Aishwarya Rai
Aishwarya RaiInstagram

'മറ്റുള്ളവർക്ക് ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ എനിക്ക് അത് 48 മണിക്കൂർ ആണ്', ഐശ്വര്യ റായ്‌യുടെ ബ്യൂട്ടി സീക്രട്ട്

ദിവസം രാവിലെ കൃത്യം 5.30ന് ആരംഭിക്കും.
Published on

ശ്വര്യ റായ് ബച്ചന് ഇന്ന് 51-ാം പിറന്നാള്‍. കണ്ണുകളിലെ തിളക്കവും സൗന്ദര്യവും കൊണ്ട് ബോളിവുഡിൻ്റെ മാത്രമല്ല, ലോകത്തിൻ്റെ തന്നെ മനം കവർന്ന താരമാണ് ഐശ്വര്യ. തൻ്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ഐശ്വര്യ മുൻപ് നൽകിയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

കൃത്യം 5.30ന് എഴുന്നേൽക്കും

'മറ്റുള്ളവര്‍ അവരുടെ ഒരു ദിവസം, 24 മണിക്കൂര്‍ എന്ന രീതിയിലാണ് സെറ്റ് ചെയ്യുന്നതെങ്കിൽ ഞാന്‍ എന്റെ ക്ലോക്ക് സെറ്റ് ചെയ്തിരിക്കുന്നത് 48 മണിക്കൂര്‍ കണക്കിലാണ്. എന്റെ ഒരു ദിവസം രാവിലെ കൃത്യം 5.30ന് ആരംഭിക്കും.'- ഐശ്വര്യ പറയുന്നു. വളരെ വർഷങ്ങളായതു കൊണ്ട് തന്നെ പുലർച്ചെ എഴുന്നേൽക്കുന്നത് ദിനചര്യയുടെ ശീലമായിരിക്കുകയാണെന്നും ഐശ്വര്യ പറയുന്നു.

Aishwarya Rai
കൊഴുപ്പ് കളയാൻ ഓട്ടത്തെക്കാൾ നല്ലത് നടത്തം, പരിശീലിക്കാം ജാപ്പനീസ് നടത്തം

താനും മറ്റ് എല്ലാ സ്ത്രീകളെ പോലെയും സമയം എത്തിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്, അതിനിടെ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ- ആവശ്യത്തിന് വെള്ളം കുടിക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ രണ്ട് കാര്യങ്ങളാണ് ഇവയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ശരീരം വൃത്തിയായി സൂക്ഷിച്ചാൽ തന്നെ സൗന്ദര്യം കൈവരിക്കാനാകുമെന്നാണ് ഐശ്വര്യയുടെ വിശ്വാസം.

Aishwarya Rai
ഭക്ഷണം കഴിച്ച ഉടൻ യോ​ഗ പാടില്ല, നാല് മണിക്കൂർ ഇടവേള വേണം; യോ​ഗയും ഭക്ഷണക്രമവും

ഒഴിവാക്കാത്ത മറ്റൊരു കാര്യം മോയ്സ്ചറൈസറാണ്. രാവിലെയും രാത്രിയും പതിവായി മോയ്സ്ചറൈസർ പുരട്ടാറുണ്ട്. ഇത് തൻ്റെ ദിനചര്യയുടെ ഭാഗമാണെന്നും ഐശ്വര്യ ഓർമിപ്പിക്കുന്നു. അത് ഒരു ആത്മവിശ്വാസം നൽകുന്ന ഒന്നു കൂടിയാണെന്നും അത് കൂട്ടിച്ചേർത്തു. ഏറ്റവും പ്രധാനമായും മനസിലാക്കേണ്ടത് കംഫോർട്ട് ആണ് സൗന്ദര്യത്തിൻ്റെ താക്കോൽ, നമ്മുടെ ചർമത്തിലും ശരീരത്തിലും കംഫോർട്ട് ആയിയിരിക്കുക, സൗന്ദര്യം സ്വാഭാവികമായും ഉണ്ടാകുമെന്നും ഐശ്വര്യ പറയുന്നു.

Summary

Aishwarya Rai Beauty tips: The secret to her beauty at 51

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com