ചൂടുകൂടിയാൽ പ്രശ്നമാണ്, പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്ത സമ്മർദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെെട്രേറ്റുകൾ പച്ചക്കറിയിൽ ധാരാളമായുണ്ട്.
cooking
Cooking vegetablesPexels
Updated on
1 min read

രോ​ഗ്യകരമായ ഭക്ഷണക്രമത്തിൽ ഭാ​ഗമാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ. ഇതിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ ആരോ​ഗ്യത്തിന് അനിവാര്യമാണ്.

രക്ത സമ്മർദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെെട്രേറ്റുകൾ പച്ചക്കറിയിൽ ധാരാളമായുണ്ട്. ലെെക്കോപീൻ,​ മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പച്ചക്കറി ചർമത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.

വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. പച്ചക്കറികളുടെ മുഴുവൻ ​ഗുണങ്ങളും ലഭിക്കുന്നതിന് അവ വേവിക്കുമ്പോൾ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

cooking
ഈന്തപ്പഴം പല വെറൈറ്റിയുണ്ട്, വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചക്കറി എപ്പോഴും ചെറിയ ചൂടിൽ വേണം വേവിയ്ക്കാൻ. ചൂടു കൂടിയാൽ ഇവയുടെ നിറവും രുചിയും ​ഗുണവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, പച്ചക്കറികൾ വേവിക്കുമ്പോൾ എണ്ണം ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. എണ്ണ നിർബന്ധമാണെങ്കിൽ കുറച്ച് ഒലിവ് ഓയിൽ ചേർക്കാം.

cooking
കാലുകളിൽ നീരു വയ്ക്കാറുണ്ടോ? ഈ ഏഴ് രോ​ഗാവസ്ഥകളുടെ സൂചനയാകാം

പച്ചക്കറികൾ എണ്ണയിൽ പാകം ചെയ്യുന്നവരുണ്ട്. ഇത് രുചിയാണെങ്കിലും അമിതമായി വറുക്കുന്നത് ഇതിലെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു. കറിയിൽ പച്ചക്കറിയിട്ട് വേവിക്കുന്നതാണ് നല്ലത്. ഇത് പോഷകഗുണങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. വേവിച്ച ശേഷം വീണ്ടും പച്ചക്കറി കറിയിലിട്ട് ചൂടാക്കിയാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടമാകും.

Summary

How to cook vegetables for maximum health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com