ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

ത്രിദോഷങ്ങളെ സമനിലയില്‍ നിര്‍ത്താന്‍ ഷഡ്‌രസങ്ങള്‍ കൃത്യമായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്
sadya
The Ayurvedic Science Behind Kerala Sadya: Six Tastes and Health BenefitsAI Generated Image
Updated on
2 min read

ആഹാരം വെറുമൊരു അനുഭൂതിയോ വിശപ്പകറ്റാനുള്ള മാര്‍ഗമോ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസ്സിനെയും ഒരുപോലെ പോഷിപ്പിക്കുന്ന ഔഷധമാണെന്ന് ആയുര്‍വേദം പഠിപ്പിക്കുന്നു. നാവ് കൊണ്ട് തിരിച്ചറിയുന്ന രുചി അഥവാ 'രസം', ശരീരത്തിലെ ദഹനത്തെയും വാത-പിത്ത-കഫ ദോഷങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ആയുര്‍വേദ ഡോക്ടറായ പിവി നിമിഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത് പോലെ, പ്രകൃതിയിലെ എല്ലാ ആഹാരപദാര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്ന ആറ് രുചികളും (ഷഡ്രസങ്ങള്‍) നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

കേരളത്തിന്റെ തനതു വിഭവമായ സദ്യ ആയുര്‍വേദം അനുശാസിക്കുന്ന തികഞ്ഞൊരു ആരോഗ്യകരമായ ജീവിതശൈലിയാണ്. സദ്യയിലെ വിഭവങ്ങള്‍ വിളമ്പുന്നതും കഴിക്കുന്നതും ആയുര്‍വേദത്തിലെ ഷഡ്രസ സിദ്ധാന്തത്തെയും ദഹന പ്രക്രിയയെയും പൂര്‍ണമായും അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സദ്യ കഴിക്കുന്നതിന് കൃത്യമായൊരു ക്രമം പാലിക്കേണ്ടതുണ്ട്.

സദ്യ കഴിക്കേണ്ട ക്രമവും ശാസ്ത്രീയതയും

സദ്യയിലെ ഓരോ വിഭവങ്ങളും കൃത്യമായ സ്ഥാനത്താണ് വിളമ്പുന്നത്. ഇത് ദഹനത്തെ സഹായിക്കുന്നതിന് പിന്നില്‍ വ്യക്തമായ ശാസ്ത്രമുണ്ട്.

  • ഇലയുടെ ഇടതുവശം: ഉപ്പ്, പുളിശ്ശേരി, അച്ചാറുകള്‍, പുളിയിഞ്ചി എന്നിവയാണ് ഇവിടെ ഇടംപിടിക്കുന്നത്. ഇവ ദഹനരസങ്ങളെ ഉണര്‍ത്താന്‍ സഹായിക്കുന്നു.

  • ഇലയുടെ വലതുവശം: തോരന്‍, അവിയല്‍, കൂട്ടുകറി, കാളന്‍, ഓലന്‍ തുടങ്ങിയ പ്രധാന വിഭവങ്ങള്‍ എളുപ്പം ദഹിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍ കൊണ്ടാണ് തയ്യാറാക്കുന്നത്.

sadya
'എ ടു ഇസഡ്' പോഷകങ്ങൾ ഒറ്റ ഇലയിൽ, ഓണസദ്യ കുറ്റബോധമില്ലാതെ ആസ്വദിക്കാം

കഴിക്കേണ്ട ക്രമം

  • തുടക്കം (മധുരം): ചോറിനൊപ്പം നെയ്യും പരിപ്പും ആദ്യം കഴിക്കുന്നത് കഫത്തെ നിയന്ത്രിക്കാനും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. നെയ്യും പരിപ്പും കുടലിന്റെ ആരോഗ്യത്തിനും സുഗമമായ ദഹനം ഉറപ്പാക്കാനും ഉത്തമമാണ്.

  • മധ്യം (അമ്ലം, ലവണം): സാമ്പാര്‍, കാളന്‍, പുളിശ്ശേരി തുടങ്ങിയവ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നു. പുളിയിഞ്ചി ദഹനക്കേട് മാറ്റാന്‍ മികച്ചതാണ്.

  • അവസാനം (കടു, തിക്തം, കഷായം): ഒടുവില്‍ മോര് കുടിക്കുന്നത് ദഹനം പൂര്‍ത്തിയാക്കാനും ശരീരത്തെ തണുപ്പിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്താനും സഹായിക്കുന്നു.

  • ആയുര്‍വേദത്തില്‍ മധുരം ആദ്യം കഴിക്കാന്‍ പറയുമ്പോഴും, സദ്യയില്‍ പായസം പ്രധാന വിഭവങ്ങള്‍ക്കു ശേഷമാണ് പൊതുവെ കഴിക്കുന്നത്. പായസവും പഴവും കൂട്ടി കഴിക്കുമ്പോള്‍ ദഹനം സുഗമമാവുന്നു.

രസങ്ങളും അവയുടെ സവിശേഷതകളും

ശരീരത്തിലെ ത്രിദോഷങ്ങളെ സമനിലയില്‍ നിര്‍ത്താന്‍ ഷഡ്‌രസങ്ങള്‍ കൃത്യമായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

  • മധുരം: ശരീരത്തിന് ഊര്‍ജ്ജവും ശക്തിയും നല്‍കുന്നു. വാതവും പിത്തവും കുറയ്ക്കുമെങ്കിലും, അമിതമായാല്‍ കഫത്തെ വര്‍ധിപ്പിക്കും (ചോറ്, നെയ്യ്, പാല്‍, പഞ്ചസാര).

  • അമ്ലം (പുളി): ദഹനപ്രക്രിയയെ ഉണര്‍ത്തുകയും വാതത്തെ കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ അമിതമായാല്‍ പിത്തവും കഫവും വര്‍ധിക്കും (പുളി, നാരങ്ങ).

  • ലവണം (ഉപ്പ്): രുചി വര്‍ധിപ്പിക്കുകയും ശരീരത്തിലെ സ്രവങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വാതത്തെയും കഫത്തെയും കുറയ്ക്കും.

  • കടു (എരിവ്): ജഠരാഗ്‌നിയെ വര്‍ധിപ്പിച്ച് ദഹനം സുഗമമാക്കുന്നു. കഫത്തെ കുറയ്ക്കാന്‍ മികച്ചതാണ് (ഇഞ്ചി, കുരുമുളക്).

  • തിക്തം (കയ്പ്പ്): രക്തശുദ്ധി വരുത്താനും ദഹനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു പിത്തവും കഫവും കുറയ്ക്കും (പാവയ്ക്ക, മഞ്ഞള്‍, കറിവേപ്പില).

  • കഷായം (ചവര്‍പ്പ്): ശരീരത്തിലെ അമിത സ്രവങ്ങളുടെ ഒഴുക്ക് തടയാന്‍ സഹായിക്കുന്നു (നെല്ലിക്ക, ചെറുപയര്‍).

സദ്യയും ഷഡ്‌രസങ്ങളും

കേരളത്തിന്റെ തനതു വിഭവമായ സദ്യ ആയുര്‍വേദം അനുശാസിക്കുന്ന, തികഞ്ഞ ആരോഗ്യകരമായ ജീവിതശൈലിയാണ്. സദ്യയിലെ വിഭവങ്ങള്‍ വിളമ്പുന്നതും കഴിക്കുന്നതും ആയുര്‍വേദത്തിലെ ഷഡ്‌രസ സിദ്ധാന്തത്തെയും ദഹന പ്രക്രിയയെയും പൂര്‍ണമായും അടിസ്ഥാനമാക്കിയാണ്. ഇവിടെ വിളമ്പുന്ന വാഴയിലയ്ക്ക് പോലും വലിയ ഔഷധഗുണങ്ങളുണ്ട്.

ചൂടുള്ള ഭക്ഷണം വാഴയിലയില്‍ വിളമ്പുമ്പോള്‍ ഇലയിലെ മെഴുക് പോലുള്ള ആവരണം ഉരുകി ഭക്ഷണത്തില്‍ ലയിക്കുകയും ഇത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. ഇലയുടെ ശീത ഗുണം (മ്യൂസിലേജ്) വയറിലെ മ്യൂകസ് പാളിയെ തണുപ്പിച്ച് ഉദരരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എ, സി എന്നിവയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

sadya
കർക്കടകത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്ത്? പത്തിലത്തോരൻ ഒരുക്കേണ്ടത് എങ്ങനെ?
sadya
ഓണസദ്യയിലെ വിഭവങ്ങൾ എന്തൊക്കെ? സമൃദ്ധമായ ഓണവിരുന്നിലെ രുചിവൈവിധ്യം
sadya
തൂശനിലയില്‍ ചിക്കനും ബീഫും പിന്നെ മീന്‍കറിയും!; ഓണസദ്യ: തെക്കനും വടക്കനും
Summary

The Ayurvedic Science Behind Kerala Sadya: Six Tastes and Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com