സ്ട്രെസ് കുറയണോ? ദിവസവും കുടിക്കാം, നീല ചായ

ഔഷധങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന സസ്യമാണ് ശംഖുപുഷ്പം.
Blue Tea
Blue TeaMeta AI Image
Updated on
1 min read

ന്തൊക്കെ തരം ചായകളാണ്! ചായ വെറൈറ്റികൾ കണ്ടാൽ കണ്ണുതള്ളും. ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിലും ഈ വെറൈറ്റി ചായകൾ കേമന്മാരാണ്, പ്രത്യേകിച്ച് നീല ചായ. ശംഖുപുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ദിവസവും രാവിലെ ഇത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ശംഖുപുഷ്പ ചായയിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കാനും നീല ചായ കുടിക്കുന്നത് സഹായിക്കും.

ഔഷധങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന സസ്യമാണ് ശംഖുപുഷ്പം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നീല ചായ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

Blue Tea
സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ?

ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, ട്രൈറ്റെർപെനോയിഡുകൾ, സൈക്ലോടൈഡുകൾ പോലുള്ള പെപ്റ്റൈഡുകൾ എന്നിവയാൽ സമ്പന്നമാണ് നീല ചായ. ഇതിൽ ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ, നൂട്രോപിക്, കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.

Blue Tea
കൂടുതൽ നേരം ടൈപ്പ് ചെയ്യുമ്പോൾ വിരലുകളിൽ ബലക്കുറവ് തോന്നാറുണ്ടോ? പേശിവലിവാണെന്ന് കരുതി തള്ളാൻ വരട്ടെ

ശംഖുപുഷ്പത്തിൽ കാണപ്പെടുന്ന പ്രകൃതിദത്ത സസ്യ പിഗ്മെൻ്റുകളാണ് ടെർനാറ്റിനുകൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ സ്രവണം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഈ സംയുക്തം ഒരു തരം ആന്തോസയാനിൻ കൂടിയാണ്. ഇത് പൂവിനും ചായയ്ക്കും തിളക്കമുള്ള നീല നിറം നൽകുന്നു. ബ്ലൂ ടീ കുടിക്കുന്നത് ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയതിനാൽ ശരീരകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.

Summary

Blue tea helps to reduce stress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com