അച്ചടക്കം, സ്ഥിരത, മാനസിക ക്ഷേമം; ബിപാഷ ബസുവിന്റെ ഫിറ്റ്നസ് രഹസ്യം
ഫിറ്റ്നസ് ഒരു ജീവിതരീതിയായി പിന്തുടരുന്ന താരമാണ് ബിപാഷ ബസു. വടിവൊത്ത ശരീരം തന്നെയാണ് ബിപാഷയെ ശ്രദ്ധേയയാക്കുന്നത്. അച്ചടക്കം, സ്ഥിരത, മാനസിക ക്ഷേമം എന്നീ മൂന്ന് മന്ത്രമാണ് തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യമെന്ന് താരം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ശരീരം ദിവസവും ചലിക്കുക എന്നതാണ് പ്രധാനം. ദിവസവും സജീവമായിയിരിക്കാൻ ശ്രമിക്കാറുണ്ട്. ജിം വര്‍ക്ക്ഔട്ടുകളാണ് കൂടുതലും ചെയ്യുന്നത്. കാർഡിയോ, വേയ്റ്റ് ട്രെയിനിങ് എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ടത്. അതിനൊപ്പം യോഗയും പൈലേറ്റ്സ് പോലുള്ളവയും പുതിയതായി പരീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ നൃത്ത വ്യായാമങ്ങളും ചെയ്യാറുണ്ടെന്നും ബിപാഷ പറയുന്നു. അതിനിടെ നീന്തലും പരിശീലിക്കുന്നുണ്ട്. അങ്ങനെ ദിവസവും വ്യത്യസ്തമായ വര്‍ക്ക്ഔട്ടുകളാണ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിപാഷയുടെ മനസിലുകള്‍ പുരുഷന്മാരെ പോലെയാണെന്ന് നടി മൃണാള്‍ ഠാക്കൂര്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത് സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെ താരം ബിപാഷയോട് മാപ്പ് പറയുകയും ചെയ്തു.
മൃണാളിന്റെ പരാമര്‍ശത്തിന് ബിപാഷയും മറുപടി നല്‍കിയിരുന്നു. സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുണ്ടാക്കൂ. ശാരീരികവും മാനസികവുമായ ആരോഗ്യം എന്നേക്കും നിലനിര്‍ത്താന്‍ മസിലുകള്‍ സഹായിക്കുമെന്നാണ് ബിപാഷ പറഞ്ഞഥ്. സ്ത്രീകള്‍ ശാരീരികമായി ശക്തരായി കാണപ്പെടരുതെന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്നും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സഹായിക്കുകയാണ് വേണ്ടതെന്നും ബിപാഷ പറഞ്ഞു.
Fitness secret of Bipasha Basu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
