വന്ധ്യതാ ചികിത്സയിൽ പുത്തൻ പ്രതീക്ഷ, എഐ സഹായത്തോടെ 19 വർഷത്തിന് ശേഷം മാതാപിതാക്കളായി യുഎസ് ദമ്പതികൾ

കൊളംബിയ യൂണിവേഴ്‌സിറ്റി ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.
Infertility Treatment
Infertility TreatmentPexels
Updated on
1 min read

ഐ ആൽ​ഗൊരിതത്തിന്റെ സഹായത്തോടെ, 19 വർഷമായി കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ദമ്പതികൾ മാതാപിതാക്കളായി. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം കുറയുന്ന അസൂസ്പേർമിയ എന്ന രോ​ഗാവസ്ഥ ബാധിച്ചവർക്കും സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നതാണ് ഹൈസ്പീഡ് ട്രാക്കിങ് ആൻഡ് റിക്കവറി (സ്റ്റാർ) എന്നു പേരിട്ടിരിക്കുന്ന പുതിയ രീതി.

Infertility Treatment
ഉറക്കത്തിന്റെ പൊസിഷൻ മാറിയാൽ മരണം വരെ സംഭവിക്കാം

കൊളംബിയ യൂണിവേഴ്‌സിറ്റി ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ. 40 ശതമാനം വന്ധ്യതയ്ക്കും പിന്നിൽ പുരുഷന്മാരിലെ ഇൻഫെർട്ടിലിറ്റിയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചില പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം ഒട്ടും ഇല്ലാതാവുന്ന അസൂസ്പേർമിയ എന്ന അവസ്ഥയും മറ്റു ചിലരിൽ ബീജം അപൂർവമായി മാത്രം കാണുന്ന ക്രിപ്റ്റോസൂസ്പേർമിയ എന്ന അവസ്ഥയും ഉണ്ടാകാം.

Infertility Treatment
ഡിയോഡറന്റുകളുടെ ഉപയോ​ഗം കാൻസർ ഉണ്ടാകുമോ?

ഇത്തരം സാ​ഹചര്യങ്ങളിൽ മൈക്രോസ്കോപ്പിലൂടെ മണിക്കൂറുകളോളം പരിശോധിച്ചാലും ബീജം കാണാൻ കഴിയാത്ത അവസ്ഥയാകും. ഇവരിൽ ചെലവേറിയ ടെസ്റ്റിക്കുലർ സർജറികൾക്കും നിർദേശിച്ചേക്കാം. ഇക്കൂട്ടരിൽ പുതിയ രീതി കൂടുതൽ സഹായകരമായിരിക്കുമെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Summary

AI Infertility Treatment new milestone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com