നെയ്യില്ലാതെ തണുപ്പുകാലത്തെ അതിജീവിക്കാന്‍ അത്ര എളുപ്പമല്ല. ഭക്ഷണത്തിന് രുചി പകരാനും ചര്‍മ്മസംരക്ഷണത്തിനും മാത്രമല്ല ഓര്‍മ്മശക്തിക്കും പ്രതിരോധശേഷിക്കുമെല്ലാം നെയ്യ് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിനും ചുമ, ജലദോഷം മുതലായ ആരോഗ്യപ്രശ്‌നങ്ങളെ നിയന്ത്രിക്കാനും നെയ്യ് സഹായിക്കും. തണ്ണുപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നെയ്യ് ഒഴിവാക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തണുത്ത കാലാവസ്ഥയില്‍ പാചകത്തിന് അനുയോജ്യമാണ് നെയ്യ്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ സ്വാഭാവിക രുചി നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കും. ദോശ, ചപ്പാത്തി മുതലായവ ഉണ്ടാക്കുമ്പോഴും പച്ചക്കറികള്‍ പാകം ചെയ്യുമ്പോഴുമെല്ലാം ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകള്‍ നെയ്യില്‍ ഉണ്ട്. കഴിക്കുന്ന ഭക്ഷണത്തെ ചെറിയ സംയുക്തങ്ങളാക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനത്തെയും സുഗമമാക്കും.
നെയ്യ് ശരീരത്തെ ചൂടാക്കാന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. നെയ്ക്ക് ആന്റി ഇന്‍ഫഌമേറ്ററി, ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ ഉണ്ടെന്നും ആയുര്‍വേദം പറയുന്നു. അതിനാല്‍ ചുമ, ജലദോഷം പോലുള്ളവര്‍ക്ക് ഇത് ആശ്വാസമാകും. ശുദ്ധമായ പശുവിന്‍ നെയ്യുടെ ചൂട് തുള്ളികള്‍ മൂക്കിലൊഴിക്കുന്നത് ഉടന്‍ ഫലം കാണിക്കും.
ചര്‍മ്മസംരക്ഷണത്തിനും നെയ്യ് സുപ്രധാനമാണ്. പ്രകൃതിദത്ത മോയിസ്ചറൈസര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പുറമേ തേക്കുമ്പോള്‍ മാത്രമല്ല ഉള്ളില്‍ കഴിക്കുമ്പോഴും നെയ്യ് ചര്‍മ്മത്തിന് ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രവുമല്ല ശിരോചര്‍മ്മത്തിന്റെ വരള്‍ച്ചയും മുടിയിലെ ഈര്‍പ്പവും അകറ്റാന്‍ നെയ്യ് നല്ലതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates