കണ്ണേറു തട്ടാതിരിക്കാൻ കൺമഷി! കുഞ്ഞിക്കണ്ണുകളോട് ഇങ്ങനെ ദ്രോഹം ചെയ്യരുത്

പൊന്നോമനകളുടെ കുഞ്ഞിക്കണ്ണുകൾക്ക് ഇത് അസ്വസ്ഥതയും അണുബാധയും വീക്കവും ഉണ്ടാക്കിയേക്കാം.
Kajal
KajalPinterest
Updated on
1 min read

പൊന്നോമനകളെ കുളിപ്പിച്ചു കഴിഞ്ഞാൽ കൺമഷി കൊണ്ട് കണ്ണെഴുതി പൊട്ടു കുത്തുന്ന ശീലം പണ്ടുമുതലുള്ളതാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറു തട്ടാതിരിക്കാനാണ് ഇതെന്നാണ് വിശ്വാസം. നല്ലതിനെന്ന് കരുതി ചെയ്യുന്ന ഈ ശീലം കുഞ്ഞിന്റെ ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ശിശുരോ​ഗവിദ​ഗ്ധരുടെ അഭിപ്രായം.

പൊന്നോമനകളുടെ കുഞ്ഞിക്കണ്ണുകൾക്ക് ഇത് അസ്വസ്ഥതയും അണുബാധയും വീക്കവും ഉണ്ടാക്കിയേക്കാം. വിപണിയിൽ ഇന്ന് ലഭിക്കുന്ന കൺമഷികൾ ശുദ്ധമാണെന്ന് ഉറപ്പിക്കാനും ബുദ്ധിമുട്ടാണ്. അവയിൽ ദോഷകരമായ പല രാസവസ്തുക്കളും കാർബൺ, ലെഡ് പോലുള്ള പല വിഷവസ്തുക്കളും അടങ്ങിയിട്ടുണ്ട്.

Kajal
ഇരട്ടക്കുട്ടികളാണോ? ഇരട്ടി കെയർ വേണം, വെല്ലുവിളികളെ എങ്ങനെ നേരിടാം

ഇവ കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് അങ്ങേയറ്റം അപകടകരമാണ്. നവജാത ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും കണ്ണിനു ചുറ്റുമുള്ള ചർമം വളരെ നേർത്തതാണ്. വളരെ ചെറിയ അളവിൽ രാസവസ്തുക്കളുമായുള്ള സമ്പർക്കം പോലും ഗുരുതരമായ ക്ഷതങ്ങളുണ്ടാക്കും. ഇത്തരം കൺമഷി ഉൽപന്നങ്ങളെല്ലാം തന്നെ ശിശുക്കൾക്ക് സുരക്ഷിതമല്ല. ചില കേസുകളിൽ അണുബാധ ഗുരുതരമാകുകയും വൈദ്യചികിത്സയും ഐ ഡ്രോപ്സും ആവശ്യമായി വരുകയും ചെയ്യാം.

Kajal
ഈ ശീലങ്ങൾ പല്ലുകളെ ദുർബലപ്പെടുത്തും

ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും കൺമഷിയെഴുതെരുതെന്ന് ശിശുരോഗവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൺമഷി ദീർഘകാലം ഉപയോഗിക്കുന്നത് കണ്ണിന്റെ നേർത്ത പുറംപാളിയായ കോർണിയയ്ക്ക് തകരാറുണ്ടാക്കുകയും കുട്ടിയുടെ കാഴ്ചശക്തി ദുർബലപ്പെടുത്തുകയും ചെയ്യും.

Summary

Avoid using kajal in infant eyes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com