പാചകത്തിന്റെ രീതി മാറിയാൽ ​ഗുണവും നഷ്ടമാകും, ഏത്തപ്പഴത്തിന്റെ മുഴുവൻ ​ഗുണങ്ങളും കിട്ടാൻ ഈ രീതിയിൽ കഴിക്കണം

ഏത്തപ്പഴം പുഴുങ്ങിയും പച്ചക്കായ കറിയായും ചിപ്‌സ് ആയുമൊക്കെ, പഴുത്ത പഴമായു തുടങ്ങിയ രീതികളിലാണ് കഴിക്കുന്നത്
kerala banana
bananapexels
Updated on
1 min read

മ്മുടെ തീന്‍ മേശയില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. വിറ്റാമിന്‍ എ മുതല്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ ഏത്തപ്പഴം കഴിക്കേണ്ട രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. എങ്ങനെ കഴിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ പോഷകങ്ങളുടെ ലഭ്യതയും.

ഏത്തപ്പഴം പുഴുങ്ങിയും പച്ചക്കായ കറിയായും ചിപ്‌സ് ആയുമൊക്കെ, പഴുത്ത പഴമായു തുടങ്ങിയ രീതികളിലാണ് കഴിക്കുന്നത് . ഇങ്ങനെ ഓരോ തരത്തില്‍ കഴിക്കുമ്പോഴും കിട്ടുന്ന ഗുണങ്ങള്‍ പലതരത്തിലായിരിക്കും.

പഴുത്തു തുടങ്ങിയ ഏത്തക്കായ കഴിക്കുന്നതാണ് നല്ലത്. പ്രമേഹ രോ​ഗികൾക്കുൾപ്പെടെ അധികം പഴുക്കാത്ത പഴം കറി വച്ചോ പുഴുങ്ങിയോ കഴിയ്ക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗികൾക്ക് ആശങ്ക വേണ്ട. നല്ലപോലെ പഴുത്ത ഏത്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര കണ്ട് സുരക്ഷിതമല്ലെന്നു പറയാം. ഇതില്‍ മധുരമുള്ളതു തന്നെ കാരണം.

അധികം പഴുക്കാത്ത പഴത്തിന്റെ ദഹനം ചെറുകുടലിലും വന്‍കുടലിലും നടക്കുന്നു. ഇതു കൊണ്ടു തന്നെ മധുരം പതുക്കെയേ രക്തത്തിലേയ്ക്ക് കടക്കുകയുള്ളൂ. ഇതാണ് ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണെന്നു പറയുന്നതിലെ കാരണവും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തില്‍ ഒന്ന് ഫൈബര്‍ ഇതില്‍ നിന്നും ലഭിയ്ക്കും. ഇതു കൊണ്ടു തന്നെ ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാനും ഈ രീതിയിൽ കഴിക്കുന്നതാണ് മികച്ചത്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയും. അതുപോലെ ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഇതു രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു.

kerala banana
ചിയ വിത്തുകള്‍ ഇഷ്ടമില്ലേ, പകരം ഉള്‍പ്പെടുത്താം ഇവയെ

വൈറ്റമിന്‍ സി സമ്പുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രന്‍. ഇത് എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. എല്ലുകളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും ഇത് ഏറെ ​ഗുണകരമാണ്

പുഴുങ്ങിയ പഴം

പുഴുങ്ങിയ പഴം വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ വൈറ്റമിന്‍ സി മാത്രമാണ് കുറയുന്നത്. കുട്ടികള്‍ക്കു പുഴുങ്ങി നല്‍കുന്നതാണ് ദഹനത്തിനു നല്ലത്. ഇതുപോലെ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും എളുപ്പം ദഹിയ്ക്കാന്‍ ഇതു സഹായിക്കും.

kerala banana
ശരിയായ പോഷകം ശരിയായ സമയത്ത്, കുട്ടികളുടെ ഡയറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏത്തപ്പഴം ചിപ്സ് ആക്കുമ്പോൾ

ചിപ്‌സാക്കുമ്പോള്‍ ഇതിലെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നു. ഫാറ്റ് സോലുബിള്‍ വൈറ്റമിനുകള്‍ ലേശം ബാക്കിയുണ്ടാകുമെന്നു മാത്രം. മാത്രമല്ല, കൊളസ്‌ട്രോള്‍, ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവയെല്ലാം വറുക്കുമ്പോള്‍ ശരീരത്തില്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്.

Summary

how to cook Kerala Banana for maximum health benefits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com