പഴത്തൊലി മുഖത്ത് ഉരച്ചാൽ ബൊട്ടോക്സ് ഇഫക്ട്? യാഥാർഥ്യം ഇതാണ്

മുഖത്തെ ചർമം മൃദുവാക്കാൻ പഴത്തൊലി ഉരയ്ക്കുന്നതാണ് പുതിയ ട്രെൻഡ്.
Banana Peel
Banana PeelPinterest
Updated on
1 min read

സോഷ്യൽമീഡിയയിൽ വരുന്ന ഓരോ ട്രെൻഡിന് അനുസരിച്ച് ചർമത്തിലും മുടിയിലുമൊക്കെ ഓരോ പരീക്ഷണം നടത്തുന്നവരുണ്ട്. ചിലത് ശരിയാകും ചിലത് പാളും... ഇതിനൊക്കെ എത്രത്തോളം ശാസ്ത്രീയതയുണ്ടെന്ന് പലരും തിരക്കാറില്ല. അത്തരത്തിൽ ട്രെൻഡിങ് ആയ ഒരു പരീക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യൻ ഡോ. കുനാൽ സൂദ്.

മുഖത്തെ ചർമം മൃദുവാക്കാൻ പഴത്തൊലി ഉരയ്ക്കുന്നതാണ് പുതിയ ട്രെൻഡ്. ഇത് ചർമത്തിൽ ബൊട്ടോക്സ് ചെയ്യുന്നതിന് സമാനമായി ചർമത്തിലെ ചുളിവുകൾ കുറയുകയും ചർമം മൃദുവാകുകയും ചെയ്യുമെന്നാണ് സോഷ്യൽമീഡിയയിലെ ഇൻഫ്ലുവൻസർമാരുടെ വാദം. എന്നാൽ ഇതിൽ കഴമ്പില്ലെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയയിലൂടെ ഡോ. കുനാൽ സൂദ് പറയുന്നു.

പഴത്തൊലി ചർമത്തിൽ ഉരയ്ക്കുമ്പോൾ ചർമം മൃദുലമാകാനും കൂടുതൽ വഴക്കമുള്ളതാവുകയും ചെയ്യുന്നു. എന്നാൽ ഇത് താൽക്കാലികമായിരിക്കും. ഇത് ബോട്ടോക്സിക്ക് പകരമാകുമെന്ന് പറയുന്നതിൽ അർഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചർമത്തിനടിയിലുള്ള പേശികളിലാണ് ബൊട്ടോക്സ് പ്രവർത്തിക്കുന്നത്. പഴത്തൊലിയിലെ രാസവസ്തുക്കൾ ചർമത്തിനുള്ളിലേക്ക് പ്രവേശിക്കാത്തതിനാൽ സമാനമായി പ്രവർത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Banana Peel
ബ്ലാക് ഹെഡ്സോ വൈറ്റ് ഹെഡ്സോ കണ്ടാലുടൻ ഞെക്കിപ്പൊട്ടിക്കരുത്.., നീക്കം ചെയ്യാൻ സിംപിൾ ടിപ്സ്

ചുളിവുകൾക്ക് കാരണമാകുന്ന പേശികളെ വിശ്രമിപ്പിച്ചാണ് ബൊട്ടോക്സ് പ്രവർത്തിക്കുന്നത്. ഒരു പഴത്തൊലിക്ക് ചർമത്തിലേക്ക് തുളച്ചുകയറാനോ ആ പേശികളെ സ്വാധീനിക്കാനോ കഴിയില്ല. എന്നാൽ പഴത്തൊലി കൊണ്ട് ഒരു താത്കാലിക സ്മൂത്തിങ് ഇഫക്ട് നൽകാനാവും. തൊലിയിൽ സ്വാഭാവിക സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ചർമത്തിൽ നേർത്ത ജലാംശം നൽകുന്ന പാളിയുണ്ടാക്കാൻ സഹായിക്കും. എന്നാൽ കുറഞ്ഞ സമയത്തേക്ക് മാത്രമേ മൃദുലമായി അനുഭവപ്പെടൂ. ഇത് ചുളിവുകളെ ചികിത്സിക്കുകയോ വാർദ്ധക്യത്തെ മാറ്റുകയോ ചെയ്യുന്നില്ല.

Banana Peel
വെയിലത്ത് കയ്യിൽ കരുതാം സ്കാഫ്, വേനൽക്കാലത്ത് മുടിയുടെ സംരക്ഷണം ഇങ്ങനെ

ചർമത്തിൽ സ്ഥിരമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നും ഡോ. സൂദ് പറഞ്ഞു. ഇതിനായി വിവിധ സൗന്ദര്യവർദ്ധക ചികിത്സകൾ ലഭ്യമാണ്, അവ ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിച്ചശേഷമേ തിരഞ്ഞെടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.

Summary

Banana peel botox alternative doctor explains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com