മീനിന്റെ ഉളുമ്പു മണം മാറുന്നില്ലേ? സോപ്പില്ലാതെ കളയാൻ ചില വഴികൾ

മീൻ വെട്ടിയശേഷം കൈകളിൽ അൽപം നാരങ്ങാനീര് നന്നായി തേച്ചുപിടിപ്പിക്കാം.
Cleaning Fish
Cleaning FishMeta AI Image
Updated on
1 min read

മീൻ കറി ആക്കിയാലും വറുത്താലുമൊക്കെ ചോറിനൊപ്പം കുഴച്ച് കഴിക്കാൻ നല്ല രുചിയാണെല്ലേ! എന്നാൽ അവ വൃത്തിയാക്കുന്ന കാര്യം ഈ പറഞ്ഞ പോലെ അത്ര രസകരമല്ല. മീനിന്റെ ഉളുമ്പു മണമാണ് പ്രശ്നം. അത് എത്ര സോപ്പിട്ടു കഴുകിയാലും മാറിയെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ സോപ്പില്ലാതെ തന്നെ മീൻ മണം മാറ്റാൻ ചില ട്രിക്കുകളുണ്ട്.

സ്റ്റീൽ പാത്രത്തിൽ ഉരച്ചു കഴുകാം

ആശ്ചര്യപ്പെടേണ്ട.., സംഗതി നല്ല ഒന്നാന്തരം വിദ്യയാണ്. മീൻ വെട്ടി കഴിഞ്ഞ ശേഷം, കൈകൾ ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് ഒരു സ്റ്റീൽ പാത്രത്തിലോ അല്ലെങ്കിൽ ടാപ്പിന്മേലോ നന്നായി ഉരസി കഴുകുക. മീനിലെ ദുർഗന്ധമുണ്ടാക്കുന്ന സൾഫർ തന്മാത്രകളെ സ്റ്റീൽ വലിച്ചെടുക്കും. ഇത് മണം മാറാൻ സഹായിക്കും.

നാരങ്ങാനീര്

മീൻ വെട്ടിയശേഷം കൈകളിൽ അൽപം നാരങ്ങാനീര് നന്നായി തേച്ചുപിടിപ്പിക്കാം. ശേഷം നല്ലതുപോലെ വെള്ളത്തിൽ കഴുകിയെടുക്കാം. നാരങ്ങയിലെ സിട്രിക് ആസിഡ് മീൻ മണത്തെ നീക്കം ചെയ്യും.

ഉപ്പും വിനാഗിരിയും

ഉപ്പും വിനാഗിരിയും അൽപം കൈകളിലെടുത്ത് തേച്ചുപിടിപ്പിക്കാം. ശേഷം ഒഴുകുന്ന വെള്ളത്തിൽ കൈകൾ നന്നായി കഴുകിയെടുക്കാം. ഇത് മീൻ മണം പോകാൻ സഹായിക്കും.

Cleaning Fish
ബജറ്റിന്റെ താളം തെറ്റില്ല, ​ഗ്യാസ് ലാഭിക്കാൻ ഇതാ ചില വഴികൾ

കാപ്പിപ്പൊടി

കാപ്പിപ്പൊടി അൽപം വെള്ളം ചേർത്ത് കൈകളിൽ പുരട്ടി നന്നായി തിരുമ്മുക. കാപ്പിയുടെ കടുത്ത ഗന്ധം മീൻ നാറ്റത്തെ ഇല്ലാതാക്കാൻ സഹായിക്കും.

ടൂത്ത് പേസ്റ്റ്

കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത് കൈകളിൽ തേച്ച് കഴുകുന്നത് മീൻ മണം മാറാൻ വളരെ നല്ലതാണ്. ടൂത്ത് പേസ്റ്റിലെ പുതിനയുടെ അംശം കൈകൾക്ക് നല്ല ഫ്രഷ് മണം നൽകും.

Cleaning Fish
പാവയ്ക്കയിലെ കയ്പ്പ് എങ്ങനെ നീക്കാം

മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും

മീൻ വെട്ടുന്നതിന് മുൻപ് കൈകളിൽ അല്പം വെളിച്ചെണ്ണ പുരട്ടുന്നത് മണം കൈകളിൽ പിടിക്കാതിരിക്കാൻ സഹായിക്കും. വെട്ടിക്കഴിഞ്ഞാൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൈകൾ കഴുകുന്നതും മണം മാറാൻ സഹായിക്കും.

Summary

These are the best ways to get the smell of fish or seafood off your hands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com