ശൈത്യകാലത്ത് കൂടും, വേനലില്‍ കുറയും, ഭക്ഷണം നിയന്ത്രിച്ചതു കൊണ്ട് കൊളസ്ട്രോൾ വരുതിയിലാകില്ല

ശരീരത്തിലെ കൊളസ്ട്രോളിന്റെ നില ഒരിക്കലും സ്ഥിരമായിരിക്കണമെന്നില്ല.
Cholestrol
CholestrolMeta AI Image
Updated on
1 min read

കൊളസ്ട്രോൾ ഉണ്ടെന്ന് അറിയുമ്പോഴേ മിക്കയാളുകളുടെയും മാനസികാവസ്ഥ തകരും. ഹൃദ്രോ​ഗ സാധ്യത മുന്നിൽ കണ്ട് പലരും കൊളസ്ട്രോളിനെ ഒരു വില്ലനായാണ് കാണുന്നത്. ഭക്ഷണത്തിലൂടെയും മരുന്നിൻ്റെ സഹായത്തോടെയും കൊളസ്ട്രോൾ കുറയ്ക്കാമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ കൊളസ്ട്രോളിനെ അത്ര വില്ലനായി കാണെണ്ടതില്ലെന്നും അതു സംബന്ധിച്ച ചില മിത്തുകൾ പൊളിച്ചെഴുതുകയുമാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൊളസ്ട്രോൾ ശരീരത്തിന് നിർണായകമാണ്. അണുബാധ നിയന്ത്രിക്കുന്നതിനും ബാക്ടീരിയ നിർജ്ജീവമാക്കുന്നതിനുമൊക്കെ കൊളസ്ട്രോൾ സഹായിക്കുന്നു. മാത്രമല്ല, എയ്ഡ്‌സിന്റെയും അൽഷിമേഴ്‌സിന്റെയും മാറ്റങ്ങൾ കുറയ്ക്കുന്നതിനും കൊളസ്ട്രോൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മിക്കയാളുകളും ചിന്തിക്കുന്നത് ഭക്ഷണത്തിലൂടെയാണ് കൊളസ്ട്രോൾ ശരീരത്തിലുണ്ടാവുന്നതെന്നാണ്. എന്നാൽ ഏതാണ്ട് 85 ശതമാനം കൊളസ്ട്രോളും ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണ്. ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതിനെ വില്ലനായി കാണെണ്ടതുണ്ടോ എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ചോദിക്കുന്നു.

Cholestrol
ചൂടുകൂടിയാൽ പ്രശ്നമാണ്, പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതുപോലെ, ശരീരത്തിലെ കൊളസ്ട്രോളിന്റെ നില ഒരിക്കലും സ്ഥിരമായിരിക്കണമെന്നില്ല. വ്യത്യസ്ത സമയങ്ങളിലും സീസണുകളിലും വർഷം മുഴുവൻ കൊളസ്ട്രോൾ നില മാറിക്കൊണ്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ശൈത്യകാലത്ത് കൊളസ്ട്രോൾ അളവു കൂടാനും വേനൽക്കാലത്ത് കുറയുകയും ചെയ്യാം. അതുപോലെ അണുബാധയ്ക്ക് ശേഷം കൊളസ്ട്രോൾ വർധിച്ചുവെന്ന് വരാം.

Cholestrol
കാരറ്റ് ഇലകളോട് കൂടിയതു വാങ്ങാം, ആരോ​ഗ്യ​​ഗുണങ്ങൾ ഇരട്ടി

ശസ്ത്രക്രിയയ്ക്ക് ശേഷം അല്ലെങ്കിൽ ദന്ത ചികിത്സയ്ക്ക് ശേഷം, മാനസിക സമ്മർദമുള്ളപ്പോഴൊക്കെ കൊളസ്ട്രോൾ കൂടാം. എന്നാൽ വിശ്രമിക്കുന്ന സമയത്ത് കൊളസ്ട്രോൾ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അതൊണ്ട് തന്നെ ഒരിക്കൽ പരിശോധിച്ച ചെയ്ത ഫലം ജീവിതകാലം മുഴുവൻ അതേ രീതിയിൽ തുടരുമെന്ന് വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു.

Summary

 Is Cholestrol really the enemy we think it is? Dr. Alok Chopra debunks some myths about cholestrol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com