പ്രമേഹ രോ​ഗികൾക്ക് ബെസ്റ്റാ! 5 ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

മഗ്നീഷ്യം, ക്രോമിയം, ഫോളേറ്റ് തുടങ്ങിയ ഇൻസുലിൻ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്ന പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്
whole grain

റിഫൈൻഡ് ആയ ധാന്യങ്ങൾ ഒഴിവാക്കി തവിടോടു കൂടിയ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നതാണ് പ്രമേഹ ​രോ​ഗികൾക്ക് ​ഗുണകരം. ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെല്ലെയാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നു. കൂടാതെ മഗ്നീഷ്യം, ക്രോമിയം, ഫോളേറ്റ് തുടങ്ങിയ ഇൻസുലിൻ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്ന പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങളിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പ്രമേഹമുള്ളവരിൽ വിട്ടുമാറാത്ത വീക്കവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും.

1. ഓട്സ്

oats

പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന മികച്ച മുഴുവൻ ധാന്യ ഓപ്ഷനാണ് ഓട്സ്. ഇവയിൽ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ അവശ്യ അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്‌സിൽ പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്ന പ്രത്യേക തരം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിൽ പഞ്ചസാരയുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഓട്‌സിന് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പ്രമേഹ രോ​ഗികളിൽ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

2. ബ്രൗൺ റൈസ്

brown rice

റിഫൈൻ ചെയ്ത വെള്ള അരിയെക്കാൾ ബ്രൗൺ റൈസിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന ഫിനോളുകളും ഫ്ലേവനോയ്ഡുകളും വിട്ടുമാറാത്ത വീക്കം തടയാൻ സഹായിക്കുന്നു.

3. ​ഹോൾ- ഗോതമ്പ്

whole wheat

റിഫൈൻ ചെയ്തെടുക്കാത്ത ​ഗോതമ്പിൽ നാരുകളും വീക്കം കുറയ്ക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളുവു ക്രമീകരിക്കാൻ സഹായിക്കുന്നു.

4. ക്വിനോവ

Quinoa

സാങ്കേതികമായി ഒരു ധാന്യമല്ലെങ്കിലും പോഷകങ്ങളും ആരോ​ഗ്യ​ഗുണങ്ങളും കണക്കിലെടുക്കുമ്പോൾ ക്വിനോവ ധാന്യങ്ങളുടെ പട്ടികയിൽ ചേർക്കാവുന്നതാണ്. ക്വിനോവയിൽ നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ സംവേദനക്ഷമതയ്ക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കും.

5. പോപ്പ്കോൺ

popcorn

നമ്മുടെയൊക്കെ പ്രിയപ്പെട്ട ക്രഞ്ചി ലഘുഭക്ഷണമായ പോപ്കോൺ മുഴുവൻ ധാന്യങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹ രോ​ഗികൾക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ്. കൂടാതെ ഇവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഒഴിവാക്കാൻ സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com