തിങ്കളാഴ്ച വ്രതം മുടക്കാറില്ല, അക്ഷയ് കുമാറിന്റെ ഫിറ്റ്നസ് രഹസ്യം

തിങ്കളാഴ്ച മുഴുവൻ ഉപവസിച്ച് ചൊവ്വാഴ്ച രാവിലെ വരെ അത് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
Akshay Kumar
Akshay KumarInstagram
Updated on
1 min read

ൺ സ്ക്രീനിൽ ആക്ഷൻ രം​ഗങ്ങളിൽ തകർത്ത് അഭിനയിക്കുന്ന അക്ഷയ് കുമാറിന്റെ ഫിറ്റ്നസ് സീക്രട്ട് വളരെ സിംപിൾ ആണ്. ക്രാഷ് ഡയറ്റുകളോ പ്രോസസ്ഡ് ഫുഡോ അദ്ദേഹത്തിന്റെ ഡയറ്റിൽ ഉണ്ടാകാറില്ല. വളരെ ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായി ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. താൻ തിങ്കളാഴ്ചകളിൽ ഒരു ദിവസം മുഴുവൻ ഉപവാസമെടുക്കാറുണ്ടെന്ന് അക്ഷയ് കുമാർ പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് അവസാനം ഭക്ഷണം കഴിക്കുക.

തിങ്കളാഴ്ച മുഴുവൻ ഉപവസിച്ച് ചൊവ്വാഴ്ച രാവിലെ വരെ അത് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉപവാസം ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കും. ശരീരത്തിന്റെ സ്വാഭാവിക ഘടികാരമായ സർക്കാഡിയൻ റിഥം ക്രമീകരിച്ച് ഉറക്കവും ഭക്ഷണത്തിൻ്റെ ആഗിരണവും അത് മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു.

എന്തുകൊണ്ട് നേരത്തെ അത്താഴം?

ആരോ​ഗ്യത്തിലേക്കുള്ള പ്രധാന മാർ​ഗം കുടലിന്റെ ആരോ​ഗ്യമാണ്. വയറാണ് പ്രധാനമായും ശരിയാക്കേണ്ടത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലെന്നും അദ്ദേഹം പറയുന്നു. വൈകുന്നേരം 6.30ന് തന്നെ അത്താഴം കഴിക്കും. രാത്രി ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും വിശ്രമത്തിലാണെന്ന് അക്ഷയ് പറയുന്നു.

Akshay Kumar
ഫാറ്റി ലിവറിനെ കാൻസറാക്കി മാറ്റുന്ന അഞ്ച് ശീലങ്ങൾ

എന്നാൽ വൈകി അത്താഴം കഴിക്കുമ്പോൾ, വയറിന് ശരിയായ വിശ്രമം കിട്ടുന്നില്ല. വയറിന് പരമാവധി ശ്രദ്ധ നൽകുകയാണെങ്കിൽ, രോഗങ്ങൾ അടുത്തേക്ക് വരില്ലെന്ന് ഞാൻ കരുതുന്നു. ഒൻപതരയോടെ ഉറങ്ങാൻ പോകുമ്പോഴേക്കും വയറ് പൂർണമായും വിശ്രമിക്കാൻ തയ്യാറായിരിക്കണം.

Akshay Kumar
ബിക്കിനി രംഗം തകര്‍ത്തു, കിയാറയുടെ ഫിറ്റ്നസിന് പിന്നില്‍ സാട്ടൂ ജ്യൂസ്

വ്യായാമം

വേയ്റ്റ് ലിഫ്റ്റിങ് വ്യായാമം ചെയ്യാറില്ല. പകരം റോക്ക് ക്ലൈംബിങ്, ഔട്ട്‌ഡോർ സ്പോർട്സ്, ബോഡി-വെയ്റ്റ് വ്യായാമങ്ങളാണ് പരിശീലിക്കുന്നത്. തൻ്റെ ജിം കുരങ്ങുകൾക്കു വേണ്ടി രൂപകൽപന ചെയ്തതു പോലെയാണെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. കാരണം പരമ്പരാഗത വെയ്റ്റ് ലിഫ്റ്റിങ് രീതിക്ക് പകരം പിടിച്ചുകയറാനും തൂങ്ങിക്കിടക്കാനുമുള്ള വ്യായാമങ്ങൾക്കാണ് അവിടെ പ്രധാനമായും സൗകര്യമൊരുക്കിയിരിക്കുന്നത്. 'യുവർ ബോഡി ഓൾറെഡി നോസ്' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് അക്ഷയ് തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.

Summary

Celebrity Fitness: Akshay Kumar about his diet and fitness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com