ഇത്രയും പപ്പട വെറൈറ്റിയോ!! കേരള പപ്പടം മുതൽ കർണാടകയുടെ ചക്കപപ്പടം വരെ, സദ്യ കൊഴുപ്പിക്കാൻ വേറെ എന്ത് വേണം

സദ്യയ്ക്ക് പപ്പാടത്തെ മാറ്റിനിർത്താനാകില്ല. ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, അവിയൽ, തോരൻ, പായസം തുടങ്ങിയ വിഭവങ്ങൾക്കൊപ്പം സദ്യയിലെ പ്രധാന വിഭവമാണ് പപ്പടം.
PAPPADAM
PAPPADAMPinterest
Updated on
2 min read

ചോറിനൊപ്പം ഒരു പപ്പടം കൂടിയുണ്ടെങ്കിൽ ഊണ് കുശാലായി. നമ്മുടെ നാടൻ പപ്പടം മുതൽ കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശങ്ങളിലെ പപ്പട വെറൈറ്റികളും ഉണ്ട്. പപ്പടത്തിന് ഉപയോ​ഗിക്കുന്ന ചേരുവകളും ഉണ്ടാക്കുന്ന രീതിയുമൊക്കെയാണ് പപ്പടങ്ങൾക്ക് തനത് സ്വഭാവം നൽകുന്നത്.

PAPPADAM
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

ഭക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് വ്യത്യസ്ത പപ്പടങ്ങളെ പരിചയപ്പെടാം

കേരള പപ്പടം

സദ്യയ്ക്ക് പപ്പാടത്തെ മാറ്റിനിർത്താനാകില്ല. ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, അവിയൽ, തോരൻ, പായസം തുടങ്ങിയ വിഭവങ്ങൾക്കൊപ്പം സദ്യയിലെ പ്രധാന വിഭവമാണ് പപ്പടം. കേരള പപ്പടത്തിന് ഉഴുന്നാണ് പ്രധാന ചേരുവ. മാവ് വളരെ നേർത്തതായി പരത്തി ഉണക്കിയ ശേഷം എണ്ണയിൽ വറുത്തെടുക്കുകയോ തീയിൽ ചുട്ടെടുക്കുകയോ ചെയ്യാം. വറുത്തെടുക്കുമ്പോൾ പപ്പടം നന്നായി പൊങ്ങി, ക്രിസ്പിയായി മാറും.

PAPPADAM
പ്രമേഹമുണ്ടോ? മധുരം വിടണ്ട; ഡയബറ്റിക് ഫ്രണ്ട്‌ലി പായസം തയ്യാറാക്കാം
PAPPADAM.
PAPPADAM.Pinterest

തമിഴ്നാടിന്റെ അപ്പളം

നമ്മുടെ പപ്പടത്തിന് സമാനമായി തമിഴ്നാട്ടിൽ ഏറെ പ്രചാരമുള്ള ഒന്നാണ് അപ്പളം. ചോറിനും സാമ്പാറിനും രസത്തിനും തൈരും ചോറിനുമൊപ്പമാണ് അപ്പളം വിളമ്പുന്നത്. ഉഴുന്ന്, അരി തുടങ്ങിയവ ഉപയോഗിച്ചുള്ള വിവിധ തരത്തിലുള്ള അപ്പളങ്ങൾ തമിഴ്നാട്ടിൽ ലഭ്യമാണ്. ചില അപ്പളങ്ങളിൽ കുരുമുളക്, ജീരകം, മുളക് തുടങ്ങിയവ ചേർത്ത് രുചിയിൽ തയ്യാറാക്കാറുണ്ട്.

നീ‍ർ അപ്പളം

വടക്കൻ ക‍ർണാടകയിലെ ഒരു ജനപ്രിയ വിഭവമാണ് നീ‍ർ അപ്പളം. സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്തമായി നേർത്ത (സുതാര്യമായ രീതിയിൽ) ഘടനയാണ് നീ‍ർ അപ്പളത്തിന്. അരി, പയർവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വ്യത്യസ്ത കൂട്ടിച്ചേർക്കലുകളാണ് ഇവയ്ക്ക് ഓരോന്നിനും തനതായ സ്വഭാവം നൽകുന്നത്. പ്രദേശത്തിനനുസരിച്ച് തയ്യാറാക്കുന്ന രീതിയിലും ചേരുവകളിലും വ്യത്യാസങ്ങൾ ഉണ്ടാകാം.

സാൻഡിഗെ

കർണാടകയിൽ നിന്നുള്ള മറ്റൊരു പരമ്പരാ​ഗത വിഭവമാണ് സാൻഡിഗെ. സാധാരണ പപ്പടത്തെക്കാൾ വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. അരി, സാബുദാന, മുളക്, ജീരകം തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് പലതരം സാൻഡിഗെ തയ്യാറാക്കാറുണ്ട്. മാവ് തയ്യാറാക്കി ചെറിയ രൂപങ്ങളാക്കി വെയിലത്ത് ഉണക്കി സൂക്ഷിക്കുന്നതാണ് പരമ്പരാഗത രീതി. ആവശ്യാനുസരണം എണ്ണയിൽ വറുത്തെടുത്ത് ഭക്ഷണത്തോടൊപ്പം കഴിക്കാം. ചോറിനൊപ്പം കറുമുറുപ്പുള്ള സാൻഡിഗെ കഴിക്കുന്നത് കർണാടകയിലെ പല വീടുകളിലും ഇന്നും പ്രിയപ്പെട്ടതാണ്.

appalam
appalamPinterest

ആന്ധ്ര സ്റ്റൈൽ മസാല പപ്പടം

ആന്ധ്രയിലും തെലങ്കാനയിലും ഭക്ഷണങ്ങളിൽ എരിവു മുന്നിൽ നിൽക്കും. അതുകൊണ്ടുതന്നെ ഇവിടുത്തെ പപ്പടങ്ങളിലും മസാലയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. മുളക്, കുരുമുളക്, ജീരകം, വെളുത്തുള്ളി തുടങ്ങിയ ചേരുവകൾ ചേർത്ത പപ്പടങ്ങൾ പല സ്ഥലങ്ങളിലും ലഭിക്കും. സാധാരണ പപ്പടത്തേക്കാൾ കൂടുതൽ മസാലയും ശക്തമായ രുചിയുമുള്ളവയാണ് ഇവ.

മുളക് പപ്പടം

തെലങ്കാനയിലെ മുളകു പപ്പടം വളരെ വിശേഷപ്പെട്ടതാണ്. പപ്പടത്തിന്റെ മാവിൽ മുളക് ചേർക്കുന്നാണ് ഇതിന്റെ പ്രധാന സവിശേഷത. ചിലതിൽ പച്ചമുളകിന്റെ രുചിയും ചിലതിൽ ഉണക്കമുളകിന്റെ എരിവും കൂടുതൽ പ്രകടമായിരിക്കും. ജീരകം, കുരുമുളക് തുടങ്ങിയവ കൂടി ചേർത്താൽ രുചി കൂടുതൽ വ്യത്യസ്തമാകും. എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ചോറിനൊപ്പം കഴിക്കാൻ മുളക് പപ്പടം മികച്ചൊരു തിരഞ്ഞെടുപ്പാണ്.

Appalam
AppalamPinterest

ചക്ക പപ്പടം

കർണാടകയുടെ തീരദേശ മേഖലയിൽ, പ്രത്യേകം കാണപ്പെടുന്ന ഒന്നാണ് ചക്ക പപ്പടം. പച്ച ചക്ക പൊടിച്ചതും അരിപ്പൊടിയും മറ്റ് സു​ഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ചക്ക പപ്പടം ഉണ്ടാക്കുന്നത്. വെയിലത്ത് ഉണക്കിയാണ് ഇവ തയ്യാറാക്കുന്നത്. എണ്ണയിൽ വറുത്തും തീയിൽ ചുട്ടും ഇവ കഴിക്കാം.

PAPPADAM
ഹോട്ടൽ ഭക്ഷണം പാർസൽ വാങ്ങാറുണ്ടോ? ശ്രദ്ധിക്കണം, ഇങ്ങനെയല്ലെങ്കിൽ 'പണി' കിട്ടും
PAPPADAM
കായ വറുത്തത് ശരിയായില്ലേ? ക്രിസ്പി ആക്കാൻ വഴിയുണ്ട്
PAPPADAM
ജീൻസു പോലെയല്ല, ഈ വസ്ത്രം കഴുകാതെ ധരിച്ചാൽ 'പണി' കിട്ടും
Summary

Papads that showcase South India’s diverse flavors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com