

പക്ഷാഘാതം അഥവാ സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ? പ്രായവും ജനിതകവും സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്. ഒരുപക്ഷെ ഇവയെ തിരുത്താന്‍ സാധിക്കില്ലെങ്കിലും മറ്റ് ഘടകങ്ങളെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.
എന്താണ് സ്‌ട്രോക്ക്
തലച്ചോറിനുണ്ടാകുന്ന അറ്റാക്കാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. സ്ട്രോക്ക് സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്നു.
സ്‌ട്രോക്ക് എങ്ങനെ തടയാം
മുൻകരുതലാണ് പ്രധാനം പക്ഷാഘാതം ഒഴിവാക്കാൻ ഏഴ് വഴികൾ
രക്തസമ്മർദം നിയന്ത്രിക്കുക
ഉയർന്ന രക്തസമ്മർദം ഒരു വലിയ ഘടകമാണ്. നിയന്ത്രിച്ചില്ലെങ്കിൽ ഇത് സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം. 120/80 ൽ താഴെ രക്തസമ്മർദം നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം.
ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമിൽ കൂടരുത് (ഏകദേശം അര ടീസ്പൂൺ).
ബർഗറുകൾ, ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം, ദിവസവും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും കഴിക്കുക.
ശരീരഭാരം കുറയ്ക്കുക
അമിതവണ്ണം സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ആക്റ്റിവിറ്റി ലെവലും നിങ്ങളുടെ ബോഡി മാസ് ഇൻഡക്സും അനുസരിച്ച് ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കുക. നടത്തം, ടെന്നീസ് പോലുള്ള സ്പോർട്സ് ദിനചര്യയിൽ ഉൾപ്പെടുത്തുക. വ്യായാമം പതിവാക്കുക.
വ്യായാമം
വ്യായാമം ശരീരഭാരവും രക്തസമ്മർദവും കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനൊപ്പം വ്യായാമത്തെ സ്ട്രോക്ക് റിഡ്യൂസർ എന്ന രീതിയിലും വിദഗ്ധർ വിശേഷിപ്പിക്കുന്നു. ആഴ്ചയിൽ അഞ്ച് ദിവസം വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തണം.
മദ്യപാനം പരിമിതപ്പെടുത്തുക
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അമിതമദ്യപാനം നിയന്ത്രിക്കുന്നത് സ്ട്രോക്ക് അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം ഒരു പെഗ്ഗില്‍ കൂടുതൽ മദ്യം കഴിക്കരുത്.
ഏട്രിയൽ ഫൈബ്രിലേഷൻ
ഹൃദയത്തിൽ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന ഒരു അവസ്ഥയാണിത്. കട്ടപിടിച്ച രക്തം തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്ക് ഉണ്ടാക്കാം. ഏട്രിയൽ ഫൈബ്രിലേഷൻ സ്ട്രോക്ക് സാധ്യത ഏതാണ്ട് അഞ്ച് ഇരട്ടിയാക്കുന്നു. ഹൃദയമിടിപ്പ് അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കുക.പുകവലി രക്തം കട്ടപിടിക്കുന്നത്
പ്രമേഹം
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവു കാലക്രമേണ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും, അവയ്ക്കുള്ളിൽ കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുക.
പുകവലി
പുകവലി രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ രക്തം കട്ടിയാക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
പക്ഷാഘാതം തിരിച്ചറിയാന്‍ F-A-S-T ടെക്നിക്
ലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലരും പക്ഷാഘാതത്തെ തിരിച്ചറിയാന്‍ വൈകിപ്പിക്കുന്നത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാനും വേഗത്തില്‍ വൈദ്യ സഹായം തേടുന്നതിനും നാഷണൽ സ്ട്രോക്ക് അസോസിയേഷൻ ഒരു സിംപിള്‍ ടെക്നിക് അവതരിപ്പിച്ചിട്ടുണ്ട്.
F- ചിരിക്കുമ്പോള്‍ മുഖത്തിന്‍റെ ഒരു ഭാഗം തൂങ്ങുന്ന പോലെ അനുഭവപ്പെടുക.
A- രണ്ട് കൈകളും ഒരുമിച്ച് ഉയര്‍ത്തുമ്പോള്‍ ഒരു കൈ താഴ്ന്നു പോകുക.
S- സംസാരിക്കുമ്പോള്‍ വ്യക്തത കുറയുന്നു.
T- സമയം പ്രധാനമാണ്, ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കൊ മറ്റുള്ളവര്‍ക്കോ അനുഭവപ്പെടുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.
പക്ഷാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങള്‍
ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത
മുഖം മരവിക്കുക
അസാധാരണവും കഠിനവുമായ തലവേദന
കാഴ്ചക്കുറവ്
മർദ്ദവും ഇക്കിളിയും
അസ്ഥിരമായ നടത്തം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates