പാവയ്ക്കയിലെ കയ്പ്പ് എങ്ങനെ നീക്കാം

പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അതിന്റെ പരുക്കനായ പുറംതൊലി നീക്കുക എന്നതാണ്.
bitter gourd
bitter gourdPexels
Updated on
1 min read

വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെ നിരവധി പോഷകങ്ങളുടെ പവർ ഹൗസ് ആണ് പാവയ്ക്ക. എന്നാൽ പാവയ്ക്കയുടെ കയ്പ്പാണ് പലരെയും അവയെ അകറ്റി നിർത്താൻ കാരണമാകുന്നത്. പാവയ്ക്കയുടെ കയ്പ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്.

  • പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അതിന്റെ പരുക്കനായ പുറംതൊലി നീക്കുക എന്നതാണ്. ശേഷം, പാവയ്ക്ക കഷണങ്ങളായി മുറിച്ച് ഉപയോഗിക്കുന്നത് പരിധി വരെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

  • പാവയ്ക്കയുടെ കയ്പ്പ് കളയാൻ ഉപ്പ് ഉപയോഗിക്കാം. ഉപ്പ് പാവയ്ക്കയുടെ കയ്പ്പുള്ള നീര് കുറയ്ക്കാൻ സഹായിക്കും. പാവയ്ക്ക അരിഞ്ഞ ശേഷം ഉപ്പ് പുരട്ടി 20-30 മിനിറ്റ് നേരം വെക്കുന്നത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

  • പാവയ്ക്ക ചെറുതായി അരിഞ്ഞ് ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്നതും ഫലപ്രദമാണ്. ഉപ്പ് പുരട്ടിയ ശേഷം പാവയ്ക്കയിലെ നീര് പിഴിഞ്ഞു കളയാൻ മറക്കരുത്.

bitter gourd
വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാൻ 10 ഭക്ഷണങ്ങൾ
  • പാവയ്ക്ക കഷണങ്ങളാക്കി തെെരിലോ യോഗർട്ടിലോ വെച്ചതിന് ഒരു മണിക്കൂറിന് ശേഷം കറിവയ്ക്കാവുന്നതാണ്. ഇത് കയ്പ്പ് കുറയാൻ സഹായിക്കും.

  • ശർക്കര ചേർത്ത് പാകം ചെയ്യുന്നതോ ശർക്കര പുറത്ത് തൂകി വയ്ക്കുന്നതോ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

bitter gourd
തടി കുറയ്ക്കാൻ തക്കാളി മാജിക്

പഞ്ചസാരയും വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ മുക്കിവയ്ക്കുക

ഒരു പാത്രത്തിൽ അര കപ്പ് വെള്ളം, അര കപ്പ് വിനാഗിരി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. അരിഞ്ഞ പാവയ്ക്ക ഈ മിശ്രിതത്തിൽ മുക്കിവയ്ക്കുക. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കുതിർക്കാൻ വയ്ക്കുക. ഇനി വെള്ളം മാറ്റി സാധാരണ വെള്ളത്തിൽ കഴുകുക. പാവയ്ക്കയുടെ കയ്പ്പ് കുറഞ്ഞു കിട്ടും.

Summary

How to remove bitterness from Bitter gourd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com