പാചകം ഡബിള്‍ ഈസി, എന്നാല്‍ അരിയും പരിപ്പും കുക്കറില്‍ വേവിക്കരുത്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ലാത്തവയുമുണ്ട്.
pressure cooker
പ്രതീകാത്മക ചിത്രം
Updated on
1 min read

ടുക്കളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് പ്രഷര്‍ കുക്കര്‍. ഇറച്ചിയാണെങ്കിലും സാമ്പാറാണെങ്കിലും പ്രഷര്‍ കുക്കറിലാണെങ്കില്‍ പചകം ഈസിയായിരിക്കും. മാത്രമല്ല, ഗ്യാസും ലാഭിക്കാം. കൂടാതെ പ്രഷര്‍ കുക്കറില്‍ ഉണ്ടാക്കാവുന്ന ഈസി റെസിപ്പിക്കളുമുണ്ട്. കുക്കര്‍ ബിരിയാണിയും കുക്കര്‍ കേക്കുമൊക്കെ അതില്‍ ചിലത് മാത്രം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ലാത്തവയുമുണ്ട്. കുക്കറില്‍ പാകം ചെയ്യുന്നതിലൂടെ ഇവയുടെ ഗുണം നഷ്ടപ്പെടുക മാത്രമല്ല, വിഷമായി മാറുന്ന പച്ചക്കറികളും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളുമുണ്ട്.

പാല്‍ ഉല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ചീസ് പോലുള്ള പ്രഷര്‍കുക്കറില്‍ പാകം ചെയ്യുന്നത് അവയുടെ ഗുണവും സ്വാദം നഷ്ടമാകാന്‍ കാരണമാകും. കൂടാതെ കുക്കറില്‍ പാല്‍ തിളപ്പിക്കുന്നത് പാല്‍ കട്ടപിടിക്കാനും കാരണമാകും.

പയര്‍ വര്‍ഗങ്ങള്‍

പ്രഷര്‍ കുക്കറില്‍ പയറു വര്‍ഗങ്ങള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ പോഷകഗുണങ്ങള്‍ കുറയാന്‍ കാരണമാകുന്നു. ഇവ പരമാവധി സാധാരണ രീചിയില്‍ പാകം ചെയ്യാന്‍ ശ്രമിക്കുക.

അരി

പെട്ടെന്ന് ചോര്‍ ആവുന്നതിന് പലരും അരി വേവിക്കുന്നതിന് പ്രഷര്‍ കുക്കറിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അന്നജത്തില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍ വിഘടിക്കുന്നതിന് ഇത്തരത്തിലുള്ള പാചകം കാരണമാകാം.

മത്സ്യം

മത്സ്യം ഒരിക്കലും കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. ഇത് മാംസത്തെ വരണ്ടതും കട്ടിയുള്ളതുമാക്കി മാറ്റും. കൂടാതെ കുക്കറിലെ ഉയര്‍ന്ന താലനിലയില്‍ മത്സ്യം പാകം ചെയ്യുന്നതിലൂടെ അതില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നശിക്കുകയും വിഷമയമായി മാറുകയും ചെയ്യുന്നു.

പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • പ്രഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വെള്ളം കൂടാനോ കുറയാനോ പാടില്ല. മർദം ഉണ്ടാക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനും പ്രഷർ കുക്കര്‍ നീരാവിയെ ആശ്രയിക്കുന്നു. അതുകൊണ്ട് ആവശ്യത്തിന് വെള്ളം, എണ്ണ തുടങ്ങിയവ ചേർക്കാന്‍ ശ്രദ്ധിക്കുക.

  • നീരാവി ഉണ്ടാകണമെങ്കില്‍ കുക്കറിൽ മതിയായ ഇടം വേണം. അതുകൊണ്ട് കുക്കറിൽ മുക്കാല്‍ ഭാഗത്തോളം മാത്രം നിറയ്ക്കുക.

  • പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ തരം അനുസരിച്ച് പാചക സമയവും മര്‍ദവും വ്യത്യാസപ്പെടാം. അതിനാല്‍ മാനുവൽ ഉപയോഗിച്ച് ഓരോ വിഭവത്തിനും അനുയോജ്യമായ പാചക സമയവും പ്രഷർ ക്രമീകരണവും മനസിലാക്കുക.

  • പാചകം ചെയ്ത ശേഷം, പൊള്ളൽ ഒഴിവാക്കാൻ, പ്രഷർ കുക്കറിൽ നിന്നുള്ള പ്രെഷര്‍ ശ്രദ്ധാപൂർവം വിടുക.

  • കുക്കറിന്റെ സേഫ്റ്റി വാൽവ് കൃത്യസമയത്തു തന്നെ മാറ്റുക അല്ലാത്തപക്ഷം അപകടങ്ങൾക്കു സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com