതയും

അഡിനോമിയോസിസ് വന്ധ്യതയ്ക്ക് കാരണമാകാം. ഗര്‍ഭാശയത്തിന്റെ ആകൃതിയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുന്നതിലൂടെ ഇത് പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുകയും ഭ്രൂണത്തെ ഇംപ്ലാന്‍ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഇത് ശരീരവീക്കം, ഗര്‍ഭധാരണത്തെ തടസപ്പെടുത്തുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്കും കാരണമാകുന്നു. എന്നാല്‍ അഡിനോമിയോസിസ് ഉള്ള എല്ലാ സ്ത്രീകള്‍ക്ക് വന്ധ്യത ഉണ്ടാകണമെന്നില്ല. എന്നാല്‍ ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com