മസ്കാര നീക്കം ചെയ്യാതെയാണോ ഉറങ്ങുന്നത്?

ഈ തരികൾ കൺപോളകൾക്കുള്ളിൽ കട്ടിയായി അടിയുകയും ഓരോ തവണ കണ്ണ് ചിമ്മുമ്പോഴും കണ്ണിന്റെ ഉപരിതലത്തിൽ ഉരസുകയും ചെയ്യുന്നു.
Mascara makeup
Mascara makeupMeta AI Image
Updated on
1 min read

പുറത്തുപോകുമ്പോൾ കണ്ണിന് മുകളിൽ മസ്കാര ഉപയോ​ഗിക്കുന്നവരാണോ? കൺപീലികളെ വിടർത്തി മനോഹരമാക്കി വയ്ക്കാൻ മസ്കാര സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മേക്കപ്പ് റിമൂവ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ക്ഷീണം കാരണം പലരും ഇതിൽ ശ്രദ്ധിക്കാറില്ല, പ്രത്യേകിച്ച് മസ്കാരയുടെ കാര്യത്തിൽ. ഇത് കണ്ണിന് നീറ്റലുണ്ടാക്കാനും കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കാനും കാരണമായേക്കാം.

മസ്കാര നീക്കം ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

മസ്കാര നീക്കം ചെയ്യാതിരിക്കുമ്പോൾ അവയുടെ ചെറിയ തരികൾ കൺപോളകളിൽ അടിഞ്ഞുകൂടുകയും പോറലുണ്ടാക്കുകയും ചെയ്യുമെന്ന് നേത്രരോഗ വിദഗ്ധയായ ഡോ. ജെന്നിഫർ സായ് പറയുന്നു. ഈ തരികൾ കൺപോളകൾക്കുള്ളിൽ കട്ടിയായി അടിയുകയും ഓരോ തവണ കണ്ണ് ചിമ്മുമ്പോഴും കണ്ണിന്റെ ഉപരിതലത്തിൽ ഉരസുകയും ചെയ്യുന്നു. കാലക്രമേണ, ഇത് കണ്ണിന് അസ്വസ്ഥത, ചുവപ്പ്, അല്ലെങ്കിൽ കോർണിയയിൽ പോറലുകൾ എന്നിവ ഉണ്ടാക്കും.

Mascara makeup
പ്രമേഹ രോ​ഗിയാണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെ

കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ എല്ലാ രാത്രിയിലും മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൺപീലികൾ 'ഡബിൾ ക്ലെൻസിംഗ്' ചെയ്യാനും, എളുപ്പത്തിൽ കഴുകിക്കളയാൻ ബുദ്ധിമുട്ടുള്ള വാട്ടർപ്രൂഫ് മസ്കാരകൾ പരമാവധി ഒഴിവാക്കുകയും ചെയ്യണം. സാധാരണ മസ്കാരയ്ക്ക് പകരമായി 'ട്യൂബിംഗ് മസ്കാര' ഉപയോഗിക്കുന്നതും നല്ലതാണ്.

Summary

Health risks of going to bed without removing mascara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com