ജീൻസു പോലെയല്ല, ഈ വസ്ത്രം കഴുകാതെ ധരിച്ചാൽ 'പണി' കിട്ടും

ശരീരത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്മജീവികൾ കാണപ്പെടുന്ന ഇടങ്ങളിലൊന്നാണ് കാൽപാദങ്ങൾ.
washing mashine, socks
washing mashine, socksPinterest
Updated on
1 min read

രു ഡ്രസ് ഒന്നിലധികം ദിവസം ഉപയോ​ഗിക്കുന്നത് ദൈനംദിന ജീവിതത്തിൽ സാധാരണമാണ്. പ്രത്യേകിച്ച് ജീൻസ് പോലുള്ളവ മൂന്നും നാലും തവണ വരെ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ എല്ലാ വസ്ത്രങ്ങളുടെ കാര്യത്തിലും ഇത് പ്രായോഗികമായിരിക്കില്ല. അത്തരത്തിലൊന്നാണ് സോക്സുകൾ.

washing mashine, socks
ആവേശം മൂത്ത് വടംവലിക്കാൻ ഇറങ്ങുന്നതിന് മുൻപ്, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

ഉപയോഗിച്ച സോക്സുകൾ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും പെരുകാൻ അനുയോജ്യമായ ഈർപ്പവും ചൂടുമുള്ള സാഹചര്യം ഒരുക്കും. ശരീരത്തിലെ മറ്റ് വസ്ത്രങ്ങളെ അപേക്ഷിച്ച്, വിയർപ്പും മൃതകോശങ്ങളും വലിയ തോതിൽ വലിച്ചെടുക്കുന്നതിനാൽ സോക്സുകൾ സൂക്ഷ്മജീവികളുടെ താവളമായി മാറുന്നു എന്ന് മൈക്രോബയോളജി വിദഗ്ധർ വ്യക്തമാക്കുന്നു.

washing mashine, socks
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം

ശരീരത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്മജീവികൾ കാണപ്പെടുന്ന ഇടങ്ങളിലൊന്നാണ് കാൽപാദങ്ങൾ. കാൽവിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും എപ്പോഴും ഈർപ്പവും ചൂടും നിലനിൽക്കുന്നു. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഫംഗസ് വൈവിധ്യം കാണപ്പെടുന്നത് പാദങ്ങളിലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ പഠനങ്ങളിൽ പറയുന്നു. കഴുകാത്ത സോക്സ് വീണ്ടും ധരിക്കുമ്പോൾ ലക്ഷക്കണക്കിന് സൂക്ഷ്മജീവികൾ നിറഞ്ഞ ഒരിടത്തേക്ക് കാൽ വെച്ചുകൊടുക്കുകയാണ് നാം ചെയ്യുന്നത്.

കഴുകാത്ത സോക്സ് ധരിക്കുമ്പോൾ അത് പാദങ്ങളിലെ ബാക്ടീരിയകളെ ഷൂസിലേക്കും, തറയിലേക്കും, ഫർണിച്ചറുകളിലേക്കും കിടക്കയിലേക്കും വരെ എത്തിക്കും.

ഒരുതവണ ഉപയോഗിച്ച സോക്സിൽ വിയർപ്പുള്ള ടീ-ഷർട്ടിലുള്ളതിനേക്കാൾ ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണുള്ളത്.

വിയർപ്പിനെ വിഘടിപ്പിച്ച് ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന 'ഐസോവലെറിക് ആസിഡ്' (Isovaleric acid) എന്ന സംയുക്തമാണ് ദുർഗന്ധത്തിന് കാരണം

മാത്രമല്ല, ഇത് 'അത്‌ലറ്റ്‌സ് ഫൂട്ട്' (Athlete's foot) പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചില ബാക്ടീരിയകൾ ആഴ്ചകളോളം തുണിയിൽ ജീവനോടെയിരിക്കും എന്നതിനാൽ 'വിയർപ്പുണങ്ങിയ' സോക്സ് വൃത്തിയുള്ളതാണെന്ന് കരുതരുത്!

washing mashine, socks
അസിഡിറ്റി വിട്ടുമാറുന്നില്ലേ? അത്താഴത്തിന്റെ സമയം ഒന്ന് മാറ്റിപ്പിടിച്ചാലോ
washing mashine, socks
പായസം കുടിച്ച് മത്ത് പിടിക്കില്ല, ദഹനത്തിനും സൂപ്പർ, സദ്യയ്ക്ക് ശേഷം ഒരു ​ഗ്ലാസ് മോര്
washing mashine, socks
ഭക്ഷണത്തിന് പിന്നാലെ ഉടൻ ചെയ്യരുതാത്ത 5 കാര്യങ്ങൾ
Summary

Avoid using this cloth twice with out washing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com