കഠിന വർക്ക്ഔട്ട് ഇല്ല, ഈ മാറ്റത്തിന് പിന്നിൽ ഭക്ഷണക്രമം; രഹസ്യം വെളിപ്പെടുത്തി ആമിർ ഖാൻ

കാലങ്ങളായി തന്നെ അലട്ടിയിരുന്ന മൈ​ഗ്രേയിനിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ഡയറ്റിലേക്ക് മാറിയത്.
aamir khan
aamir khanInstagram
Updated on
1 min read

രിടവേളയ്ക്ക് ശേഷം ബോളിവുഡിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്ന നടൻ ആമിർ ഖാന്റെ അവിശ്വസനീയമായ ബോഡി ട്രാൻഫോർമേഷനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാവുന്നത്. കഠിനമായ വർക്ക്ഔട്ടിന്റെ സഹായമില്ലാതെ 18 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്.

'ഹാപ്പി പട്ടേൽ: ഖത്ത‍ർനാക് ജാസൂസ്' എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോൾ ആമിറിനെ കണ്ട് ആരാധകരും ഒന്നു ഞെട്ടി. ഈ മാറ്റത്തിന് പിന്നിൽ ഭക്ഷണക്രമം മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്' ആണ് താൻ പിന്തുടരുന്നത് ഇത് ശരീരഭാരം ആരോ​ഗ്യകരമായി കുറയ്ക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി തന്നെ അലട്ടിയിരുന്ന മൈ​ഗ്രേയിനിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ഡയറ്റിലേക്ക് മാറിയത്. ആരോ​ഗ്യ അവസ്ഥയിലെ പുരോ​ഗി ശ്രദ്ധയിൽപെട്ടപ്പോൾ ഈ ഡയറ്റൊരു മാജിക് പോലെ അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മൈ​ഗ്രേയിൻ കുറഞ്ഞതിനൊപ്പം ബോണസ് ആയി ശരീരഭാരവും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?

പേരു പോലെ ശരീരത്തിനുള്ളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ് ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്. അമിതഭാരം, ഹൃദ്രോഗം, സന്ധിവാതം, മൈഗ്രേയിൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണം ശരീരത്തിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണ്. പ്രോസസ് ചെയ്ത ഭക്ഷണം ഈ ഡയറ്റിൽ ഉണ്ടാകില്ല. പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങൾ, പഞ്ചസാര, ബ്രെഡ്, ബിസ്കറ്റ്, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ ഇതിൽ പൂർണമായും ഒഴിവാക്കണം. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒമേഗ-3 അടങ്ങിയ മീനുകൾ, നട്സ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

aamir khan
വയറു കമ്പിക്കലോ ​ഗ്യാസോ ഉണ്ടാകില്ല; ദഹനം ശരിയാക്കാൻ ഈന്തപ്പഴം മുതൽ തണ്ണിമത്തൻ വരെ

നേരത്തെ നടി വിദ്യാ ബാലനും ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ആണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു ഡിഫോൾട്ട് ഡയറ്റ് എന്നത് പെട്ടെന്നുള്ള ഫലങ്ങൾക്കായി ചെയ്യുന്ന ഒരു താൽക്കാലിക ഭക്ഷണക്രമമല്ല. ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ശരീരത്തിന് അനുയോജ്യമായതും ദീർഘകാലം നിലനിർത്താൻ കഴിയുന്നതുമായ, കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന ഒരു അടിസ്ഥാന ഭക്ഷണ രീതിയെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) പുനഃക്രമീകരിക്കുന്നതിനും ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി കാലറികളും പോഷകങ്ങളും ഇതിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു.

aamir khan
മസ്കാര നീക്കം ചെയ്യാതെയാണോ ഉറങ്ങുന്നത്?

മാത്രമല്ല, ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് മെഡിറ്ററേനിയൻ ഡയറ്റിന് സമാനമാണ്. പുതിയതും പ്രകൃതിദത്തവുമായ ഭക്ഷണങ്ങളുമാണ് ഈ ഡയറ്റിൽ കൂടുതൽ ഉൾപ്പെടുത്തുക. സോസുകൾ, ശീതീകരിച്ച ഇറച്ചി, ഇൻസ്റ്റന്റ് മസാലക്കൂട്ടുകൾ, ടൊമാറ്റോ കെച്ചപ്പ്, സിറിയൽസ്, ബ്രെഡ്, കുക്കീസ്, കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം.

Summary

Amir Khan Body weight loss tips: what is Anti inflammatory diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com