അലുമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് സുരക്ഷിതമോ?

ഭക്ഷണത്തിന്‍റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും.
Aluminum Foil
Aluminum FoilPinterest
Updated on
1 min read

യാത്രകൾ പോകുമ്പോൾ ഭക്ഷണം ചൂടോടെ പൊതിഞ്ഞു സൂക്ഷിക്കാൻ വളരെ സൗകര്യപ്രദമാണ് അലുമിനിയം ഫോയിൽ. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പേര് പോലെ അലുമിനിയം കൊണ്ടാണ് അലുമിനിയം ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്. 0.006 മില്ലിമീറ്റർ കനം മാത്രമാണ് ഇവയ്ക്കുള്ളത്.

ഇവയ്ക്ക് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്‍റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു.

എന്നാൽ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ, അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുന്നു. അലുമിനിയം ഫോയിലിൽ നിന്നും അലുമിനിയം അയോണുകളെ വേർതിരിക്കാൻ കാരണമാകും. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നു.

അതിനാൽ ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയിൽ വെച്ച് പൊതിയാം. കൂടുതൽ സമയം ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം.

Aluminum Foil
'എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല'; എന്താണ് ബേൺഔട്ട്? ശരീരം നൽകുന്ന സൂചനകൾ തിരിച്ചറിയാം

ഇവ അലുമിനിയം ഫോയിലിൽ സൂക്ഷിക്കരുത്

  • തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍.

  • ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍.

  • കറികളും അച്ചാറുകളും.

  • ചീസ്, വെണ്ണ.

Aluminum Foil
ദിവസവും അടുക്കളയിൽ വരുത്തുന്ന 9 അബദ്ധങ്ങൾ

ഫോയില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ

  • സാന്‍ഡ്വിച്ച്.

  • ബ്രെഡ്

  • കേക്കുകളും മഫിനുകളും.

  • റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍.

Summary

Aluminum Foil health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com