ഓണസദ്യയിലെ വിഭവങ്ങൾ എന്തൊക്കെ? സമൃദ്ധമായ ഓണവിരുന്നിലെ രുചിവൈവിധ്യം

ഓരോ നാടിനനുസരിച്ചും ഓണ സദ്യയിലെ വിഭവങ്ങളിൽ മാറ്റങ്ങൾ വരാറുണ്ട്.
onam sadhya
onam sadhyaPinterest
Updated on
2 min read

രുപത്തിയാറിലധികം വിഭവങ്ങൾ ചേർന്നതാണ് പരമ്പരാഗതമായ ഓണ സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. എന്നാൽ ഓരോ നാടിനനുസരിച്ചും ഓണ സദ്യയിലെ വിഭവങ്ങളിൽ മാറ്റങ്ങൾ വരാറുണ്ട്.

onam sadhya
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

ചോറ്

ഓണസദ്യയുടെ പ്രധാന വിഭവം ചോറാണ്. സാധാരണയായി കുത്തരിച്ചോറ് സദ്യയ്ക്ക് വിളമ്പുന്നത്. സദ്യയിലെ വിവിധ കറികളും പായസങ്ങളും ചോറിനൊപ്പമാണ് ആസ്വദിക്കുന്നത്.

പരിപ്പ് കറി

ചെറുപയർ അല്ലെങ്കിൽ തുവരപ്പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന പരിപ്പ് കറി സദ്യയിലെ പ്രധാന വിഭവമാണ്. സാധാരണയായി നെയ്യും പപ്പടവും ചേർത്ത് പരിപ്പ് ചോറിനൊപ്പം കഴിക്കുന്നതാണ് പതിവ്.

onam sadhya
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട

സാമ്പാർ

പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന സാമ്പാർ ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മുരിങ്ങക്കായ, കാരറ്റ്, വെള്ളരിക്ക, വഴുതന, കുമ്പളം തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് സാമ്പാർ തയ്യാറാക്കാറുണ്ട്.

രസം

പുളിയും തക്കാളിയും കുരുമുളകും ജീരകവും ചേർത്ത് തയ്യാറാക്കുന്ന രസം ദഹനത്തിന് സഹായിക്കും. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.

അവിയൽ

സദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കറികളിലൊന്നാണ് അവിയൽ. പലതരം പച്ചക്കറികൾ, തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് തയ്യാറാക്കുന്ന അവിയലിന് പ്രത്യേക രുചിയുണ്ട്. വെളിച്ചെണ്ണയുടെ മണമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

തോരൻ

പച്ചക്കറികൾ ചെറുതായി അരിഞ്ഞ് തേങ്ങ ചേർത്ത് തയ്യാറാക്കുന്ന വിഭവമാണ് തോരൻ. ക്യാബേജ്, ബീൻസ്, കാരറ്റ്, പയർ, ചേന, ചീര തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് വിവിധതരം തോരനുകൾ ഉണ്ടാക്കാം.

എരിശ്ശേരി

മത്തങ്ങ, ചേന, പയർ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന കറിയാണ് എരിശ്ശേരി. തേങ്ങ അരച്ച് ചേർക്കുന്നതും വറുത്ത തേങ്ങയും കറിവേപ്പിലയും ചേർക്കുന്നതുമാണ് എരിശ്ശേരിക്ക് പ്രത്യേക രുചി നൽകുന്നത്.

ഓലൻ

കുമ്പളങ്ങയാണ്‌ ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്‌ക്ക് അരച്ചും വയ്ക്കാറുണ്ട്.

കാളൻ

നേന്ത്രക്കായ, ചേന തുടങ്ങിയ പച്ചക്കറികൾ തൈരും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന കട്ടിയുള്ള കറിയാണ് കാളൻ. അല്പം പുളിപ്പും കട്ടിയുമുള്ള ഈ കറി സദ്യയിലെ പ്രധാന വിഭവമാണ്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.

പുളിശ്ശേരി

തൈര് ഉപയോഗിച്ച് തയ്യാറാക്കുന്ന മറ്റൊരു പ്രധാന വിഭവമാണ് പുളിശ്ശേരി. മാങ്ങ, വെള്ളരിക്ക, പൈനാപ്പിൾ തുടങ്ങിയവ ഉപയോഗിച്ച് പല രീതിയിൽ പുളിശ്ശേരി ഉണ്ടാക്കാം.

onam sadhya
ഹോട്ടൽ ഭക്ഷണം പാർസൽ വാങ്ങാറുണ്ടോ? ശ്രദ്ധിക്കണം, ഇങ്ങനെയല്ലെങ്കിൽ 'പണി' കിട്ടും

ഇഞ്ചിക്കറി

101 കറികൾക്ക് തല്യമാണ് ഇഞ്ചിക്കറിയെന്നാണ് ചൊല്ല്. ഇഞ്ചി, പുളി, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന രുചികരമായ വിഭവമാണ് ഇഞ്ചിക്കറി അല്ലെങ്കിൽ പുളിഞ്ചി. മധുരവും പുളിയും എരിവും ഒരുമിച്ചുള്ള രുചിയാണ് ഇതിന്റെ പ്രത്യേകത. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല.

പച്ചടി

തൈരും തേങ്ങയും വിവിധ പച്ചക്കറികളോ പഴങ്ങളോ ചേർത്ത് തയ്യാറാക്കുന്ന വിഭവമാണ് പച്ചടി. വെള്ളരിക്ക, പൈനാപ്പിൾ, ബീറ്റ്റൂട്ട് തുടങ്ങിയവ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.

കിച്ചടി

വെള്ളരിക്ക അല്ലെങ്കിൽ പാവയ്ക്ക പോലുള്ള പച്ചക്കറികൾ തൈരും തേങ്ങയും കടുകും ചേർത്ത് തയ്യാറാക്കുന്ന വിഭവമാണ് കിച്ചടി. സദ്യയിൽ ചെറിയ അളവിലാണ് സാധാരണയായി വിളമ്പുന്നത്.

കൂട്ട് കറി

കടല, ചേന, കായ തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന കട്ടിയുള്ള കറിയാണ് കൂട്ട് കറി.

പപ്പടം

ഓണസദ്യയിൽ പപ്പടത്തിന് പ്രത്യേക സ്ഥാനമുണ്ട്. ചൂടോടെ പൊരിച്ച പപ്പടം ചോറിനും പരിപ്പിനുമൊപ്പം കഴിക്കുന്നത് സദ്യയുടെ രുചി കൂട്ടുന്നു.

പഴം

സദ്യയിൽ സാധാരണയായി പഴം വിളമ്പാറുണ്ട്. നെയ്യും പപ്പടവും പഴവും ചേർത്ത് കഴിക്കുന്ന രീതിയും പലർക്കും ഇഷ്ടമാണ്.

അച്ചാർ

മാങ്ങ, നാരങ്ങ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാർ സദ്യയിൽ വിളമ്പാറുണ്ട്. മറ്റ് വിഭവങ്ങളുടെ രുചികൾക്കിടയിൽ അച്ചാറിന്റെ എരിവും പുളിയും വേറിട്ട അനുഭവം നൽകുന്നു.

ശർക്കര വരട്ടി

നേന്ത്രക്കായ ഉപയോഗിച്ച് തയ്യാറാക്കുന്ന കായ വറുത്തത് ശർക്കരയിൽ പൊതിഞ്ഞാണ് ശർക്കര ഉപ്പേരി ഉണ്ടാക്കുന്നത്. മധുരവും ചെറിയ ക്രഞ്ചിയുമായ രുചിയാണ് ഇതിന്റെ പ്രത്യേകത.

ഉപ്പേരി

നേന്ത്രക്കായ നേർത്തതായി അരിഞ്ഞ് എണ്ണയിൽ വറുത്താണ് ഉപ്പേരി തയ്യാറാക്കുന്നത്. സദ്യയിലെ പ്രധാന പലഹാര വിഭവങ്ങളിലൊന്നാണിത്.

പായസം

ഓണസദ്യയിലെ ഏറ്റവും മധുരമുള്ള ഭാഗമാണ് പായസം. അടപ്രഥമൻ, പാലട, പരിപ്പ് പായസം, ഗോതമ്പ് പായസം തുടങ്ങി പലതരം പായസങ്ങൾ സദ്യയിൽ ഉണ്ടാകാം. ചില ഓണസദ്യകളിൽ രണ്ടോ മൂന്നോ തരത്തിലുള്ള പായസങ്ങൾ പോലും വിളമ്പാറുണ്ട്.

സ്നേഹത്തോടെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക എന്നതാണ് ഓണസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു വാഴയിലയിൽ നിരന്നിരിക്കുന്ന നിറങ്ങളും രുചികളും സുഗന്ധങ്ങളും കേരളത്തിന്റെ ഭക്ഷണപാരമ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഓണസദ്യ വെറും ഭക്ഷണമല്ല; കുടുംബബന്ധങ്ങളെയും പാരമ്പര്യത്തെയും ആഘോഷത്തിന്റെ സന്തോഷത്തെയും ഒരുമിപ്പിക്കുന്ന ഒരു മനോഹരമായ അനുഭവമാണ്.

onam sadhya
ശുദ്ധജല മത്സ്യങ്ങളിൽ പടരുന്ന അർബുദം കണ്ടെത്തിയതായി പഠനം, മനുഷ്യർക്ക് അപകടസാധ്യത എത്രത്തോളം?
onam sadhya
ഇത്രയും പപ്പട വെറൈറ്റിയോ!! കേരള പപ്പടം മുതൽ കർണാടകയുടെ ചക്കപപ്പടം വരെ, സദ്യ കൊഴുപ്പിക്കാൻ വേറെ എന്ത് വേണം
onam sadhya
പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?
Summary

Traditional Onam sadhya, Curries recipes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com