പ്രമേഹരോഗികള്‍ ബീറ്റ്റൂട്ടിനോട് അകലം പാലിക്കേണ്ട, ദിവസവും കഴിക്കാം

പ്രമേഹ രോ​ഗികൾക്കും അനുയോ​ജ്യമായ ഭക്ഷണമാണ് ബീറ്റ്റൂട്ട്
beetroot
ബീറ്റ്റൂട്ട്
Updated on

ന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമം വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്. എന്നാൽ അവയുടെ നിറം രുചിയും കാരണം ഇത് പ്രമേഹത്തിന് യോജിച്ചതല്ലെന്ന ചിന്ത ആളുകൾക്കിയിലുണ്ട്. എന്നാൽ പ്രമേഹ രോ​ഗികൾക്കും അനുയോ​ജ്യമായി ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇവയുടെ ​ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, എ, സി, നാരുകൾ, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്റൂട്ടിലടങ്ങിയ നാച്വറൽ ഷുഗർ ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com