എല്ലാത്തരം വിയർപ്പും ഒരു പോലെയല്ല, ചിലപ്പോൾ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയാകാം

ഹോർമോൺ പ്രവർത്തനം, ശരീര താപനില, വികാരങ്ങൾ എന്നിവ വിയർക്കുന്ന രീതിയെ സ്വാധീനിക്കാം.
Sweat pattern
Sweat patternPinterest
Updated on
1 min read

രീര താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ് വിയര്‍ക്കുക എന്നത്. ചൂടു കൂടുമ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ശാരീരിക അധ്വാനം ചെയ്യുമ്പോഴോ ശരീരത്തില്‍ ആന്തരിക താപനില ഉയരും. ഈ സാഹചര്യത്തില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ ചര്‍മത്തിന് ഉപരിതലത്തേക്ക് വിയര്‍പ്പ് ഒഴുക്കുകയും ഇത് ബാഷ്പീകരിക്കുമ്പോള്‍ ശരീരം തണുക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൻ്റെ ആന്തരിക താപനില കുറയ്ക്കാന്‍ സഹായിക്കും.

എന്നാൽ ശരീരം വിയർക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയുമാകാം. വിയർക്കുക എന്ന പ്രക്രിയ നാഡീവ്യവസ്ഥയാൽ നിയന്ത്രിക്കപ്പെടുന്നതാണെങ്കിലും ഹോർമോൺ പ്രവർത്തനം, ശരീര താപനില, വികാരങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്യാം. ശരീരം വിയർക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.

  • ശരീരതാപ നിവ ഉയരുന്നത് (കാലാവസ്ഥ മൂലമോ ശാരീരിക പ്രവർത്തനങ്ങൾ മൂലമോ)

  • സമ്മര്‍ദ്ദമോ വികാരങ്ങളോ മൂലം

ഇങ്ങനെ വ്യക്തമായ കാരണങ്ങളില്ലാതെ വിയർക്കുന്നത് ശരീരം കൂടുതല്‍ ആഴത്തിലുള്ള മറ്റെന്തിൻ്റെയെങ്കിലും സൂചന നല്‍കുന്നുവെന്നാണ്. മിക്ക അവസരങ്ങളിലും ആളുകള്‍ ഈ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. തൈറോയിഡ് അസന്തുലിതാവസ്ഥ, അണുബാധകള്‍ അല്ലെങ്കില്‍ എന്തെങ്കിലും മരുന്നുകളുടെ പാര്‍ശഫലം എന്നിവയുമായി ഇത് ബന്ധപ്പെട്ടേക്കാം.

രാത്രിയിലെ അമിത വിയര്‍പ്പിനോടൊപ്പം പനി, ശരീരഭാരം കുറയല്‍, ക്ഷീണം എന്നിവയൊക്കെയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ചിലതരം വിട്ടുമാറാത്ത രോഗങ്ങള്‍, അണുബാധകള്‍ എന്നിവയൊക്കെയാകാം ഇതിനുള്ള കാരണങ്ങള്‍.

തണുത്തതും ഒട്ടിപിടിക്കുന്നതുമായ വിയര്‍പ്പ് അമിത സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമായും ഹൃദയാഘാതം, അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ കുറവുകൊണ്ടും സംഭവിക്കാവുന്നതാണ്.

Sweat pattern
ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിയര്‍പ്പ് ഹൃദ്രോഗികളില്‍ കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണെന്ന് വിശദീകരിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ രോഗമുള്ളവരെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Sweat pattern
കൈ കൊടുക്കാൻ മടിയാണോ? അമിത വിയർപ്പ് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം

കൈപ്പത്തി, കാലുകള്‍ ഇവ വിയര്‍ക്കുന്നത് സമ്മര്‍ദ്ദം മൂലമാകാം. മുഖം അമിതമായി വിയര്‍ക്കുന്നത് അമിത ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഉപാപചയ അവസ്ഥകളോ ആയി ബന്ധപ്പെട്ടാണ്. ശരീരത്തിന്റെ ഒരു വശത്ത് മാത്രം ഉണ്ടാകുന്ന വിയര്‍പ്പ് സ്ഥിരമാണെങ്കില്‍ ഇത് വ്യവസ്ഥാപരമായ പല പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

Summary

Body sweat pattern can reveal your hidden health problem

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com