നടുവേദനയ്ക്ക് ശമനമില്ലേ? ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കാം

നടുവേദന അല്ലെങ്കില്‍ ഡിസ്ക് തേയ്മാനം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഈ നാല് അബദ്ധങ്ങള്‍ ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു
man riding motor bike
Back PainMeta AI Image
Updated on
1 min read

യുവാക്കൾക്കിടയിൽ നടുവേദന ഇപ്പോൾ സർവസാധാരണമാണ്. ഇരിപ്പിന്‍റെയും കിടപ്പിന്‍റെയും രീതിയും ദൈര്‍ഘ്യവുമൊക്കെ ഇതിനെ സ്വാധീനിക്കാം. ചിലരില്‍ നടുവേദന വന്നാല്‍ മരുന്ന് കഴിച്ചാലും മാറാന്‍ വലിയ പ്രയാസമാണ്. അതിന് പിന്നില്‍ നമ്മള്‍ അവഗണിക്കുന്ന ചില ദൈനംദിന പ്രവര്‍ത്തനങ്ങളാണെന്ന് ഓർത്തോപീഡിക്, സ്പോർട്സ് സർജൻ ഡോ. ഉബൈദുർ റഹ്മാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

നിങ്ങള്‍ക്ക് നടുവേദന അല്ലെങ്കില്‍ ഡിസ്ക് തേയ്മാനം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഈ നാല് അബദ്ധങ്ങള്‍ ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു.

man riding motor bike
വിട്ടുമാറാത്ത ചുമ, കഫ് സിറപ്പില്‍ ഒതുക്കരുത്; ഇന്ന് ലോക ശ്വാസകോശ ദിനം

കാൽ പിണച്ച് ഇരിക്കരുത്

കാൽ പിണച്ച് ഇരിക്കുകയോ കൂനിക്കൊണ്ട് ഇരിക്കുകയോ ചെയ്യുന്നത് നടുവിന്റെ താഴ്ഭാഗത്ത് അധിക സമ്മർദം ചെലുത്തും. ഇത് നട്ടെല്ലിനെ അമിതമായി വളയ്ക്കുകയും സ്ലിപ്പ്ഡ് ഡിസ്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഇരുചക്രവാഹനം ഓടിക്കരുത്

സ്ഥിരമായി ഇരുചക്രം ഓടിക്കുന്നവരാണെങ്കില്‍ നടുവേദന ഉള്ളപ്പോള്‍ ഓടിക്കരുത്. ഇത് നട്ടെല്ലിന് ശക്തമായ ഞെരുക്കമുണ്ടായേക്കാം. ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്ന ഡിസ്കുകൾ പിന്നിലേക്ക് തള്ളപ്പെടുകയും തകരാറിലാകാനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

man riding motor bike
മുട്ട കൊളസ്ട്രോൾ കൂട്ടുമോ?

സ്ക്വാഡ്സ് ചെയ്യരുത്

ഇന്ത്യൻ ടൊയ്‌ലറ്റില്‍ ഇരിക്കുകയോ അല്ലെങ്കിൽ സ്ക്വാഡ്സ് ചെയ്യുകയോ ചെയ്യുമ്പോള്‍ അത് നടുവിന് അമിത സമ്മര്‍ദം ഉണ്ടാക്കും. ഇത് നടുവേദന കുറയാന്‍ അനുവദിക്കില്ല.

മുന്നോട്ട് കുനിയൽ, ഭാരം ഉയർത്തൽ

ഭാരം ഉയർത്തുമ്പോഴോ ആവർത്തിച്ച് മുന്നോട്ട് കുനിയുമ്പോഴോ ഉണ്ടാകുന്ന ഫ്ലെക്ഷൻ ലോഡിംഗ് നടുവിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് നടുവേദന കൂട്ടാന്‍ കാരണമാകും.

Summary

Avoid weight lifting, squat exercises and other comon practices while having back pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com