കരളിന് കട്ടനാണ് നല്ലത്, പാലൊഴിച്ചാൽ ​ഗുണം പോയി

കാപ്പിയിലേക്ക് പാല്‍ ചേര്‍ക്കുമ്പോള്‍ അതില്‍ അടങ്ങിയ പ്രോട്ടീനുകൾ കാപ്പിയിൽ അടങ്ങിയ ക്ലോറോജെനിക് ആസിഡന്റെ ഫലപ്രാപ്തി 20 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
black coffee
black coffeePinterest
Updated on
1 min read

കാപ്പി കരളിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയില്‍ അടങ്ങിയ ക്ലോറോജെനിക് ആസിഡ് ശക്തമായ ഒരു ആൻ്റിഓക്സിഡൻ്റ് ആയി പ്രവർത്തിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കാപ്പിക്ക് ആൻ്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ദിവസവും മൂന്ന് മുതല്‍ നാല് കപ്പ് കാപ്പി വരെ കുടിക്കുന്നത് ഫാറ്റിലിവര്‍, ഫൈബ്രോസിസ്, സിറോസിസ് എന്നീ കരള്‍ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കും. ചായയില്‍ ആന്റിഓക്‌സിഡന്റുകള്‍ ഉണ്ടെങ്കിലും കാപ്പിയാണ് കൂടുതല്‍ ഫലപ്രദമെന്നാണ് വിദഗ്ധർ പറയുന്നത്. പോളിഫിനോളുകള്‍, കഫീന്‍, മെലനോയിഡിനുകള്‍ പോലുള്ള ആന്റിഓക്‌സിഡൻ്റുകൾ കാപ്പിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കട്ടന്‍ കാപ്പി/പാല്‍ കാപ്പി

കാപ്പിയെന്ന് പറയുമ്പോൾ കട്ടൻ കാപ്പി മാത്രമല്ല, കാപ്പിയിൽ പാലൊഴിച്ചു കുടിക്കുന്ന ശീലക്കാരുമുണ്ട്. എന്നാൽ ആ ശീലം കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നില്ല. കാരണം, കാപ്പിയിലേക്ക് പാല്‍ ചേര്‍ക്കുമ്പോള്‍ അതില്‍ അടങ്ങിയ പ്രോട്ടീനുകൾ കാപ്പിയിൽ അടങ്ങിയ ക്ലോറോജെനിക് ആസിഡന്റെ ഫലപ്രാപ്തി 20 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൂടാതെ കാപ്പിയിലേക്ക് പാലും പഞ്ചസാരയും ചേരുന്നത് കലോറി കൂട്ടാന്‍ കാരണമാകുന്നു. മെറ്റബോളിക് വൈകല്യങ്ങളെ വഷളാക്കാനും പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ കൂട്ടാനും കാരണമാകും.

black coffee
പേപ്പർ കപ്പിൽ ചൂടുള്ള ചായ? ഒളിഞ്ഞിരിക്കുന്ന അപകടത്തെ കാണാതെ പോകരുത്

കാപ്പി കുടിക്കുന്നതിന് പരിധിയുണ്ട്

ദിവസവും കുടിക്കാവുന്ന കഫീന്റെ അളവു 400 മില്ലിഗ്രാം ആണ്. അതായത് നാല് കപ്പ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 200 മില്ലിഗ്രാം ആയി പരിമിതപ്പെടുത്തണം. കൂടാതെ വൈകുന്നേരങ്ങളില്‍ കാപ്പി കുടിക്കുന്ന ശീലവും ഒഴിവാക്കാം. ഇത് ഉറക്കത്തെ തടസപ്പെടുത്താന്‍ കാരണമാകുന്നു.

black coffee
കാപ്പി കുടിച്ചാൽ ഉറക്കം വരാറുണ്ടോ? അതിന് പിന്നിൽ ചില ശാസ്ത്രമുണ്ട്

ഇക്കൂട്ടര്‍ കാപ്പി ഒഴിവാക്കണം

കാപ്പിക്ക് ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നില്ല. ചിലര്‍ക്ക് കാപ്പി കുടിക്കുമ്പോള്‍ അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് നെഞ്ചിടിപ്പ് വര്‍ധിക്കാം, ഉത്കണ്ഠ ഉണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Summary

Black coffee health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com