

ശരീരഭാരം കുറയ്ക്കുക പലപ്പോഴും അത്ര പ്രയാസമായി തോന്നാറില്ല. എന്നാല്‍ മുഖം പോലെ ശരീരത്തിലെ ചില ഭാഗങ്ങളിലെ കൊഴുപ്പ് നീക്കം ചെയ്യുക പെട്ടെന്ന് പ്രായോഗികമാകണമെന്നില്ല. മുഖത്തെ കൊഴുപ്പ്, ഡബള്‍ ചിന്‍ പോലുള്ളവ പലര്‍ക്കും ഒരു വെല്ലുവിളിയാണ്. എന്നാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കാലക്രമേണ സ്വാഭാവികമായി തന്നെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കുമെന്ന് തെളിയിച്ചു തരികയാണ് അനുഷ്ക വ്യാസ് എന്ന യുവതി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ താന്‍ പിന്തുടര്‍ന്ന സിംപിള്‍ ടെക്നിക്കുകളും അനുഷ്ക പങ്കുവെയ്ക്കുന്നുണ്ട്.
മൗത്ത് ബ്രീത്തിങ്
വായിലൂടെ ശ്വസിക്കുമ്പോൾ നാവ് വായുടെ മുകളിൽ തട്ടുന്നതിന് പകരം താഴെയാണ് ഇരിക്കുന്നത്. എന്നാൽ, മൂക്കിലൂടെ ശ്വസിക്കുമ്പോൾ നാവ് സാധാരണയായി മുകളിൽ തന്നെ ഇരിക്കും. നാവ് താഴെയാകുന്നത് താടിയിൽ സ്ഥിരമായി സമ്മർദമുണ്ടാക്കാം. അത് മുഖത്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്താം.
കഴിക്കേണ്ട നോൺ വെജ് ഭക്ഷണങ്ങൾ
ഗ്രിൽ ചെയ്ത ചിക്കൻ ബ്രെസ്റ്റ് (250–300 ഗ്രാം വരെ കഴിക്കാം).
മുട്ട (മുട്ടയുടെ വെള്ള കൂടുതല്‍ കഴിക്കുക. പകുതി മഞ്ഞക്കരുവും ഉൾപ്പെടുത്താം).
സാൽമൺ അല്ലെങ്കിൽ ട്യൂണ (ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് ഇവ, ചർമത്തിന്‍റെ ഇലാസ്തികതയും ആരോഗ്യത്തിനും മികച്ചതാണ്)
മാംസം കറി രൂപത്തില്‍ (ചിക്കന്‍ കറി, മട്ടന്‍ കറി) ഉള്ളത് ഒഴിവാക്കുക. അവയില്‍ സാധാരണ ഉള്ളതിനെക്കാള്‍ ഉപ്പും എണ്ണയും കൂടുതലായിരിക്കും. ഗ്രിൽ ചെയ്ത മാംസം മാത്രം തിരഞ്ഞെടുക്കുക.
കഴിക്കേണ്ട വെജ് ഭക്ഷണം
ശുദ്ധീകരിച്ച മൈദയും ഗോതമ്പും ഒഴിവാക്കാം. പകരം ക്വിനോവ, ബക്ക്‌വീറ്റ്, ജോവർ, തിന പോലുള്ള ധാന്യങ്ങൾ ഉപയോഗിക്കുക.
പാൽ ഉത്പ്പന്നങ്ങൾ പൂർണമായും ഒഴിവാക്കുക.
ചീര, കെയ്ൽ, ബീറ്റ്റൂട്ട്, ബെറികൾ, ആപ്പിൾ തുടങ്ങിയ നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ വയറ് കൂടുതൽ നേരം നിറഞ്ഞതായി തോന്നാനും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കും.
കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനിനായി പനീർ, ടോഫു, ചെറുപയർ പരിപ്പ്, പുഴുങ്ങിയ കടല എന്നിവ ഭക്ഷണത്തിൽ ചേര്‍ക്കാം.
സാലഡുകൾ ധാരാളമായി കഴിക്കുക.
കുറഞ്ഞത് മൂന്ന് മാസത്തേക്ക് പഞ്ചസാര ഒഴിവാക്കുക.
ചവയ്ക്കാൻ പ്രയാസമുള്ളതും കഴിക്കാൻ കൂടുതൽ സമയമെടുക്കുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
വെള്ളരിക്ക
കാരറ്റ്
തേങ്ങ
സെലറി
ചോളം
നട്സ്: ബദാം, പിസ്ത, വാൽനട്ട്
ഷുഗർ ഫ്രീ ച്യൂയിംഗ് ഗം (മിതമായ അളവിൽ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates