

ഇന്നത്തെ കാലത്ത് ഡിയോഡറന്റുകളുടെ ഉപയോഗം വളരെ സാധാരണമാണ്. ശരീരത്തിലെ ദുർഗന്ധം അകറ്റാനും ദിവസം മുഴുവൻ ഫ്രഷ് ആയിയിരിക്കാനും ഇവ നമ്മെ സഹായിക്കും. എന്നാൽ സമീപകാലത്തായി ഡിയോഡറന്റുകളുടെ പതിവു ഉപയോഗം സ്തനാർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സോഷ്യൽമീഡിയയിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് വിശദീകരിക്കുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. സാദ്വിക് രഘുറാം.
ഡിയോഡറന്റുകളിൽ പലപ്പോഴും അലുമിനിയം, പാരബെൻസ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തിൽ പ്രയോഗിക്കുമ്പോൾ, വിയർപ്പ് നാളങ്ങളെ താൽക്കാലികമായി തടയാൻ സഹായിക്കുന്നു. ചില തിയറികൾ പ്രകാരം, ഡിയോഡറന്റുകൾ കക്ഷത്തിനടിയിൽ, അതായത് സ്തനകലകൾക്ക് സമീപം പ്രയോഗിക്കുമ്പോൾ അത് ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും. ഇത് സ്തനാർബുദ സാധ്യത വർധിപ്പിക്കാമോ എന്നാണ് ആളുകളുടെ ആശങ്ക.
ഇത് പലപ്പോഴും ചർച്ച ചെയ്യപ്പെടുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്. അതിൽ ഡിയോഡറന്റ് ഉപയോഗത്തെ സ്തനാർബുദവുമായോ മറ്റേതെങ്കിലും തരത്തിലുള്ള കാൻസറുമായോ ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോക്ടർ പറയുന്നു. അപകട സാധ്യത വെറും തിയറിയായി മാത്രം നിലനിൽക്കുന്നതാണ്.
ദിവസവും ഡിയോഡറന്റുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അനാവശ്യമായി വിഷമിക്കുന്നത് സമ്മർദം വർധിപ്പിക്കും. വൃത്തിയും ആത്മവിശ്വാസവും അറിവും നിലനിർത്തുകയെന്നതാണ് പ്രധാനം. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ഏതൊരു ഉൽപന്നമാണെങ്കിലും അതിന്റെ ചേരുവയിൽ ജാഗ്രത പുലർത്തുകയെന്നത് പ്രധാനമാണ്. ലേബൽ വായിച്ച ശേഷം മാത്രം ഉൽപന്നങ്ങൾ വാങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates