അഞ്ച് ദിവസം കഴിഞ്ഞാലും കാരറ്റും തക്കാളിയും അരിഞ്ഞത് ഫ്രഷ് ആയി സൂക്ഷിക്കാം, ഓരോ പച്ചക്കറികളും പ്രിപ്പ് ചെയ്യുന്നത് വ്യത്യസ്തമായി

മണവും രുചിയും ഗുണവും നഷ്ടപ്പെടാതെ തന്നെ ഓരോ പച്ചക്കറികളും കൃത്യമായി എങ്ങനെ നേരത്തെ പ്രിപ്പ് ചെയ്തു സൂക്ഷിക്കാമെന്ന് നോക്കാം
Carrot and tomato
Carrot and TomatoMeta AI Image
Updated on
1 min read

മയം ലാഭിക്കാന്‍ പച്ചക്കറികള്‍ നേരത്തെ അരിഞ്ഞ് സൂക്ഷിക്കുന്ന ശീലം ഇന്ന് മിക്ക വീടുകളിലും പതിവ് കാഴ്ചയാണ്. രാവിലെ ഓഫീസില്‍ പോകാനുള്ള ഓട്ടപാച്ചിലില്‍ പച്ചക്കറികളും ഭക്ഷ്യസാധനങ്ങളും നേരത്തെ പ്രിപ്പ് ചെയ്തു വയ്ക്കുന്നത് നല്ല ഐഡിയ ആണ്. എന്നാല്‍ ഇത്തരത്തില്‍ അരിഞ്ഞു വെയ്ക്കുന്ന പച്ചക്കറികള്‍ പെട്ടെന്ന് മോശമാകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇനി പേടിക്കേണ്ട, അവയുടെ മണവും രുചിയും ഗുണവും നഷ്ടപ്പെടാതെ തന്നെ ഓരോ പച്ചക്കറികളും കൃത്യമായി എങ്ങനെ നേരത്തെ പ്രിപ്പ് ചെയ്തു സൂക്ഷിക്കാമെന്ന് നോക്കാം.

സവാള അരിഞ്ഞത് എങ്ങനെ സൂക്ഷിക്കാം

രുചിയും മണവും ഗുണവും നഷ്ടപ്പെടാതെ ദിവസങ്ങളോളം സവാള അരിഞ്ഞു സൂക്ഷിക്കാം. സവാള അരിഞ്ഞ് എയര്‍ടൈറ്റ് ആയ ഗ്ലാസ് ജാറില്‍ അടച്ച് അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ദീര്‍ഘകാല ഉപയോഗത്തിന് എയര്‍ടൈറ്റ് ആയ പ്ലാസ്റ്റിക് ബാഗില്‍ ഫ്രീസ് ചെയ്തു വയ്ക്കാവുന്നതുമാണ്. ഉപയോഗിക്കേണ്ട സമയമാകുമ്പോള്‍ തണുപ്പ് മാറിയ ശേഷം ഉപയോഗിക്കാം.

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ദിവസങ്ങളോളം സൂക്ഷിക്കുന്നതിന് ഒരു ഗ്ലാസ് ജാറില്‍ ഒരു പാളി എണ്ണ പുരട്ടിയ ശേഷം രണ്ട്-മൂന്ന് ആഴ്ച വരെ ഫ്രിഡ്ജില്‍ അടച്ചു സൂക്ഷിക്കാം. കൂടുതൽ നാള്‍ സൂക്ഷിക്കാൻ ഐസ് ക്യൂബ് ട്രേകളിൽ ഫ്രീസ് ചെയ്യുക.

തക്കാളി അരിഞ്ഞത് എങ്ങനെ സൂക്ഷിക്കാം

തക്കാളി അരിഞ്ഞ് എയർടൈറ്റ് കണ്ടെയ്നറിൽ 2-3 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. സോസുകൾക്കും കറികൾക്കുമായി തക്കാളി അരിഞ്ഞത് നാല് മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.

Carrot and tomato
സ്ട്രോക്ക് എങ്ങനെ തടയാം? അപകടസാധ്യത കുറയ്ക്കാൻ ഏഴ് മാര്‍ഗങ്ങള്‍

കാരറ്റ് അരിഞ്ഞത് എങ്ങനെ സൂക്ഷിക്കാം

എയർടൈറ്റ് കണ്ടെയ്നറിൽ വെള്ളത്തില്‍ കാരറ്റ് അരിഞ്ഞത് ഫ്രിഡ്ജിൽ അഞ്ച്-ആറ് ദിവസം വരെ സൂക്ഷിക്കാം. ഇത് ക്രിസ്പിയായി ഇരിക്കാന്‍ സഹായിക്കും.

കറിവേപ്പിലയും പച്ചമുളകും എങ്ങനെ സൂക്ഷിക്കാം

കറിവേപ്പില ഉണങ്ങിയ പേപ്പർ ടവലിൽ പൊതിഞ്ഞ് വായു കടക്കാത്ത ബാഗിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക (രണ്ട് ആഴ്ച വരെ ഇരിക്കും). പച്ചമുളക് വായു കടക്കാത്ത ബാഗുകളിൽ ഫ്രിഡ്ജിൽ (2 ആഴ്ച വരെ) അല്ലെങ്കിൽ ഫ്രീസറിൽ (6 മാസം വരെ) സൂക്ഷിക്കുന്നതാണ് നല്ലത്.

Carrot and tomato
ഗർഭിണികൾ പാരസെറ്റമോൾ കഴിക്കുമ്പോൾ സൂക്ഷിക്കണം, കുഞ്ഞിന് എഡിഎച്ച്ഡി, ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

വീട്ടിൽ തന്നെ തയ്യാറാക്കിയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എത്ര നാള്‍ സൂക്ഷിക്കാം

വൃത്തിയുള്ളതും എയര്‍ടൈറ്റ് ഗ്ലാസ് പാത്രവുമാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ കേടുകൂടാതെയിരിക്കും. ഒരു ടീസ്പൂൺ എണ്ണയും ഒരു നുള്ള് ഉപ്പും ചേർക്കുന്നത് അതിന്റെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാൻ സഹായിക്കും.

Summary

How To Store Chopped Onions, Tomatoes, Ginger-Garlic Paste And More Without Losing Flavour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com