

നെഞ്ചെരിച്ചിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തിൽ നിന്ന് ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തിൽ നെഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്ലക്സ് ഉണ്ടാകുന്നത്. നെഞ്ചെരിച്ചിൽ ഉണ്ടായാൽ ചില പൊടികൈ പ്രയോഗങ്ങൾ നടത്താറുണ്ട്. എന്നാല്‍ അവ ചിലപ്പോൾ പ്രയോജനപ്പെടില്ലെന്ന് മാത്രമല്ല, സ്ഥിതി വഷളാക്കുകയും ചെയ്യും. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ മൂന്ന് അബദ്ധങ്ങൾ ചെയ്യരുത്
നാരങ്ങ വെള്ളം
നെഞ്ചെരിച്ചിൽ കുറയാന്‍ പലരും നാരങ്ങാവെള്ളം കുടിക്കാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ടെങ്കിലും നെഞ്ചെരിച്ചിലിന് നാരങ്ങവെള്ളം നല്ലതല്ല. നാരങ്ങ വെള്ളത്തിന് അസിഡിറ്റി ഉള്ളതിനാൽ നെഞ്ചെരിച്ചിൽ ശമിക്കുന്നതിന് പകരം വഷളാകാനാണ് സാധ്യത കൂടുതല്‍.
സോഡ
പിസ, ബർഗർ പോലുള്ള ഫാസ്റ്റ് ഫുഡുകൾക്കൊപ്പം സോഡ കുടിക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് ധാരാണ. എന്നാൽ സോഡയിലുള്ളത് കാർബൺ ഡൈ ഓക്സൈഡ് ആണ്. ഇത് ആമാശയത്തിൽ മർദം വർധിപ്പിക്കും. അധികമർദം ആമായത്തിലെ ആസിഡ് തിരികെ ഒഴുകാൻ കാരണമാകും.
ആപ്പിൾ സിഡെർ വിനെഗർ
കൂടാതെ നെഞ്ചെരിച്ചിൽ മാറാൻ പലരും ആപ്പിൾ സിഡെർ വിനെഗർ നിർദേശിക്കാറുണ്ട്. എന്നാൽ ഇത് അസിഡിക് ആണ്. ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നത് ആസിഡ് റിഫ്ലക്സ് വഷളാക്കുകയാണ് ചെയ്യുക.
ചെയ്യേണ്ടത്
നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ അസിഡിക് സ്വഭാവമില്ലാത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം. ഹെർബൽ ടീ അല്ലെങ്കിൽ പ്ലെയിൻ വാട്ടർ പോലുള്ളവ സഹായകരമാണ്. ഇത് ആസിഡ് റിഫ്ലക്സ് വഷളാക്കാതെ ആമാശയത്തെ ശമിപ്പിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates