ബ്രേക്ക്ഫാസ്റ്റിന് വാഴപ്പഴത്തെക്കാൾ നല്ലത് ഈന്തപ്പഴം? എങ്ങനെ കഴിക്കണം

വെറുംവയറ്റിൽ വാഴപ്പഴം മാത്രം കഴിക്കുന്നത് എല്ലാവർക്കും സുരക്ഷിതമല്ല.
Banana vs Dates
Banana vs DatesMeta AI Image
Updated on
1 min read

പ്രഭാത ഭക്ഷണം എപ്പോഴും പോഷകസമൃദ്ധമായിരിക്കണം. രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണത്തിന് ദഹനം, ഊർജ്ജ നില, കുടലിൻ്റെ ആരോഗ്യം എന്നിവയെ സ്വാധീനിക്കാൻ കഴിയും. രാത്രി ദീർഘനേര ഇടവേളയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണമായതിനാൽ രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കുന്നതായിരിക്കണം.

പ്രഭാത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് പലരും പല രീതിയിലാണ്. പഴങ്ങൾ എപ്പോഴും ഒരു സുരക്ഷിത ഓപ്ഷനായി കണക്കാക്കാറുണ്ട്.

വാഴപ്പഴമോ ഈന്തപ്പഴമോ നല്ലത്

രാവിലെ ബ്രേക്ക്ഫാസ്റ്റിന് വാഴപ്പഴം ഒരു ഈസി ഓപ്ഷനാണ്. എന്നാൽ ഈന്തപ്പഴം വെറുംവയറ്റിൽ കഴിക്കുന്നവർ കുറവാണ്. ഇതിൽ ഏതാണ് വെറും വയറ്റിൽ കഴിക്കുന്നത് സുരക്ഷിതമെന്ന് നോക്കിയാലോ?

വാഴപ്പഴം

പൊട്ടാസ്യം, മഗ്നീഷ്യം, പ്രകൃതിദത്ത പഞ്ചസാര എന്നിവ ധാരാളം അടങ്ങിയതാണ് വാഴപ്പഴം. പെട്ടെന്ന് ഊർജ്ജം കിട്ടാൻ ഇത് സഹായകരമാണ്. എന്നാൽ വെറുംവയറ്റിൽ വാഴപ്പഴം മാത്രം കഴിക്കുന്നത് എല്ലാവർക്കും സുരക്ഷിതമല്ല. വാഴപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ മഗ്നീഷ്യം ശരീരത്തിൽ ധാതു അസന്തുലിതാവസ്ഥക്ക് കാരണമാകും.

ചിലരിൽ അസിഡിറ്റിക്ക് കാരണമാകും. അതുകൊണ്ട് വാഴപ്പഴത്തിനൊപ്പം നട്സ് സീഡ്സ്, ഓട്സ് തുടങ്ങിയവ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ദിവസത്തിന്‍റെ മറ്റേതെങ്കിലും സമയത്ത് കഴിക്കുന്നതോ ആണ് നല്ലത്.

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സുസ്ഥിര ഊർജം നൽകുന്നതാണ്. ഇതിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം വരാതിരിക്കാനും സഹായിക്കും. അസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യതയും കുറവാണ്.

Banana vs Dates
വാഴപ്പിണ്ടി തോരൻ കഴിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോണിന് ബെസ്റ്റാ

ഇത് കുടലിൻ്റെ ആരോഗ്യകരമായ പ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കും. രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച രണ്ടോ മൂന്നോ ഈന്തപ്പഴങ്ങൾ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ഊർജ്ജവും ഉന്മേഷവും നൽകി ക്ഷീണം അകറ്റാൻ സഹായിക്കും.

Banana vs Dates
രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത 5 'ഹെൽത്തി' ഭക്ഷണങ്ങൾ

ഇവയിൽ ഇരുമ്പും ആന്‍റി ഓക്സിഡന്‍റിസും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പേർക്കും വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതാണ് വാഴപ്പഴത്തേക്കാൾ ഗുണകരം. പ്രമേഹ രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഡോക്ടർമാരുടെ നിർദേശപ്രകാരം പഴങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Summary

Banana or dates which is better for breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com