

അധികം മെനക്കെടാതെ ചർമം തിളങ്ങാനുള്ള വഴി നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്. പറഞ്ഞുവരുന്നത് ബീറ്റ്റൂട്ടിനെ കുറിച്ചാണ്. വിറ്റാമിൻ സി, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ, ബീറ്റാലെയിൻസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ചർമത്തെ ആരോഗ്യകരമായി നിലനിർത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമത്തെ ഫ്രഷ് ആയി സംരക്ഷിക്കാനും ആരോഗ്യത്തോടെ വയ്ക്കാനും സഹായിക്കും.
വിറ്റാമിൻ സി ചർമത്തിലെ കൊളാജൻ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് ചർമത്തിന്റെ ഇലാസ്തികത നിലനിർത്താനും നിറം മങ്ങുന്നത് കുറയ്ക്കാനും സഹായിക്കും.
വരണ്ട ചർമത്തിന് തൈര്, തേൻ പോലുള്ളവ ചേർത്ത് ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട് നീരെടുത്ത് ഒരു കോട്ടനിൽ മുക്കി മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് മുഖത്തിന് പുതുമയും സ്വാഭാവിക തിളക്കവും ലഭിക്കാൻ സഹായിക്കും.
ബീറ്റ്റൂട്ടും തൈരും ഫേസ് പാക്ക്
രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് ചർമത്തെ മൃദുവാക്കാനും ഈർപ്പം നൽകാനും സഹായിക്കും.
ബീറ്റ്റൂട്ടിൻ്റെ ചാറെടുത്ത് അൽപം വെളിച്ചെണ്ണയിൽ ചേർത്ത് ചുണ്ടിൽ പുരട്ടാം. ചുണ്ടിന് താൽക്കാലികമായ സ്വാഭാവിക നിറവും മൃദുത്വവും നൽകാൻ സഹായിക്കും.
ബീറ്റ്റൂട്ട് സാലഡ്, ജ്യൂസ്, കറി, സ്മൂത്തി എന്നിവയായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. സമീകൃതമായ ഭക്ഷണരീതിയും മതിയായ വെള്ളം കുടിക്കുന്നതും ചർമാരോഗ്യത്തിന് പ്രധാനമാണ്.
സാധാരണ ചർമം – ആഴ്ചയിൽ 2 തവണ
വരണ്ട ചർമം – ആഴ്ചയിൽ 1–2 തവണ
എണ്ണമയമുള്ള ചർമം – ആഴ്ചയിൽ 2 തവണ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates