പേപ്പർ കപ്പിൽ ചൂടുള്ള ചായ? ഒളിഞ്ഞിരിക്കുന്ന അപകടത്തെ കാണാതെ പോകരുത്

പേപ്പറാണെങ്കിലും അതിനുള്ളിൽ പ്ലാസ്റ്റിക്കിന്റെ നേർത്ത പാളിയുണ്ടാകും.
coffee in paper cups
coffee in paper cupsPinterest
Updated on
1 min read

ജോലിക്കിടയിലെ മടുപ്പ് അകറ്റാൻ ഒരു ടീ ബ്രേക്ക് ആവശ്യമാണ്. സുഹൃത്തുക്കൾക്കൊപ്പം ഒരു കോഫി അല്ലെങ്കിൽ ചായ കുടിക്കുമ്പോൾ ഉറക്കവും മടുപ്പുമൊക്കെ മാറി ഉന്മേഷം തിരിച്ചുകിട്ടും. എന്നാൽ കടകളിൽ നിന്ന് ഡിസ്പോസിബിൾ കപ്പുകൾ അഥവാ പേപ്പർ കപ്പുകളിൽ കിട്ടുന്ന ചായ കാലക്രമേണ നമ്മുടെ ആരോ​ഗ്യത്തെ ഇല്ലാതാക്കും.

പേപ്പറാണെങ്കിലും അതിനുള്ളിൽ പ്ലാസ്റ്റിക്കിന്റെ നേർത്ത പാളിയുണ്ടാകും. ഉള്ളിലെ പാനീയം പുറത്തേക്ക് ഒഴുകാതിരിക്കാനാണിത്. എന്നാൽ ചൂടുള്ള പാനീയം ഇതിലേക്ക് ഒഴിക്കുമ്പോൾ അതിനുള്ളിലെ മൈക്രോ പ്ലാസ്റ്റിക് ഉരുകാനും കാപ്പി അല്ലെങ്കിൽ ചായയിലൂടെ അവ വയറ്റിലെത്താനും കാരണമാകുന്നു.

coffee in paper cups
കാപ്പിയിലേക്ക് പാൽ ഒഴിച്ചാൽ ​ഗുണം പോയി, കരളിനിഷ്ടം കട്ടൻ

'പേപ്പർ' കപ്പ് വാട്ടർപ്രൂഫ് ആയി നിലനിർത്താൻ പ്ലാസ്റ്റിക് പാളി (സാധാരണയായി പോളിയെത്തിലീൻ) ഉപയോഗിക്കുന്നു. ചൂടുള്ള കാപ്പി ഒഴിക്കമ്പോഴെല്ലാം, 25,000 മൈക്രോണിൽ താഴെയുള്ള മൈക്രോപ്ലാസ്റ്റിക് പാനീയത്തിൽ കലരുന്നുവെന്ന് വിദ​ഗ്ധ‍ർ പറയുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ്.

coffee in paper cups
ഇപ്പോഴും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കാറുണ്ടോ? കാൻസർ സാധ്യത കൂടുതലെന്ന് ​ഗവേഷകർ

ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ ഹോർമോണുകളെ തടസപ്പെടുത്തും. കുടലിന്റെ ആരോഗ്യത്തെയടക്കം ഇത് ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നതിനെതിന് പകരം സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ കപ്പുകളാണ് സുരക്ഷിതം.

Summary

Health risk of drinking coffee in Disposible paper cups.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com