'പേരുകൾ മറക്കുന്നു, ശ്രദ്ധ കുറയുന്നു'; തലച്ചോറിനും വേണം അൽപം വ്യായാമം

ദൈനംദിന ജീവിതത്തിൽ സ്ഥിരം ഉപയോഗിക്കാറുള്ള പേരുകൾ പോലും ചില സന്ദർഭങ്ങളിൽ ആളുകൾ മറക്കാറുണ്ട്.
Brain exercise
Brain exerciseMeta AI Image
Updated on
1 min read

രീരത്തിൻ്റെ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ജിമ്മിലും അല്ലാതെയുമൊക്കെ മണിക്കൂറുകൾ ചെലവഴിക്കുന്നവരാണ് നമ്മൾ. അത് നമ്മുടെ പേശികളെ ശക്തിപ്പെടുത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേ പ്രാധാന്യത്തോടെ വ്യായാമം ആവശ്യമായ അവയവമാണ് നമ്മുടെ ചിന്തകളെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന ബ്രെയിൻ അഥവാ തലച്ചോറ്.

ഉറക്കം കുറഞ്ഞാൽ..

തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ഉറക്കമാണ്. രാത്രി കുറഞ്ഞത് എട്ട് മണിക്കൂർ ശരിയായ ഉറങ്ങുന്നത് തലച്ചോറിന് വിശ്രമം കിട്ടാനും ചിന്താശേഷി മെച്ചപ്പെടുത്താനും സഹായിക്കും. അമിത സ്ക്രീൻ ടൈം, മാനസിക സമ്മർദം, തിരക്ക് എന്നിവയെല്ലാം ഉറക്കത്തെയും അതിലൂടെ തലച്ചോറിൻ്റെ ആരോഗ്യത്തെയും ബാധിക്കാം.

ദൈനംദിന ജീവിതത്തിൽ സ്ഥിരം ഉപയോഗിക്കാറുള്ള പേരുകൾ പോലും ചില സന്ദർഭങ്ങളിൽ ആളുകൾ മറക്കാറുണ്ട്. ശ്രദ്ധക്കുറവ്, സംസാരത്തിനിടെ വാക്കുകൾ മറന്നു പോവുക എന്നീ ലക്ഷണങ്ങൾ പൊതുവെ വാർദ്ധക്യവുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളതെങ്കിലും ചെറുപ്പക്കാരിലും ഈ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്.

മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്താനും ഓർമശക്തിയും ശ്രദ്ധാ ശേഷിയും വർധിപ്പിക്കാനും സഹായിക്കുന്ന 4 പ്രധാന ബ്രെയിൻ വ്യായാമങ്ങൾ പരിചയപ്പെടാം...

ശ്രദ്ധാ പരിശീലനം

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ചൊരു ബ്രെയിൻ വ്യായാമമാണ് മൈൻഡ്ഫുൾനെസ് ശ്രദ്ധ പരിശീലനം. 10 മിനിറ്റ് ശാന്തമായ ഒരു സ്ഥലത്തിരുന്ന് സ്വന്തം ശ്വാസോച്ഛ്വാസത്തിൽ മാത്രം ശ്രദ്ധ നൽകുന്നതാണ് രീതി.

ഇതിലൂടെ മനസ്സിലെ ചിന്തകളുടെ തിരക്ക് കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ശക്തിപ്പെത്താൻ സഹായിക്കും. പതിവായി ഈ പരിശീലനം ചെയ്യുന്നതോടെ മാനസിക സമ്മർദ്ദം കുറയുകയും ഓർമശക്തി മെച്ചപ്പെടുകയും ചെയ്യുന്നു.

Brain exercise
മൂന്നും നാലും മണിക്കൂർ മാത്രം ഉറക്കം, ഉറക്കക്കുറവ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

മെമ്മറി ചങ്കിങ്

നീണ്ടതോ വലിപ്പമുള്ളതോ ആയ വിവരങ്ങളെ ഒരുമിച്ച് ഓർമ്മിക്കാൻ ശ്രമിക്കുന്നതിന് പകരം അവ ചെറുഭാഗങ്ങളായി വിഭജിച്ച് പഠിക്കുന്ന രീതിയാണ് മെമ്മറി ചങ്കിങ്. അതായത്, ഒരു ഫോൺ നമ്പർ മുഴുവനായി ഓർക്കുന്നതിനു പകരം 2–3 അക്കങ്ങളുള്ള ഗ്രൂപ്പുകളായി ഓർക്കുന്നത്. ഇത് ദീർഘകാല ഓർമ്മശക്തി വർധിപ്പിക്കാൻ സഹായകമാണ്.

Brain exercise
ചിക്കനും മീനുമൊക്കെ വറുത്തു കഴിക്കാം, മികച്ച സ്മോക്കിങ് പോയിൻ്റ് ഉള്ള നാല് എണ്ണകൾ

ഡ്യുവൽ ടാസ്‌ക് പരിശീലനം

രണ്ട് പ്രവർത്തികൾ ഓരേസമയം ചെയ്യുന്നതാണ് ഡ്യുവൽ ടാസ്‌ക് പരിശീലനം. ഉദ്ദാഹരണത്തിന്, നടക്കുന്നതിനിടെ പിന്നോട്ട് എണ്ണുക അല്ലെങ്കിൽ ലഘുവായ കണക്കുകൾ ചെയ്യുക. ഇത് മസ്തിഷ്‌കത്തിന്റെ പ്രവർത്തന സൗകര്യവും തീരുമാനമെടുക്കുന്ന ശേഷിയും വർധിക്കും.

ദൃശ്യ ഓർമ്മ വ്യായാമം

ചിത്രങ്ങൾ, സ്ഥലങ്ങൾ, അല്ലെങ്കിൽ മുറിയിലെ ക്രമീകരണം മുപ്പത് സെക്കന്റ് ശ്രദ്ധയോടെ നിരീക്ഷിക്കുക. തുടർന്ന് കണ്ണടച്ച് അതിലെ ചെറിയ വിശദാംശങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക. ഇത് ദൃശ്യ ഓർമ്മയും ശ്രദ്ധാ ശേഷിയും ശക്തിപ്പെടുത്താൻ സഹായിക്കും. ദിവസം 15 മുതൽ 20 മിനിറ്റ് വരെ ഈ വ്യായാമങ്ങൾക്കായി മാറ്റിവെച്ചാൽ തന്നെ ഓർമ്മശക്തിയിലും ശ്രദ്ധാ ശേഷിയിലും നല്ല മാറ്റം അനുഭവപ്പെടാം.

Summary

Best Brain Exercises to practice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com