വാൽനട്ട് എപ്പോൾ കഴിക്കണം

അത്താഴത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Walnut
WalnutMeta AI Image
Updated on
1 min read

വാൽനട്ട് ദിവസവും കഴിക്കുന്നവരാണോ നിങ്ങൾ? ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഡ്രൈ ഫ്രൂട്ട്. ദിവസവും രണ്ട് മുതൽ നാലെണ്ണം വരെ വാൽനട്ട് കഴിക്കാം. എന്നാൽ അവയുടെ ഗുണങ്ങൾ പരമാവധി ലഭിക്കുന്നതിന് അവ കഴിക്കുന്ന സമയവും പ്രധാനമാണ്.

വർക്ക്ഔട്ടിന് മുൻപും ശേഷവും

പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് വാൽനട്ട്. 30 ഗ്രാം വാൽനട്ടിൽ 4.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പോ ശേഷമോ പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ വളർച്ചയെ മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൊണ്ട് തന്നെ വർക്ക്ഔട്ട് ചെയ്യുന്നതിനും മുൻപും ശേഷവും ലഘുഭക്ഷണമായി കഴിക്കാവുന്ന ഒന്നാണ് വാൽനട്ട്.

മാത്രമല്ല, 30 ഗ്രാം വാൽനട്ടിൽ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. ആ ഊർജ്ജത്തിന്റെ ഭൂരിഭാഗവും അതിലെ പ്രോട്ടീനിൽ നിന്നും കൊഴുപ്പിൽ നിന്നുമാണ്. ഇവ രണ്ടും ശരീരത്തിന് ഇന്ധനം നൽകാൻ സഹായിക്കുന്നതാണ്. ദീർഘനേരം വ്യായാമം ചെയ്യുമ്പോൾ, കൊഴുപ്പുകൾ ഊർജ്ജം നൽകാനും ശരീര താപനില നിയന്ത്രിക്കാനും അവയവങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. ഹൈക്കിങ്, ഓട്ടം പോലുള്ള ധാരാളം കലോറി-ഇന്റൻസീവ് ചലനങ്ങൾ നടത്തുമ്പോൾ, യാത്രയ്ക്കിടെ വാൽനട്ട് ഊർജ്ജം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.

അത്താഴത്തോടൊപ്പം

അത്താഴത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന രാസവസ്തു ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.

വാൽനട്ട് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

മെച്ചപ്പെട്ട ദഹനം: വാൽനട്ട് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി, മെറ്റബോളിസം, തലച്ചോറ് എന്നിവയുൾപ്പെടെയുള്ള നിർണായക ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

Walnut
കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോ​ഗ്യ​​ഗുണങ്ങൾ ഇരട്ടി

ആരോഗ്യകരമായ കൊളസ്ട്രോൾ: വാൽനട്ടിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. 30 ഗ്രാം വാൽനട്ടിൽ ഏതാണ്ട് 17.7 ഗ്രാം ആരോഗ്യകരമായ അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. വാൽനട്ട് കഴിക്കുന്ന പ്രായമായവരിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അളവ് കുറവാണെന്ന് മുൻ പഠനം കണ്ടെത്തിയിട്ടുണ്ട്.

ഹൃദ്രോഗസാധ്യതകൾ കുറയുന്നു: വാൽനട്ട് കഴിക്കുന്നത് പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.

Walnut
ശൈത്യകാലത്ത് കൂടും, വേനലില്‍ കുറയും, ഭക്ഷണം നിയന്ത്രിച്ചതു കൊണ്ട് കൊളസ്ട്രോൾ വരുതിയിലാകില്ല

മെച്ചപ്പെട്ട മാനസികാവസ്ഥ: പതിവായി വാൽനട്ട് കഴിക്കുന്ന ചെറുപ്പക്കാരിൽ വിഷാദം കുറയ്ക്കുകയും, സമ്മർദം കുറയ്ക്കുകയും, മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തതായി പഠനങ്ങൾ പറയുന്നു. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ വിഷാദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Summary

Best Time to Eat Walnuts for Energy, Digestion, and Better Sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com