

ഇന്ന് മടിയന്മാരുടെ ദിനമാണ്. അമേരിക്കയിലാണ് മടി ദിനം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആരുടെ നേതൃത്വത്തില്‍, എപ്പോള്‍ തുടങ്ങി, എന്തുകൊണ്ട് തുടങ്ങി എന്നതൊന്നും ആരും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സോഷ്യല്‍ മീഡിയയാണ് മടി ദിനത്തിന് ഇത്ര അധികം പ്രചാരം നല്‍കിയത്. മടി പിടിച്ചിരിക്കുന്നത് പൊതുവേ അത്ര നല്ല കാര്യമായി കരുതാറില്ലെങ്കിലും എന്നുമുള്ള ഓട്ടപ്പാച്ചിലിനിടെ ഒരു കോമയിട്ട്, ആഴ്ചയിൽ ഒരു ദിവസം ഒന്നും ചെയ്യാതെ മടി പിടിച്ചിരിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 24 മണിക്കൂറും ജോലി ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ തലച്ചോറിന് ഒരു റെസ്റ്റ് നൽകാൻ മടി നിറഞ്ഞ ഒരു ദിനം സഹായിക്കുമത്രേ!.
ഉൽപാദനക്ഷമത കൂട്ടാം
ഒരു ദിവസം പോലും വിടാതെ ജോലിചെയ്തിട്ടും തൊഴിലിടത്തിലെ ഉൽപാദനക്ഷമത കുറയുന്നുണ്ടെന്ന ആശങ്കയുണ്ടോ? ആവശ്യത്തിന് വിശ്രമമില്ലെങ്കിലും ഉൽപാദനക്ഷമത കുറയും. ഉറക്കമില്ലായ്മയും സമ്മർദവുമെല്ലാം ഉൽപാദനക്ഷമതയെ ബാധിക്കും. അതുകൊണ്ട് ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കുന്നത് തുടർച്ചയായുള്ള ജോലിയുടെ മടുപ്പ് കുറയ്ക്കാൻ സഹായിക്കും.
കൂടുതൽ ഉഷാറാകാം
എല്ലാ ദിവസവും എട്ടോ പത്തോ മണിക്കൂറുകൾ നീളുന്ന ജോലി വിശ്രമമില്ലാതെ തുടരുന്നത് അത്ര എളുപ്പമല്ല. ശരീരവും തലച്ചോറും തളരും. ഇത് ദീർഘകാലം തുടരുന്നത് മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ആഴ്ചയിൽ ഒരു ദിവസം പൂർണ്ണവിശ്രമം നൽകുന്നത് തലച്ചോറിൻറെ പ്രവർത്തനങ്ങളെ കൂടുതൽ ഉഷാറാകും.
സർഗാത്മക കഴിവുകൾ ഉണർത്താം
അമിതജോലിഭാരം സർഗാത്മക വാസനകളെ ഉണർത്താനുമുള്ള ശേഷിയെയും ബാധിക്കും. നല്ല ഉറക്കം സർഗാത്മക ചിന്തയ്ക്ക് അനിവാര്യമായ ഒന്നാണ്. ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുന്നത് മനോബലം വർധിപ്പിക്കാനും സർഗാത്മക ചിന്തകളെ പരിപോഷിപ്പിക്കാനും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates