ശരിയായ പോഷകം ശരിയായ സമയത്ത്, കുട്ടികളുടെ ഡയറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിന്‍ ഡി.
Child Eating food
Diet for childrenPexels
Updated on
2 min read

കുട്ടികള്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ, അവരുടെ ഭക്ഷണക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകക്കുറവ് അവരുടെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും സാരമായി ബാധിക്കും. ഇത് പഠനമികവ്, സ്വഭാവ രൂപീകരണം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നു.

കുട്ടികളിലെ പോഷകക്കുറവ് എങ്ങനെ തിരിച്ചറിയാം

വിറ്റാമിൻ ഡി

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. അത് കുട്ടികളുടെ വളർച്ചയ്ക്കും രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ കാൽസ്യത്തിന്റെ ആ​ഗിരണം എളുപ്പമാക്കാൻ വിറ്റാമിൻ ഡി സഹായിക്കും. എല്ലുകളും ആരോ​ഗ്യം മെച്ചപ്പെടുന്നതിനും വിറ്റാമിൻ ഡി ആവശ്യമാണ്.

കുട്ടികളില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം

കുട്ടികളില്‍ തുടരെത്തുടരെ അസുഖങ്ങൾ അല്ലെങ്കിൽ അണുബാധ ഉണ്ടാവുക, അസ്ഥി വേദന, പേശികൾക്ക് ബലക്കുറവ് തുടങ്ങിയവ ഒരുപക്ഷെ വിറ്റാമിന്‍ ഡിയുടെ അഭാവത്തെ തുടര്‍ന്നാകാം. വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ വിറ്റാമിൻ ഡിയുടെ കുറവ് സാധാരണമാണ്.

ചെയ്യേണ്ടത്

സൂര്യപ്രകാശം, ഫോർട്ടിഫൈഡ് ചെയ്ത് പാൽ, മുട്ട‌, മീൻ തുടങ്ങിയവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ

കുട്ടികളിലുടെ വളര്‍ച്ചഘട്ടത്തില്‍ പ്രധാനപ്പെട്ട മറ്റൊരു പോഷകമാണ് വിറ്റാമിന്‍ എ. കാഴ്ച ശക്തി, ചർമ സംരക്ഷണം, രോ​ഗപ്രതിരോധ ശേഷി എന്നിവയിൽ വിറ്റാമിൻ എ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

വിറ്റാമിന്‍ എയുടെ അഭാവം

ഇതിന്റെ അഭാവം രാത്രി അന്ധത, വരണ്ട ചർമം, ആവർത്തിച്ചുള്ള അണുബാധ എന്നിവയ്ക്ക് കാരണമാകും.

കഴിക്കേണ്ടത്

കാരറ്റ്, മധുരക്കിഴങ്ങ്, ചീര തുടങ്ങിയവയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി

ശരീരത്തിലെ ആന്റിഓക്സിഡന്റ് ആണ് വിറ്റാമിൻ സി. ഇത് കുട്ടികളില്‍ ആവശ്യമായ പ്രധാനപ്പെട്ട പോഷകമാണ്. ഇത് അണുബാധയോട് പോരാടാനും മുറിവുകൾ ഉണങ്ങാനും അനിവാര്യമാണ്.

വിറ്റാമിന്‍ സിയുടെ അഭാവം

മോണയിൽ രക്തസ്രാവം, വരണ്ട ചർമം, മുറിവുകൾ ഉണങ്ങാൻ സാവധാനത്തിലാവുക എന്നിവ വിറ്റാമിൻ സിയുടെ അഭാവം മൂലമാണ്.

കഴിക്കേണ്ടത്

ഓറഞ്ച്, സ്ട്രോബെറി, കുരുമുളക് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Child Eating food
ഓ വയ്യ!! ഇന്ന് മടിയന്മാരുടെ ദിനം

വിറ്റാമിൻ ബി12

കുട്ടികളുടെ തലച്ചോറിൻ്റെ വികാസത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിറ്റാമിൻ ബി12 അനിവാര്യമാണ്.

വിറ്റാമിൻ ബി12ന്‍റെ അഭാവം

ബലഹീനത, അലസത, ഏകാ​ഗ്രത കുറവ്, വിളറിയ ചർമം, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വിറ്റാമിൻ ബി12ന്റെ അഭാവത്തിന്റെ സൂചനകളാകാം. കുട്ടികൾ തളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണം.

കഴിക്കേണ്ടത്

മാംസം, പാലുൽപ്പന്നങ്ങൾ, മുഴുവൻ ധാന്യങ്ങൾ എന്നിവയിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്.

Child Eating food
ചിയ വിത്തുകള്‍ ഇഷ്ടമില്ലേ, പകരം ഉള്‍പ്പെടുത്താം ഇവയെ

വിറ്റാമിൻ ബി9 (ഫോളേറ്റ്)

കുട്ടികളില്‍ ആരോഗ്യകരമായ കോശ വളർച്ചയ്ക്ക് ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 അത്യാവശ്യമാണ്. ഫോളേറ്റിൻ്റെ അഭാവം മോശമായ വളർച്ചയ്ക്കും ക്ഷീണത്തിനും ക്ഷോഭത്തിനും കാരണമാകും. ശൈശവാവസ്ഥയിലും കൗമാരത്തിലുമുള്ള ദ്രുതഗതിയിലുള്ള വളർച്ചഘട്ടത്തിൽ വിറ്റാമിൻ ബി9 വളരെ പ്രധാനമാണ്.

വിറ്റാമിൻ ബി9 ന്‍റെ അഭാവം

ഫോളേറ്റിൻ്റെ അഭാവം കുട്ടികളിൽ വർച്ച മുരടിപ്പും വിളർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. കുട്ടികളിൽ ഊർജ്ജമില്ലായ്മ, വളർച്ചയിൽ കാലതാമസമുണ്ടാകുന്നുണ്ടെങ്കിൽ ഒരുപക്ഷെ അത് ഫോളേറ്റിന്റെ അഭാവത്തെ തുടർന്നാകാം.

കഴിക്കേണ്ടത്

ഇലക്കറികൾ, ബീൻസ്, മുഴുവൻ ധാന്യങ്ങൾ തുടങ്ങിയവ ഫോളേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.

Summary

Healthy diet for children tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com